ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; സമ്പൂര്‍ണ ഉടമസ്ഥാവകാശം,നിയന്ത്രണങ്ങള്‍ നീക്കി, നിയമം പ്രാബല്യത്തില്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ഇനി ആർക്കും നിക്ഷേപകരാകാം | പുതിയ മാറ്റങ്ങളുമായി ഖത്തർ | Oneindia Malayalam

  ദോഹ: വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര സമൂഹത്തെ ആകര്‍ഷിച്ച രാജ്യമാണ് ഖത്തര്‍. ഇപ്പോഴിതാ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ നിയമം നടപ്പാക്കിയിരിക്കുന്നു. വിദേശികള്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ വ്യവസായം ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. വിസയില്ലാത്ത ഖത്തറിലേക്ക് വരാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള 80ലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അനുമതി നല്‍കിയതിന് ശേഷമുള്ള ജനപ്രിയ നടപടിയാണ് സമ്പൂര്‍ണ ഉടമസ്ഥാവകാശ നിയമം.

  ഇറാനില്‍ അഹ്മദി നജാദ് അറസ്റ്റില്‍; ആടിയുലഞ്ഞ് റൂഹാനി ഭരണകൂടം, വിദ്യാര്‍ഥികള്‍ ജയിലില്‍

  വിദേശ നിക്ഷേപകര്‍ക്ക്

  വിദേശ നിക്ഷേപകര്‍ക്ക്

  വിദേശ നിക്ഷേപകര്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുമ്പോള്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതാണ് പുതിയ നിയമം. സമ്പദ് വ്യവസ്ഥയുടെ മിക്ക മേഖലകളിലും ഈ ഇളവ് അനുവദിക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇക്കാര്യത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ എടുത്തുകളഞ്ഞു.

  ഇതുവരെയുണ്ടായിരുന്ന പരിധി

  ഇതുവരെയുണ്ടായിരുന്ന പരിധി

  ഇതുവരെ വിദേശ നിക്ഷേപകര്‍ക്ക് നടപ്പാക്കുന്ന പദ്ധതിയുടെ 49 ശതമാനം ഉടമസ്ഥാവകാശം മാത്രമാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഈ പരിധി ഒഴിവാക്കി. ഇനി മുഴുവന്‍ ഉടമസ്ഥതയും വിദേശികള്‍ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  മൂലധനം ഒഴുകും

  മൂലധനം ഒഴുകും

  വിദേശ മൂലധനം ഖത്തറിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമത്തിന് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. എണ്ണ ഇതര വരുമാനം തേടുന്ന ഖത്തറിന് പുതിയ നിയമം കൂടുതല്‍ കരുത്തു പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഖത്തര്‍ ബദല്‍മാര്‍ഗങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

  മന്ത്രിയുടെ വാക്കുകള്‍

  മന്ത്രിയുടെ വാക്കുകള്‍

  സാമ്പത്തിക ഭദ്രതയും പുരോഗതിയും സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കിയതെന്ന് സാമ്പത്തിക കാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം വിശദീകരിച്ചു. ആഗോള സമ്പദ് രംഗത്ത് ഖത്തറിന്റെ സാന്നിധ്യം വര്‍ധിക്കുന്നതിനും വ്യവസായ സൗഹൃദ രാജ്യമായി മാറുന്നതിനും ഖത്തറിനെ പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

   ചില നിബന്ധനകള്‍

  ചില നിബന്ധനകള്‍

  അതേസമയം, നിയമത്തില്‍ ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. സ്വന്തമായി തുടങ്ങുന്ന വ്യവസായങ്ങളുടെ പൂര്‍ണ ഉടമസ്ഥാവകാശമാണ് നിക്ഷേപകര്‍ക്ക് നല്‍കുക. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത നല്‍കില്ല. അത് സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും നിയമം അനുശാസിക്കുന്നു.

