Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീറിന്റെ മഹാമനസ്‌കത; ഒമാനിലെ മലകളില്‍ വിരിയുന്നത് വസന്തം!! 2000 മീറ്റര്‍ ഉയരത്തില്‍

ദുബായിലെ ജബല്‍ അലി തുറമുഖവുമായി ഇപ്പോള്‍ ഖത്തര്‍ കപ്പലുകള്‍ക്ക് ബന്ധമില്ല. എല്ലാം സോഹാറിലേക്കാണ് എത്തുന്നത്. സോഹാറില്‍ നിന്ന് ദോഹയിലേക്കും.

ദോഹ/മസ്‌ക്കത്ത്: സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച വേളയിലും ഒമാന്‍ വിട്ടുനിന്നു. പിന്നീട് പല സമ്മര്‍ദ്ദങ്ങളുമുണ്ടായെങ്കിലും ഖത്തറിനെ തള്ളിപ്പറയാന്‍ ഒമാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് ഒമാന്‍ ഖത്തറിനെ വെറുക്കാത്തത്. ജിസിസി യോഗങ്ങളിലും മറ്റു ഉച്ചകോടികളിലുമെല്ലാം ഖത്തറിനെ അനുകൂലിക്കുന്ന നിലപാടാണ് ഒമാന്‍ സ്വീകരിച്ചത്. ഇതിന് കാരണമുണ്ട്. ഒമാനിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും പുരോഗതിയുടെയും വലിയൊരളവ് സംഭാവന ചെയ്യുന്നത് ഖത്തറാണ്. ഖത്തര്‍-ഒമാന്‍ ഭരണകൂടങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിരിക്കുകയാണിപ്പോള്‍. ഇരുരാജ്യങ്ങളിലും നിരവധി തൊഴിലവസരങ്ങളും അതുവഴിയുണ്ടാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു...

മുമ്പും ഇപ്പോഴും

മുമ്പും ഇപ്പോഴും

ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തിയിരുന്നത് മുമ്പ് സൗദി അതിര്‍ത്തി വഴിയും ദുബായിലെ തുറമുഖം വഴിയുമായിരുന്നു. എന്നാല്‍ ജൂണില്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം ഈ രണ്ടു വഴികളും അടഞ്ഞു. ഇപ്പോള്‍ ഒമാനിലെ സോഹാര്‍ തുറമുഖം വഴിയാണ് ദോഹയിലേക്ക് ചരക്കുകള്‍ കൂടുതലും എത്തുന്നത്.

 ഒമാനെ ചേര്‍ത്ത് പിടിച്ച്

ഒമാനെ ചേര്‍ത്ത് പിടിച്ച്

ഉപരോധം പ്രഖ്യാപിച്ച ശേഷം ഒമാനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഖത്തര്‍. ഖത്തറിലെക്കുള്ള ചരക്കുകടത്തിന് അവസരം നല്‍കുന്നതിലൂടെ ഒമാനും വന്‍തോതില്‍ വരുമാനം ലഭിക്കുന്നുണ്ട്. യൂറോപ്പില്‍ നിന്നുള്ള ചരക്കുകളെല്ലാം ഒമാനിലെത്തിയ ശേഷമാണ് ഇപ്പോള്‍ ദോഹയിലേക്ക് വരുന്നത്.

ഖത്തര്‍ അമീറിന്റെ കൊട്ടാരം

ഖത്തര്‍ അമീറിന്റെ കൊട്ടാരം

മാത്രമല്ല, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി മുന്‍കൈയ്യെടുത്ത് നിരവധി നിര്‍മാണ പ്രവൃത്തികള്‍ ഒമാനില്‍ നടത്തുന്നുണ്ട്. അതിലൊന്നാണ് ഒമാനിലെ ജബലുല്‍ അഖ്ദാര്‍ മലയോര മേഖലയില്‍ നിര്‍മിക്കുന്ന പുതിയ കൊട്ടാരം. കടല്‍ നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് പുതിയ കൊട്ടാരം ഖത്തര്‍ അമീര്‍ നിര്‍മിക്കുന്നത്.

 അമീര്‍ നേരിട്ടെത്തി

അമീര്‍ നേരിട്ടെത്തി

രണ്ടു മാസമായി ഇവിടെ നിര്‍മാണം തുടങ്ങിയിട്ട്. 2019ല്‍ കൊട്ടാരത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഖത്തര്‍ അമീര്‍ ഇടക്കിടെ ഒമാനിലെത്താറുണ്ട്.

