കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ സൈന്യത്തിന്റെ മുഖച്ഛായ മാറുന്നു; പുതിയ സൈനികതാവളം!! യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാന്‍ ഇടം

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ പുതിയ സൈനിക താവളം വരുന്നു. നിലവിലുള്ള രണ്ടെണ്ണത്തിന് പുറമെയാണിത്. ഭരണാധികാരി തമീം ഹമദ് ബിന്‍ അല്‍ത്താനിയുടെ പേരിലാണ് പുതിയ വ്യോമതാവളം. തമീം എയര്‍ ബേസ് എന്ന പേരില്‍ സൈനിക താവളം നിര്‍മിക്കുന്ന കാര്യം വ്യോമസേനാ ഡെപ്യൂട്ടി കമാന്റര്‍ അഹ്മദ് ഇബ്രാഹീം അല്‍ മാലികിയാണ് വെളിപ്പെടുത്തിയത്. അല്‍ തലായ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ഖത്തര്‍ ഇറക്കുമതി ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ വ്യോമതാവളം ഒരുക്കുന്നത്. ഇഖത്തറിലെ സൈനിക താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ...

തമീം എയര്‍ബേസ്

തമീം എയര്‍ബേസ്

വ്യോമസേനയെ ആധുനികവല്‍ക്കരിക്കാന്‍ ഖത്തര്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒട്ടേറെ പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയാണ്. മാത്രമല്ല, സൈനിക ആവശ്യത്തിനുള്ള മറ്റു ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന പുതിയ വ്യോമ താവളമാണ് തമീം എയര്‍ബേസ്.

മറ്റു രണ്ടു താവളങ്ങള്‍ വേറെ

മറ്റു രണ്ടു താവളങ്ങള്‍ വേറെ

ഖത്തര്‍ നിലവില്‍ രണ്ട് വ്യോമസേനാ താവളങ്ങളുണ്ട്. അല്‍ ഉദൈദ് വ്യോമതാവളം, ദോഹ വ്യോമതാവളം എന്നിവയാണവ. ഇവ രണ്ടും വികസിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉദൈദ് വിമാനത്താവളം ഉപയോഗിക്കുന്നത് അമേരിക്കന്‍ സൈന്യമാണ്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമതാവളമാണ് അല്‍ ഉദൈദ്.

യുദ്ധവിമാനങ്ങള്‍ എത്തുന്നു

യുദ്ധവിമാനങ്ങള്‍ എത്തുന്നു

പുതിയ നിരവധി യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍, അമേരിക്കയില്‍ നിന്ന് എഫ്-15 യുദ്ധവിമാനങ്ങള്‍, ബ്രിട്ടനില്‍ നിന്ന് ടൈഫൂണ്‍ ജെറ്റ് എന്നിവയെല്ലാം ഖത്തര്‍ വാങ്ങാന്‍ തീരുമാനിച്ചു. ഇവ ലഭിക്കുമ്പോള്‍ കൂടുതല്‍ സൗകര്യം ആവശ്യമാണ്. അതിന്റെ ഭാഗമായിട്ടാണ് വ്യോമതാവളം നിര്‍മിക്കുന്നത്.

പുതിയ റഡാര്‍ സംവിധാനവും

പുതിയ റഡാര്‍ സംവിധാനവും

യുദ്ധവിമാനങ്ങള്‍ക്ക് പുറമെ പുതിയ റഡാര്‍ സംവിധാനവും ഖത്തര്‍ സ്വന്തമാക്കുന്നുണ്ട്. കൂടാതെ സൈനിക ആശയവിനിമയത്തിനുള്ള പുതിയ സംവിധാനം അമേരിക്കയില്‍ നിന്ന് വാങ്ങുകയാണ്. മാത്രമല്ല, ഖത്തര്‍ വ്യോമസേനയിലേക്ക് സ്ത്രീകളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വനിതാ പൈലറ്റുമാരുട ആദ്യ ബാച്ചിന്റെ പഠനം പൂര്‍ത്തിയായി കഴിഞ്ഞു.

