കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ സൗദിയിലേക്കില്ല; പ്രതിനിധി സംഘത്തെ പ്രഖ്യാപിച്ചു, പ്രതിസന്ധി തീര്‍ന്നേക്കില്ല

Google Oneindia Malayalam News

ദോഹ: സൗദി അറേബ്യന്‍ തലസ്ഥാനത്ത് നടക്കുന്ന ജിസിസി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാകും സൗദിയിലെത്തുകയെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിസിസിയുടെ 40ാം വാര്‍ഷിക സമ്മേളനമാണ് റിയാദില്‍ നടക്കുന്നത്.

ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ് കത്ത് നല്‍കിയിരുന്നു. അമീര്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ ഖത്തറിനെതിരായ ഉപരോധം നീക്കുന്ന ചര്‍ച്ച നടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ജിസിസി യോഗത്തിനിടെ ഉപരോധ വിഷയത്തില്‍ സുപ്രധാന തീരുമാനമുണ്ടാകുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു...

 പരിഹരിക്കാന്‍ ശ്രമിക്കും

പരിഹരിക്കാന്‍ ശ്രമിക്കും

ഖത്തര്‍ അമീര്‍ ജിസിസി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ വിഷമമുണ്ടെന്ന് സൗദി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ നേതാവ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ബ്ലൂംബെര്‍ഗ് ടിവിയോട് പറഞ്ഞു. ഖത്തര്‍ തങ്ങള്‍ക്കൊപ്പം വേണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശുഭ സൂചനകള്‍ ലഭിച്ചിരുന്നു

ശുഭ സൂചനകള്‍ ലഭിച്ചിരുന്നു

ഖത്തറുമായുള്ള പ്രശ്‌നം ഉടന്‍ അവസാനിക്കുമെന്ന് ചില സൂചനകള്‍ അടുത്തിടെ ലഭിച്ചിരുന്നു. ഖത്തറില്‍ നടന്ന ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ സൗദി, ബഹ്‌റൈന്‍, യുഎഇ ടീമുകള്‍ പങ്കെടുത്തത് ഒരു സൂചനയായിരുന്നു. ഉപരോധം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് താരങ്ങള്‍ ഖത്തറിലെത്തിയത്.

മൂന്ന് രാജ്യങ്ങളും ചെയ്തത്

മൂന്ന് രാജ്യങ്ങളും ചെയ്തത്

ദോഹയില്‍ നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തതിലൂടെ ഖത്തറുമായി ഇടപെടാന്‍ തങ്ങള്‍ തയ്യാറാണണെന്ന് മൂന്ന് രാജ്യങ്ങളും സൂചിപ്പിക്കുകയായിരുന്നുവെന്ന് തുര്‍ക്കി രാജകുമാരന്‍ പറഞ്ഞു. ഖത്തര്‍ തെറ്റായ നയങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.

റുവാണ്ടന്‍ യാത്ര

റുവാണ്ടന്‍ യാത്ര

ചൊവ്വാഴ്ചയാണ് റിയാദില്‍ ജിസിസി ഉച്ചകോടി. തിങ്കളാഴ്ച ഖത്തര്‍ അമീര്‍ റുവാണ്ടയിലേക്ക് പോകുന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റുവാണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ആഫ്രിക്കയില്‍ നിന്ന് ഗള്‍ഫിലേക്ക് തന്നെ ചൊവ്വാഴ്ച തിരിച്ചെത്തുമോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ പുതിയ വിവരങ്ങള്‍ പ്രകാരം പ്രധാനമന്ത്രിയും സംഘവുമാണ് സൗദിയിലെത്തുക.

കിഗാലിയിലെ ചടങ്ങ്

കിഗാലിയിലെ ചടങ്ങ്

ഖത്തര്‍ അമീറിന്റെ പേരിലുള്ള അന്താരാഷ്ട്ര അഴിമതി വിരുദ്ധ പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം റുവാണ്ടയിലേക്ക് പോകുന്നതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലാണ് ചടങ്ങ്. ജിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിനെ സൗദിയിലെ സല്‍മാന്‍ രാജാവ് കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു.

ജിസിസി യോഗത്തിന്റെ പ്രധാന അജണ്ട

ജിസിസി യോഗത്തിന്റെ പ്രധാന അജണ്ട

ഇറാന്‍, യമന്‍, ഖത്തര്‍ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി യോഗമാണ് സൗദിയില്‍ നടക്കുന്നത്. ആറ് ജിസിസി രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുകയാണ് ജിസിസി വാര്‍ഷിക ഉച്ചകോടിയുടെ പ്രധാന അജണ്ട. അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം കഴിഞ്ഞു.

വിവാദ സംഭവങ്ങള്‍

വിവാദ സംഭവങ്ങള്‍

ഗള്‍ഫിലെ ഒട്ടേറെ വിവാദങ്ങള്‍ക്കിടെയാണ് ജിസിസി യോഗം നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന യോഗമാണിത്. സൗദി അരാംകോയ്ക്ക് നേരെയുള്ള ആക്രമണം, എണ്ണ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം എന്നിവയെല്ലാം അടുത്തിടെ ഏറെ വിവാദമായിരുന്നു.

മക്ക ഉച്ചകോടിയില്‍ സംഭവിച്ചത്

മക്ക ഉച്ചകോടിയില്‍ സംഭവിച്ചത്

കഴിഞ്ഞ മെയ് മാസത്തില്‍ മക്കയില്‍ ജിസിസി യോഗം ചേര്‍ന്നിരുന്നു. അന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം എത്തിയിരുന്നില്ല. പകരം പ്രധാനമന്ത്രിയെ അയക്കുകയാണ് ചെയ്തത്. 2017ല്‍ കുവൈത്തില്‍ നടന്ന ജിസിസി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നു. പക്ഷേ അന്ന് കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല.

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

പ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധംപ്രമുഖ നടന്‍ ബിജെപി വിട്ടു; മുസ്ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍, പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം

English summary
Qatar Emir Sheikh Tamim to skip GCC summit in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X