ബഹ് റൈൻ, സൗദി, യുഎഇ പൗരന്മാരോട് രാജ്യം വിടാന്‍ ഖത്തര്‍

  • Posted By:
Subscribe to Oneindia Malayalam

ദോഹ: സൗദി- യുഎഇ പൗരന്മാരോട് രാജ്യം വിടാൻ ഖത്തർ നിർദേശം നല്‍കി. യുഎഇ, ബഹ്രൈൻ, സൗദി, യുഎഇ എന്നീ രാഷട്രങ്ങൾ ഖത്തറി പൗരന്മാരോട് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം വിടാന്‍ നിർദേശിച്ചതിന് പിന്നാലെയാണ് ഖത്തര്‍ തിരിച്ചടി നല്‍കിയിട്ടുള്ളത്.

സൗദി, യുഎഇ, ബഹ് റൈൻ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ഖത്തറുമായുള്ള നതന്ത്രം ബന്ധം വിഛേദിച്ചതായി യെമനും വ്യക്തമാക്കിയിരുന്നു. ബഹ്‌റൈന്‍ ബന്ധം വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെ സൗദി അറേബ്യയും രംഗത്തെത്തി. ഖത്തറിനെ ഭീഷണിപ്പെടുത്തിയ സൗദി ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു. ഹാക്കിങ്, ഇറാന്‍ തുടങ്ങിയ വിഷയങ്ങളാണ് തര്‍ക്കത്തിന് കാരണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ബഹ്‌റൈനും സൗദിയും വ്യക്തമാക്കിയിട്ടില്ല.

 തുടക്കം ബഹ്റൈനിൽ നിന്ന്

തുടക്കം ബഹ്റൈനിൽ നിന്ന്

ബഹ്‌റൈന്‍ ബന്ധം വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെ സൗദി അറേബ്യയും രംഗത്തെത്തി. ഖത്തറിനെ ഭീഷണിപ്പെടുത്തിയ സൗദി ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു. ഹാക്കിങ്, ഇറാന്‍ തുടങ്ങിയ വിഷയങ്ങളാണ് തര്‍ക്കത്തിന് കാരണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ബഹ്‌റൈനും സൗദിയും വ്യക്തമാക്കിയിട്ടില്ല.

 ബഹ്റൈന്‍റെ പ്രശ്നങ്ങളിൽ ഇടപെടരുത്

ബഹ്റൈന്‍റെ പ്രശ്നങ്ങളിൽ ഇടപെടരുത്

ബഹ്‌റൈന്റെ കാര്യങ്ങളില്‍ തലയിടരുതെന്നാണ് ബഹ്‌റൈനും സൗദി അറേബ്യയും ഖത്തറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയും ബഹ്‌റൈനും ഏറെ കാലമായി സഖ്യരാഷ്ട്രങ്ങളാണ്. ബഹ്‌റൈന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സൗദിയും ബന്ധം അവസാനിപ്പിച്ചാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചെയാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ചതായി ബഹ്റൈൻ പ്രഖ്യാപിച്ചത്.

 സൗദിയുടെ വാദം

സൗദിയുടെ വാദം

ദേശീയ സുരക്ഷ കണക്കിലെടുത്താണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതെന്നാണ് സൗദി മുന്നോട്ടുവയ്ക്കുന്ന വാദം.

ജയിലിൽ അടയ്ക്കും

ജയിലിൽ അടയ്ക്കും

ബഹ്റൈനിലുള്ള ഖത്തർ പൗരന്മാർ രാജ്യം വിട്ടുപോകാൻ നിർദേശിച്ച ബഹ്റൈൻ ഇതിനായി 14 ദിവസത്തെ സമയവും അനുവദിച്ചു. അനുവദിച്ച സമയത്തിനുള്ളിൽ രാജ്യം വിടാത്ത പൗരന്മാരെ ജയിലിലടയ്ക്കുമെന്നും ബഹ്റൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്റൈനുപുറമേ സൗദിയും യുഎഇയും ഖത്തർ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്.

പ്രകോപിപ്പിച്ചത് ഖത്തറിന്‍റെ നിലപാട്

പ്രകോപിപ്പിച്ചത് ഖത്തറിന്‍റെ നിലപാട്

ഭീകരവാദത്തെ പിന്തുണയ്ക്കുന്നു ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തുന്നു. മനാമയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടുന്നുമുണ്ട്. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
saudi UAE bahrine give two weeks to qtari visiters
Please Wait while comments are loading...