ആയുധങ്ങളെത്തുന്നതില്‍ ആശങ്ക

ആയുധങ്ങളെത്തുന്നതില്‍ ആശങ്ക

സൗദി സഖ്യരാജ്യങ്ങളുമായി പിണങ്ങിയ ശേഷം ഖത്തര്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. നേരത്തെ സൈനിക നവീകരണത്തില്‍ ഖത്തര്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വിദേശരാജ്യങ്ങളുമായി നിരവധി ആയുധ കരാറുകള്‍ ഉണ്ടാക്കിയത്.

ഹെലികോപ്റ്ററുകള്‍ എത്ര

ഹെലികോപ്റ്ററുകള്‍ എത്ര

അമേരിക്കയില്‍ നിന്ന് 28 സൈനിക ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 400 കോടി ഡോളര്‍ ചെലവിട്ടാണ് ഈ ഇടപാട്. മാത്രമല്ല, ബ്രിട്ടനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഖത്തര്‍ വാങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളുള്ള സൈനിക വിമാനങ്ങളാണ്. ബ്രിട്ടനില്‍ നിന്ന് 24 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം.

ഖത്തറിന്റെ സുരക്ഷ

ഖത്തറിന്റെ സുരക്ഷ

അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈനികര്‍ക്ക് ഖത്തറില്‍ താവളമുണ്ട്. ഖത്തറിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ രണ്ട് സൈനികര്‍ക്കും ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. അമേരിക്കയുടെ ഭീകരവിരുദ്ധ നടപടിയില്‍ പശ്ചിമേഷ്യയില്‍ പ്രധാന പങ്ക് വഹിക്കുന്ന താവളമാണ് ദോഹയിലെ അല്‍ ഉദൈദ്.

അതിര്‍ത്തിയില്‍ ബങ്കറുകള്‍

അതിര്‍ത്തിയില്‍ ബങ്കറുകള്‍

ഖത്തര്‍ സായുധമായി സംഘടിക്കുന്നതില്‍ ജിസിസിയിലെ ചില രാജ്യങ്ങള്‍ ആശങ്കയിലാണ്. അതിര്‍ത്തിയില്‍ പ്രത്യേക ബങ്കറുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സൗദിയില്‍ നടന്ന സൈനിക അഭ്യാസത്തില്‍ ഖത്തര്‍ സൈന്യവും പങ്കെടുത്തിരുന്നു.

ജൂണില്‍ നടന്നത്

ജൂണില്‍ നടന്നത്

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം ചുമത്തിയത്. ഖത്തറിലേക്കുള്ള എല്ലാ വഴികളും ഇവര്‍ അടയ്ക്കുകയും ചെയ്തു. ഖത്തറിലേക്ക് കരമാര്‍ഗം അതിര്‍ത്തിയുള്ള ഏകരാജ്യം സൗദിയാണ്.

ഭീമന്‍ കനാല്‍ വരുന്നു

ഭീമന്‍ കനാല്‍ വരുന്നു

സൗദി അറേബ്യ ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍ കനാല്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സാല്‍വ കനാല്‍ യാഥാര്‍ഥ്യമായാല്‍ ഖത്തര്‍ തീര്‍ത്തും ദ്വീപായി മാറുമെന്നതാണ് അവസ്ഥ. പിന്നീട് കരമാര്‍ഗം ഖത്തറില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികളുണ്ടാകില്ല.

ഈ ശ്രമങ്ങള്‍ വിഫലം

ഈ ശ്രമങ്ങള്‍ വിഫലം

ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയും തുര്‍ക്കിയും കുവൈത്തുമെല്ലാം ഇടപെട്ടിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല. ഇറാനുമായുള്ള ബന്ധം ഖത്തര്‍ ഒഴിയണമെന്നാണ് സൗദി സഖ്യത്തിന്റെ ആവശ്യം. മാത്രമല്ല, ഭീകരസംഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

English summary
Qatar announces to establish new air base
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X