Qatar crisis:ഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍, മൂന്ന് കപ്പലുകള്‍ തയ്യാര്‍; പിടി അയച്ച് സൗദി സഖ്യം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദോഹ/റിയാദ്: എത്ര വിലക്കേര്‍പ്പെടുത്തിയാലും ഖത്തറിനെ ഒറ്റപ്പെടുത്തില്ലെന്ന് ഉറപ്പിച്ച് ഇറാന്റെ നീക്കം. ഒരുപക്ഷേ ഇറാന്‍ ഖത്തറിന് ചെയ്യുന്ന ഓരോ സഹയാവും പ്രതിസന്ധി രൂക്ഷമാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖത്തര്‍ പ്രതിസന്ധിയില്‍ തുര്‍ക്കിയുടെ മുന്നറിയിപ്പ്... ലോകം മുഴുവന്‍ ഭയക്കണം; കാര്യങ്ങള്‍ കൈവിടുന്നോ

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

ഖത്തറിന് സഹായവുമായി അഞ്ച് ഇറാന്‍ വിമാനങ്ങളാണ് ദോഹയില്‍ എത്തിക്കഴിഞ്ഞിട്ടുള്ളത്. ഒരു വിമാനം ഉടന്‍ എത്തും. ഇറാനിലെ തുറമുഖങ്ങളില്‍ മൂന്ന് കപ്പലുകള്‍ ഏത് നിമിഷവും ഖത്തറിലേക്ക് കുതിക്കാന്‍ തയ്യാറായിരിക്കുകയാണ്.

പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !!

അതിനിടെ അല്‍പം പ്രതീക്ഷ നല്‍കുന്ന മറ്റൊരു സംഭവവികാസവും ഉണ്ടായിട്ടുണ്ട്. ഖത്തറിലെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ഹോട്ട് ലൈന്‍ പ്രഖ്യാപിച്ചതാണ് അത്.

ഇറാന്റെ വാഗ്ദാനം

ഇറാന്റെ വാഗ്ദാനം

ഭക്ഷ്യ വസ്തുക്കളുടടെ കാര്യത്തില്‍ ഖത്തര്‍ ഭയക്കേണ്ടതില്ലെന്നായിരുന്നു ഇറാന്‍ ഉറപ്പ് നല്‍കയിരുന്നത്. ഇപ്പോള്‍ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ വെടിവപ്പും ബോംബാക്രമണവും നടന്നതൊന്നും ഇറാനെ ബാധിച്ചില്ല.

അഞ്ച് വിമാനങ്ങള്‍

അഞ്ച് വിമാനങ്ങള്‍

ഇറാന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഇറാന്‍ എയറിന്റെ അഞ്ച് വിമാനങ്ങളാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. മറ്റൊരുപ വിമാനം ഉടന്‍ എത്തുകയും ചെയ്യും. ഭക്ഷ്യ വസ്തുക്കളുമായാണ് വിമാനങ്ങള്‍ ദോഹയില്‍ എത്തിയത്.

മൂന്ന് കപ്പലുകള്‍ തയ്യാര്‍

മൂന്ന് കപ്പലുകള്‍ തയ്യാര്‍

ഖത്തറിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കപ്പലില്‍ എത്തിക്കും എന്നായിരുന്നു ഇറാന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. 350 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി മൂന്ന് കപ്പലുകള്‍ ഇറാന്‍ തുറമുഖത്ത് യാത്ര തുടങ്ങാന്‍ തയ്യാറായി കിടക്കുകയാണ്.

450 ടണ്‍ എത്തിച്ചുകഴിഞ്ഞു

450 ടണ്‍ എത്തിച്ചുകഴിഞ്ഞു

അഞ്ച് വിമാനങ്ങളിലായി 450 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഇറാന്‍ ഇപ്പോള്‍ തന്നെ ഖത്തറില്‍ എത്തിച്ചിട്ടുള്ളത്. ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും ആണ് കൂടുതല്‍ എത്തിച്ചിട്ടുള്ളത്.