ജബല്‍ അല്‍ അഖ്ദാര്‍

ജബല്‍ അല്‍ അഖ്ദാര്‍

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ജബല്‍ അല്‍ അഖ്ദാറിലെ സൈനിക വ്യോമതാവളത്തോട് ചേര്‍ന്നാണ് കൊട്ടാരം നിര്‍മിക്കുന്നത്. ഇവിടുത്തെ ജോലിക്കാരെല്ലാം ബംഗ്ലാദേശുകാരാണ്. ഇതിന് പുറമെ മസ്‌ക്കത്തിലും ഖത്തര്‍ അമീറിന് വിശാല സൗകര്യമുള്ള വസതിയുണ്ട്.

വന്‍ നിക്ഷേപങ്ങള്‍

വന്‍ നിക്ഷേപങ്ങള്‍

ദോഹ കേന്ദ്രമായുള്ള ജനറല്‍ എന്‍ജിനീയറിങ് ടെക്‌നോളജീസ്, ഒമാനിലെ ഖുര്‍ദോഫ് ഒമാന്‍ ആര്‍കിടെക്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒമാനില്‍ ഖത്തര്‍ നടത്തുന്ന നിര്‍മാണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇതിനെല്ലാം പുറമെ ഒമാനില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് ഖത്തര്‍ ഭരണകൂടം തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

മരുന്ന്, ബസ് ഫാക്ടറികള്‍

മരുന്ന്, ബസ് ഫാക്ടറികള്‍

365 ദശലക്ഷം ഡോളറിന്റെ മരുന്ന് വികസന പദ്ധതിയാണ് കഴിഞ്ഞദിവസം ഒമാനില്‍ ഖത്തര്‍ പ്രഖ്യാപിച്ചത്. സലാലയിലാണ് പുതിയ പ്രൊജക്ട് ഖത്തര്‍ നടപ്പാക്കുക. ഇതിന് പുറമെ ദുഖും സാമ്പത്തിക മേഖലയില്‍ ഖത്തര്‍ ബസ്-കോച്ച് അസംബ്ലി പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സുറിലെ റാസല്‍ ഹദ്ദില്‍

സുറിലെ റാസല്‍ ഹദ്ദില്‍

മസ്‌ക്കത്തില്‍ നിന്നു 150 കിലോമീറ്റര്‍ തെക്കുള്ള സുറിലെ റാസല്‍ ഹദ്ദില്‍ 100 കോടി ഡോളറിന്റെ വിനോദ സഞ്ചാര റിസോര്‍ട്ടും ഖത്തര്‍ നിര്‍മിക്കുന്നുണ്ട്. കൂടാതെ ഒമാനിലെ സോഹാര്‍ തുറമുഖം വഴി ദോഹയിലേക്ക് ചരക്ക് എത്തിക്കുന്നതില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. നിരവധി കപ്പലുകളാണ് പ്രതിദിനം ദോഹയിലേക്ക് വരുന്നത്.

പൂട്ടാനിരിക്കുന്ന വിമാനത്താവളം

പൂട്ടാനിരിക്കുന്ന വിമാനത്താവളം

സോഹാര്‍ വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ ദോഹയിലേക്ക് സ്ഥിരം വിമാന സര്‍വീസുണ്ട്. ഓഗസ്റ്റ് മുതലാണ് ഇത്തരത്തില്‍ സര്‍വീസ് ആരംഭിച്ചത്. മുമ്പ് സോഹാര്‍ വിമാനത്താവളം അടച്ചുപൂട്ടാന്‍ ആലോചിച്ചതായിരുന്നു. ഖത്തറിന്റെ ഇടപെടല്‍ ശക്തിപ്പെട്ടതോടെയാണ് വീണ്ടും വിമാനത്താവളം സജീമായത്. ഇത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമായിട്ടുണ്ട്.

ജബല്‍ അലിയെ വിട്ടു

ജബല്‍ അലിയെ വിട്ടു

ദുബായിലെ ജബല്‍ അലി തുറമുഖവുമായി ഇപ്പോള്‍ ഖത്തര്‍ കപ്പലുകള്‍ക്ക് ബന്ധമില്ല. എല്ലാം സോഹാറിലേക്കാണ് എത്തുന്നത്. സോഹാറില്‍ നിന്ന് ദോഹയിലേക്കും. ഒമാന്‍ ഖത്തറിലേക്കുള്ള വാതിലായി മാറുകയാണെന്ന് ഒമാനിലെ ഖത്തര്‍ അംബാസഡര്‍ പറയുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കാന്‍ കഴിഞ്ഞദിവസം നടന്ന ഇരുരാജ്യങ്ങളുടെയും ഗതാഗത മന്ത്രമാരുടെ യോഗത്തിലും ധാരണയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+