ഖത്തറിന് വേണ്ടി യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; മിസ്സൂറിയില്‍ തുടങ്ങി, സുരക്ഷയില്‍ വിട്ടുവീഴ്ചക്കില്ല

  • Written By:
Subscribe to Oneindia Malayalam

ദോഹ: അയല്‍രാജ്യങ്ങള്‍ അകറ്റി നിര്‍ത്തിയ ഖത്തര്‍ ആഭ്യന്തരമായ ശാക്തീകരണത്തിന് വേഗതകൂട്ടി. വ്യോമസേനയെ ശക്തിപ്പെടുത്താനും സുരക്ഷ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി സൈനിക-ആയുധ കരാറുണ്ടാക്കുകയാണ് ഗള്‍ഫിലെ ഈ കൊച്ചുരാജ്യം. സൗദി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഖത്തറിന്റെ നീക്കം. 1200 കോടി ഡോളറിന്റെ സൈനിക കരാറാണ് അമേരിക്കയുമായി ഖത്തര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം ഇപ്പോള്‍ നടപ്പാകുകയാണ്. അമേരിക്കയുമായി മാത്രമല്ല, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായും ഖത്തര്‍ സൈനിക-ആയുധ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. അധികം വൈകാതെ ഖത്തറിലേക്ക് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങും...

പെന്റഗണ്‍ അറിയിച്ചത്

പെന്റഗണ്‍ അറിയിച്ചത്

ഖത്തറിന് യുദ്ധവിമാനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ്. 36 യുദ്ധവിമാനങ്ങള്‍ ഖത്തറിന് വേണ്ടി നിര്‍മിക്കുന്നതിന് കരാര്‍ കൈമാറിയെന്ന് പെന്റഗണ്‍ അറിയിച്ചു. അധികം വൈകാതെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

620 കോടി ഡോളര്‍

620 കോടി ഡോളര്‍

620 കോടി ഡോളറിനുള്ള കരാറിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടങ്ങുന്നത്. അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് 2016 നവംബര്‍ മുതല്‍ ഖത്തറും അമേരിക്കയും ചര്‍ച്ച നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ജൂണില്‍ ഒപ്പുവച്ച കരാര്‍.

ബോയിങ് വിമാനങ്ങള്‍

ബോയിങ് വിമാനങ്ങള്‍

72 യുദ്ധവിമാനങ്ങള്‍ 1200 കോടി ഡോളറിന് കൈമാറാമെന്നായിരുന്നു ജൂണിലെ കരാര്‍. ഇതില്‍ 36 വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് മിസൂറി സംസ്ഥാനത്തെ കമ്പനിക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍. മിസൂറിയിലെ സെന്റ് ലൂയിസിലുള്ള വിമാന നിര്‍മാണ കമ്പനി ബോയിങിനാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് പെന്റഗണ്‍ വിശദീകരിച്ചു.

 അത്യാധുനികം

അത്യാധുനികം

എഫ്-15 ഗണത്തില്‍പെടുന്ന വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ലോകത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും അത്യാധുനിക ബോയിങ് വിമാനങ്ങളാണ് ഖത്തറിന് കൈമാറുക. കരാറില്‍ വ്യക്തമാക്കിയ മുഴുവന്‍ യുദ്ധ വിമാനങ്ങളുടെയും കൈമാറ്റം 2022ലാണ് പൂര്‍ത്തിയാകുക.

ആയുധ സംഭരണം

ആയുധ സംഭരണം

ഗള്‍ഫ് മേഖലയുടെയും മറ്റു പ്രദേശങ്ങളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി വിദേശ രാജ്യങ്ങളുമായി സൈനിക സഹകരണം ശക്തമാക്കുമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അതിയ്യ പറഞ്ഞു. തങ്ങളുടെ ആയുധ സംഭരണം ആര്‍ക്കും ഭീഷണിയല്ലെന്നും അക്രമത്തിലധിഷ്ടിതമായ ഭീകരവാദത്തിനെതിരേ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സൈബര്‍ സുരക്ഷാ കരാര്‍

സൈബര്‍ സുരക്ഷാ കരാര്‍

അമേരിക്കയുമായി മറ്റൊരു സൈനിക കരാര്‍ കൂടി ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ട്. ഖത്തര്‍ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള കരാറാണിത്. സൈബര്‍ സുരക്ഷ, മറ്റു സൈനിക സേവനങ്ങള്‍ എന്നിവയ്ക്കുള്ള സാങ്കേതിക പിന്തുണ ശക്തമാക്കുന്ന കരാറാണിത്. കൂടാതെ ഖത്തര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.

24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍

ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങളാണ് ഖത്തര്‍ വാങ്ങുന്നത്. 800 കോടി ഡോളറിന്റെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്.

പരിശീലനം നല്‍കും

പരിശീലനം നല്‍കും

കൂടാതെ ഖത്തര്‍ വ്യോമസേനയ്ക്ക് വേണ്ട പരിശീലനം നല്‍കാനും ബ്രിട്ടനുമായി കരാറായിട്ടുണ്ട്. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും പ്രഖ്യാപിച്ച ഉപരോധം ആറ് മാസം പിന്നിടവെയാണ് ഖത്തര്‍ ആയുധങ്ങള്‍ കൂടുതലായി വാങ്ങുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഭീകരവാദികളെ പിന്തുണച്ചുവെന്നാരോപിച്ച് ഉപരോധം പ്രഖ്യാപിച്ചത്.

 ഗള്‍ഫിലെ കൊച്ചുരാജ്യം

ഗള്‍ഫിലെ കൊച്ചുരാജ്യം

ഗള്‍ഫിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. പക്ഷേ, ഉപരോധവുമായി നില്‍ക്കുന്ന സൗദി അറേബ്യയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ അവര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ പര്യപ്തമായ ശേഷി ഖത്തറിന് ഉണ്ടുതാനും.

കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍

കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍

ഖത്തരിന് യുദ്ധവിമാനങ്ങളും ആയുധങ്ങളും കൈമാറുന്നതിന് പുറമെ, ഖത്തര്‍ സൈന്യത്തിന് വേണ്ട പരിശീലനം നല്‍കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതിര്‍ത്തികളില്‍ കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.

വിദേശ ആക്രമണത്തില്‍ നിന്ന് രക്ഷ

വിദേശ ആക്രമണത്തില്‍ നിന്ന് രക്ഷ

വിദേശ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് ഖത്തറിനെ രക്ഷപ്പെടുത്തുന്നതാണ് ഭൂഗര്‍ഭ അറകള്‍. വന്‍ നശീകരണ ശേഷിയുള്ള ബോംബുകളും മിസൈലുകളും കൊണ്ട് തകര്‍ക്കാന്‍ സാധിക്കാത്ത അറകളായിരിക്കും ഖത്തര്‍ ഭൂമിക്കടിയില്‍ നിര്‍മിക്കുക.

മിസൈലുകളും

മിസൈലുകളും

അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pentagon: Boeing wins $6.2bn contract for Qatar's F-15

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്