വഴിയടപ്പോള്‍ ഭക്ഷണം മുട്ടി

വഴിയടപ്പോള്‍ ഭക്ഷണം മുട്ടി

ഖത്തറുമായുള്ള വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം തന്നെ സൗദിയും യുഎഇയും ബഹ്‌റൈനും അടച്ചിരുന്നു. ഏക കര അതിര്‍ത്തിയായ സൗദി അതിര്‍ത്തിയും അടച്ചു. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയെ കാര്യമായി ബാധിക്കുകയും ചെയ്തു.

ഇറക്കുമതിയില്ലെങ്കില്‍ പട്ടിണി

ഇറക്കുമതിയില്ലെങ്കില്‍ പട്ടിണി

എണ്ണ കൊണ്ടും പ്രകൃതി വാതകം കൊണ്ടും സമൃദ്ധമാണെങ്കിലും ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഖത്തര്‍ ഏറെ പിറകിലാണ്. സൗദിയും യുഎഇയും ഒക്കെ തന്നെ ആയിരുന്നു ഇക്കാര്യത്തില്‍ പ്രധാന ആശ്രയം. അതിര്‍ത്തികള്‍ അടച്ചത് ഭക്ഷ്യക്ഷാമം ഉണ്ടാക്കും എന്ന ഭീതിയും ഉയര്‍ത്തിയിരുന്നു.

ഖത്തറികളും മറ്റ് രാജ്യക്കാരും... ഒരേ കുടംബത്തില്‍

ഖത്തറികളും മറ്റ് രാജ്യക്കാരും... ഒരേ കുടംബത്തില്‍

ഒരു കുടുംബത്തില്‍ തന്നെ ഖത്തറികളും സൗദികളും യുഎഇക്കാരും ഒക്കെ ഉണ്ടാകുന്നത് ഗള്‍ഫ് മേഖലയില്‍ സാധാരണമാണ്. എന്നാല്‍ ഇപ്പോഴത്തെ ഈ പ്രതിസന്ധി ഇത്തരം കുടുംബങ്ങളെ വലിയതോതില്‍ ബാധിച്ചിരിക്കുകയാണ്. വലിയ സാമൂഹ്യ പ്രശ്‌നമാണ് ഇത് സൃഷ്ടിക്കുന്നത്.

അല്‍പം അയവ് വരുത്തി സൗദി സഖ്യം

അല്‍പം അയവ് വരുത്തി സൗദി സഖ്യം

ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഇതോടെ ചില ചെറിയ ഇളവുകളുമായി സൗദി സഖ്യം രംഗത്ത് വന്നിരിക്കുകയാണ്.

ഹോട്ട് ലൈന്‍ പ്രഖ്യാപിച്ചു

ഹോട്ട് ലൈന്‍ പ്രഖ്യാപിച്ചു

ഖത്തറി കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ സൗദി സഖ്യരാജ്യങ്ങള്‍ ഹോട്ട് ലൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ഏജന്‍സികള്‍ തന്നെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എങ്ങനെ നല്‍കും ഹോട്ട് ലൈന്‍

എങ്ങനെ നല്‍കും ഹോട്ട് ലൈന്‍

ഖത്തര്‍ സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദിക്കാരും യുഎഇക്കാരയും ബഹ്‌റൈന്‍കാരും എല്ലാം ഉണ്ട്. തിരിച്ചും വിവാഹങ്ങള്‍ പതിവാണ്. ഖത്തര്‍ പ്രതിസന്ധിയില്‍ ഇത്തരം കുടുംബങ്ങള്‍ ലതന്നെ ശിഥിലമായ സ്ഥിതിയാണ്. ഹോട്ട് ലൈന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

English summary
Iran's national carrier says that sent five planes of food exports, including fruit and vegetables, have been sent to Qatar, which has been hit by a land, air and sea blockade imposed by three Arab Gulf countries.
Please Wait while comments are loading...