കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: ഖത്തറിന്റെ തീവ്രവാദ ബന്ധം: ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പുറത്ത്; പിന്നില്‍ അമേരിക്ക

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചത്. ആ പ്രതിസന്ധി ഇപ്പോള്‍ ഗള്‍ഫ് മേഖലയും കടന്ന് ആഗോള പ്രതിസന്ധിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഖത്തറിനെ നശിപ്പിക്കാന്‍ പലരും ശ്രമിക്കും... എന്തുകൊണ്ട്? ഇതാ ഞെട്ടിപ്പിക്കുന്ന 25 കാരണങ്ങള്‍ഖത്തറിനെ നശിപ്പിക്കാന്‍ പലരും ശ്രമിക്കും... എന്തുകൊണ്ട്? ഇതാ ഞെട്ടിപ്പിക്കുന്ന 25 കാരണങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധ ഭീതി; ഇറാന്റെ യുദ്ധക്കപ്പലുകള്‍ ഒമാനിലേക്ക്!! എന്തും സംഭവിക്കുംഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധ ഭീതി; ഇറാന്റെ യുദ്ധക്കപ്പലുകള്‍ ഒമാനിലേക്ക്!! എന്തും സംഭവിക്കും

മുസ്ലീം ബ്രദര്‍ഹുഡിനും ഹമാസിനും സഹായം നല്‍കുന്നു എന്നാണ് ഖത്തറിന് നേര്‍ക്കുള്ള പ്രധാന ആരോപണം. എന്നാല്‍ അതിലും മുകളിലാണ് താലിബാന്‍ ബന്ധം.

ഭീകര സംഘം എന്ന് വിശേഷിപ്പിക്കുന്ന താലിബാന് ഓഫീസുള്ള ഏക അറബ് രാജ്യമാണ് ഖത്തര്‍. കേട്ടാല്‍ ആര്‍ക്കായാലും ഇതില്‍ അസ്വാഭാവികത തോന്നും എന്ന് ഉറപ്പാണ്. എന്നാല്‍ എങ്ങനെയാണ് ഖത്തറില്‍ താലിബാന്റെ ഓഫീസ് തുറക്കപ്പെട്ടത് എന്ന് കൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്.

താലിബാന്‍

താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ഭരണം കൈയ്യാളിയ സുന്നി ഇസ്ലാമിക യാഥാസ്ഥിതിക സംഘമാണ് താലിബാന്‍. താലിബാന്‍ ക്രൂരതകള്‍ ലോകം ഏറെ ചര്‍ച്ച ചെയ്യുന്നതും ആണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആരേയും ഞെട്ടിക്കും.

പുറത്തായിട്ടും ശക്തര്‍

പുറത്തായിട്ടും ശക്തര്‍

അഫ്ഗാനില്‍ ഭരണത്തില്‍ നിന്ന് പുറത്തായെങ്കിലും താലിബാന്‍ ഇപ്പോഴും ശക്തമാണ്. അഫ്ഗാന്റെ പല പ്രദേശങ്ങളും പാകിസ്താനിലെ ചില ഗോത്ര മേഖലകളും താലിബാന്‍ തന്നെയാണ് കൈയ്യടക്കിവച്ചിട്ടുള്ളത്.

അമേരിക്കയുടെ അഫ്ഗാന്‍ ദൗത്യം

അമേരിക്കയുടെ അഫ്ഗാന്‍ ദൗത്യം

താലിബാനെ പുറത്താക്കാനും ജനാധിപത്യം പുനസ്ഥാപിക്കാനും എന്ന് പറഞ്ഞാണ് അമേരിക്കയുടെ അഫ്ഗാന്‍ ദൗത്യം തുടങ്ങുന്നത്. എന്നാല്‍ അമേരിക്കയ്ക്ക് വലിയ നഷ്ടം ഉണ്ടാക്കിയ സംഭവം ആയിരുന്നു അത്. ഏറെ വിമര്‍ശനങ്ങളും ഇതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്നു.

അങ്ങനെയുള്ള താലിബാന്‍ ഖത്തറില്‍

അങ്ങനെയുള്ള താലിബാന്‍ ഖത്തറില്‍

അത്രയേറെ ദുഷ്‌പേരുള്ള തീവ്രവാദ സംഘമായ താലിബാന് 'രാഷ്ട്രീയ ഓഫീസ്' ഉള്ള ഏക അറബ് രാജ്യമാണ് ഖത്തര്‍. തീവ്രവാദ ബന്ധം ആരോപിക്കുന്നവര്‍ക്ക് ഇതില്‍പരം എന്ത് തെളിവാണ് പറയാനുള്ളത്!

