കഴുത്ത് വേദനിയ്ക്കുന്നുണ്ടോ..? മസാജ് ചെയ്യാൻ മോണ്ടി റെഡി...സ്പെഷ്യൽ പെരുമ്പാമ്പ് മസാജ്, വീഡിയോ

  • By: മരിയ
Subscribe to Oneindia Malayalam

ജര്‍മ്മനി: പാമ്പുകളെ പേടിയാണോ...? പാമ്പകളെ കൊണ്ട് മസാജ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിയ്ക്കാന്‍ കഴിയുമോ... ഭാവന അല്ല ജര്‍മ്മനിയെ ഒരു മസാജ് പാര്‍ലറില്‍ മസാജ് ചെയ്യാനെത്തുക ഒരു പെരുമ്പാമ്പാണ്. കഴിഞ്ഞ 13 വര്‍ഷമായി പാമ്പ് മസാജിങില്‍ പ്രശസ്തരാണ് ഹാര്‍മോഡ് ടീം സലൂണ്‍.

മോണ്ടിയാണ് താരം

സലൂണിലെ ചീഫ് മസാജര്‍ ആണ് മോണ്ടി എന്ന പെരുമ്പാമ്പ്. കഴിഞ്ഞ 13 വര്‍ഷമായി മോണ്ടി ഈ പരിപാടി തുടങ്ങിയിട്ട്. സലൂണില്‍ മറ്റ് സ്റ്റാഫ് ഉണ്ടെങ്കിലും ആളുകള്‍ മോണ്ടിയെ അന്വേഷിച്ച് തന്നെ എത്തും.

കഴുത്തിന്

ഐടി പ്രൊഫഷണലുകള്‍ ധാരാളമുള്ള ഇവിടേയ്ക്ക് കഴുത്തിന് മസാജ് ചെയ്യനാണ് കൂടുതല്‍ പേരും എത്തുന്നത്. കഴുത്തില്‍ ചുറ്റി പിടിച്ച് കിടന്ന് നല്ല സൂപ്പര്‍ മസാജ് ചെയ്ത് തരും മോണ്ടി.

അധികം ചാര്‍ജ്ജ് ഇല്ല

പെരുമ്പാമ്പ് മസാജ് ചെയ്യുന്നതിന് അധിക പണം ഒന്നും സലൂണ്‍ ഇടാക്കുന്നില്ല, താല്‍പര്യം ഉണ്ടെങ്കില്‍ മോണ്ടിയ്ക്ക് ഭക്ഷണം വാങ്ങാനുള്ള ഫണ്ടിലേക്ക് ഇഷ്ടമുള്ള തുക നിക്ഷേപിയ്ക്കാം.

മോണ്ടി കഴുത്തിന് മസാജ് ചെയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറല്‍ ആയിരിയ്ക്കുകയാണ്.

English summary
Hordes of people have been loving this extraordinary kind of massage by a python snake for the last 13 years
Please Wait while comments are loading...