  വ്യത്യസ്തമായ വഴി

  വ്യത്യസ്തമായ വഴി

  അറബ് ലോകത്ത് വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുകയാണ് ഖത്തര്‍. അടുത്തിടെ രണ്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു ഈ കൊച്ചു ഗള്‍ഫ് രാജ്യം. വിദേശികള്‍ക്ക് സ്ഥിരം താമസ അനുമതി നല്‍കുമെന്നായിരുന്നു ഒന്ന്. ഇന്ത്യടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ വിസ വേണ്ട എന്നതായിരുന്നു മറ്റൊന്ന്.

  വിസാ സ്വതന്ത്ര രാജ്യം

  വിസാ സ്വതന്ത്ര രാജ്യം

  വിസയില്ലാതെ ഖത്തറിലേക്ക് വരാം. ദിവസങ്ങള്‍ താമസിക്കാം. ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ഇളവ്. ഖത്തര്‍ വിസാ സ്വതന്ത്ര രാജ്യമാകുന്നുവെന്ന പ്രഖ്യാപനമാണ് അധികൃതര്‍ നടത്തിയത്. ഖത്തറിലേക്ക് വിമാന ടിക്കറ്റും പാസ്പോര്‍ട്ടും മാത്രമായി പോകാം. ഇത്തരത്തില്‍ ഖത്തറിലെത്തുന്നവര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന സമയപരിധിയും പ്രഖ്യാപിച്ചിരുന്നു.

  ഇളവ് ഈ രാജ്യങ്ങള്‍ക്ക്

  ഇളവ് ഈ രാജ്യങ്ങള്‍ക്ക്

  ഇന്ത്യയ്ക്ക പുറമെ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറലേക്കെത്തുമ്പോള്‍ വിസ ആവശ്യമില്ല. പിന്നീട് ഇളവ് പാകിസ്താനുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്കും അനുവദിച്ചു. വിസയ്ക്ക് സാധാരണ വലിയൊരു സംഖ്യ ചെലവാകാറുണ്ട്. ഇത് എടുത്തുക്കളഞ്ഞത് വഴി കൂടതല്‍ പേരെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

  വിനോദസഞ്ചാരം

  വിനോദസഞ്ചാരം

  വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം ഖത്തര്‍ കൈക്കൊണ്ടത്. വിസയില്ലാതെ എത്താമെങ്കിലും തിരിച്ചുപോകാനുള്ള ടിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് വേണം. പരമാവധി 180 ദിവസം വരെ പരിധിയുള്ള പാസ്പോര്‍ട്ട് കൈവശം വേണം. തുടര്‍ച്ചയായി 90 ദിവസം വരെ ഖത്തറില്‍ താമസിക്കാം. അതില്‍ ചില നിബന്ധനകളുണ്ട്.

  ഖത്തര്‍ ക്ഷണിക്കുന്നു

  ഖത്തര്‍ ക്ഷണിക്കുന്നു

  ഗള്‍ഫ് മേഖലയിലെ തുറന്ന രാജ്യമായി മാറുകയാണ് ഖത്തര്‍. 2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിച്ചിരുന്നു. ഏത് രാജ്യക്കാര്‍ക്കും യാത്രാ മധ്യ അഞ്ചു മണിക്കൂര്‍ ഖത്തറില്‍ തങ്ങാന്‍ സാധിക്കുന്നതായിരുന്നു ഈ വിസ. അഞ്ചു മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ തങ്ങാന്‍ അനുമതി നല്‍കിയിരുന്നു.

  ലോകകപ്പ് ഫുട്ബോള്‍

  ലോകകപ്പ് ഫുട്ബോള്‍

  2022ല്‍ ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടക്കും. ഈ വേളയില്‍ ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. കായിക പ്രേമികള്‍ക്ക് വിസയില്ലാതെ ഇനി ഖത്തറിലേക്ക് എത്താന്‍ സാധിക്കും. ഖത്തര്‍ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുക. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന്റെ പ്രതിഛായ മികച്ചതാക്കാനും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനും സാധിക്കും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Qatar allows 100% ownership for foreign investors

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്