എന്താണ് സത്യം

എന്താണ് സത്യം

എന്നാല്‍ എങ്ങനെയാണ് ഖത്തറില്‍ താലിബാന്‍ ഓഫീസ് തുറന്നത് എന്ന സത്യം ഇപ്പോള്‍ വെളിപ്പെടുകയാണ്. ഖത്തറിന്റെ വിദേശകാര്യ മന്ത്രി മുത്‌ലാഖ് അല്‍ ഖതാനി തന്നെ അക്കാര്യം വെളിപ്പെടുത്തുകയാണ്.

അമേരിക്ക പറഞ്ഞിട്ട് തുടങ്ങി

അമേരിക്ക പറഞ്ഞിട്ട് തുടങ്ങി

ഖത്തറില്‍ താലിബാന് ഓഫീസ് തുടങ്ങാനുള്ള അവസരം ഒരുക്കാന്‍ അമേരിക്ക തന്നെയാണ് തങ്ങളോട് ആവശ്യപ്പെട്ടത് എന്നാണ് മുത്‌ലാഖ് അല്‍ ഖതാനി വ്യക്തമാക്കുന്നത്. അമേരിക്കന്‍ താത്പര്യങ്ങള്‍ തന്നെ ആയിരുന്നു അതിന് പിന്നില്‍.

2013 ല്‍ തുടങ്ങി

2013 ല്‍ തുടങ്ങി

2013 ല്‍ ആയിരുന്നു ഖത്തറില്‍ താലിബാന്റെ രാഷ്ട്രീയ ഓഫീസ് തുറക്കുന്നത്. അഫ്ഗാന്‍ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുന്ന കാലം കൂടി ആയിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം.

ഖത്തറിന്റെ വിദേശ നയം

ഖത്തറിന്റെ വിദേശ നയം

തീവ്രവാദത്തിനെതിരെ ഖത്തര്‍ സ്വീകരിച്ചിരുന്നത് 'തുറന്ന വാതില്‍ നയം' ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനും മധ്യസ്ഥത വഹിക്കാനും സമാധന ശ്രമങ്ങള്‍ നടത്താനും ഈ നയം ആണ് തങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് ഖത്തര്‍ പറയുന്നത്.

അമേരിക്കയ്ക്കും അഫ്ഗാനും വേണ്ടി

അമേരിക്കയ്ക്കും അഫ്ഗാനും വേണ്ടി

താലിബാന്റെ ഓഫീസും ഖത്തറില്‍ കുറക്കുന്നത് ഇതിനൊക്കെ തന്നെ വേണ്ടി ആയിരുന്നു എന്നാണ് വിശദീകരണം. അമേരിക്കയും താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കലായിരുന്നു താലിബാന്‍ ഓഫീസ് തുറക്കുന്നതിലൂടെ ഖത്തര്‍ ചെയ്തത് എന്നാണ് പറയുന്നത്.

ചരിത്രപരമായ തീവ്രവാദ ബന്ധം?

ചരിത്രപരമായ തീവ്രവാദ ബന്ധം?

ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ തന്നെ പക്ഷപാതപരമായ നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത് എന്ന് ആക്ഷേപമുണ്ട്. കാലങ്ങളായി ഖത്തര്‍ തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരികയാണ് എന്നാണ് ഏറ്റവും ഒടുവില്‍ ട്രംപ് ആരോപിച്ചത്.

അടിസ്ഥാനം എന്ത്?

അടിസ്ഥാനം എന്ത്?

ഇത്തരം ഒരു ആരോപണം ട്രംപ് ഉന്നയിച്ചെങ്കിലും അതിന്റെ അടിസ്ഥാനം എന്താണെന്ന ചോദ്യമാണ് ഖത്തര്‍ ഉന്നയിക്കുന്നത്. ട്രംപിന്റെ പരാമര്‍ശത്തിന് ശേഷമാണ് ഖത്തറിന്റെ വിശദീകരണം പുറത്ത് വന്നത്.

അമേരിക്ക എന്ത് പറയും?

അമേരിക്ക എന്ത് പറയും?

ഖത്തര്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടുകളെ തള്ളുന്നതായിരുന്നു അമേരിക്കന്‍ വിദേശകാര്യ വിദഗ്ധരുടേയും ഉദ്യോഗസ്ഥരുടേയും നിലപാടുകള്‍. എന്തായാലും താലിബാന്‍ വിഷയത്തില്‍ ഖത്തര്‍ പറഞ്ഞ കാര്യങ്ങളോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Qatar hosted the Taliban at the request of the US government, the special envoy on counterterrorism for Qatar's foreign minister told Al Jazeera.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X