Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയും ഇറാനും!!! ദുരന്ത അധ്യായമെന്ന്, കോമഡിയും! പൊട്ടിത്തെറിച്ച് യുഎഇ

ദുബായ്: ഗള്‍ഫ് പ്രതിസന്ധിയില്‍ തുര്‍ക്കിയുടേയും ഇറാന്റേയും ഇടപെടലിനെതിരെ പൊട്ടിത്തെറിച്ച് യുഎഇ. യുഎഇ മന്ത്രിയായ അന്‍വര്‍ ഗര്‍ഗാഷ് ആണ് ഖത്തറിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. ഖത്തറിനെ ഭക്ഷ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ കപ്പല്‍ അയക്കുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.

ഇതാണ് യുഎഇയെ ചൊടിപ്പിച്ചിരിക്കുന്നത്. യുഎഇ വിദേശ കാര്യ മന്ത്രി ഇതിനെ ഒരേ സമയവും ദുരന്തവും പരിഹാസ്യവും ആയ അധ്യായം എന്നാണ് വിശേഷിപ്പിച്ചത്.

അറബ് രാജ്യങ്ങളല്ലാത്തവ

അറബ് രാജ്യങ്ങളല്ലാത്തവ

അറബ് രാജ്യങ്ങളല്ലാത്ത തുര്‍ക്കിയും ഇറാനും ഖത്തറിനെ പിന്തുണച്ച് രംഗത്തെത്തിയതാണ് യുഎഇയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് രൂക്ഷമായ വിമര്‍ശനം.

രാഷ്ട്രീയ സുരക്ഷ

രാഷ്ട്രീയ സുരക്ഷ

ഖത്തറിനെ ആശയക്കുഴപ്പത്തിലുള്ള രാജ്യമെന്നും ആശയക്കുഴപ്പം ഉണ്ടാക്കുന്ന രാജ്യം എന്നും ആണ് യുഎഇ മന്ത്രി വിശേഷിപ്പിച്ചത്. അങ്ങനെയുള്ള ഖത്തര്‍ രണ്ട് അറബ് ഇതര രാജ്യങ്ങളില്‍ നിന്ന് രാഷ്ട്രീയ സുരക്ഷ അഭ്യര്‍ത്ഥിച്ചിരിക്കുകയാണെന്നും പരിഹസിക്കുന്നു.

തുര്‍ക്കിയുടെ സൈന്യം

തുര്‍ക്കിയുടെ സൈന്യം

തുര്‍ക്കി ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് ഇങ്ങനെ ഒരു സഹായം തേടുന്നതിനേയും പരിഹസിക്കുന്നുണ്ട് യുഎഇ മന്ത്രി.

ദുരന്തവും ഹാസ്യവും

ദുരന്തവും ഹാസ്യവും

ഗള്‍ഫ് ചരിത്രത്തിലെ തന്നെ ദുരന്തവും ഹസ്യാത്തമവും ആയ അധ്യായം എന്നാണ് യുഎഇ മന്ത്രി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ലആയിരുന്നു അന്‍വര്‍ ഗര്‍ദാഷിന്റെ പ്രതികരണം.

വിദേശ നയത്തില്‍

വിദേശ നയത്തില്‍

തങ്ങളുടെ വിദേശ നയത്തില്‍ ആരും ഇടപെടേണ്ടെന്നാണ് ഖത്തര്‍ വ്യക്തമാക്കിയിട്ടുള്ളത്. സൗദിയും യുഎഇയും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഖത്തര്‍.

 യുദ്ധമല്ല പരിഹാസം

യുദ്ധമല്ല പരിഹാസം

എന്തായാലും ഗള്‍ഫ് പ്രതിസന്ധിക്ക് സൈനികമായ ഒരു പരിഹാരം സാധ്യമല്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ക്കും അധികാരമില്ല

ആര്‍ക്കും അധികാരമില്ല

തങ്ങളെ വിലക്കാനുള്ള അധികാരം ഒരു അറബ് രാജ്യത്തിനും ഇല്ലെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കങ്ങളെല്ലാം തന്നെ വ്യാജനിര്‍മിതമായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും അബ്ദുല്‍റഹ്മാന്‍ അല്‍താനി ആരോപിക്കുന്നുണ്ട്.

അല്‍ ജസീറ പൂട്ടില്ല

അല്‍ ജസീറ പൂട്ടില്ല

അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം എന്നതായിരുന്നു സൗദി ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ മുന്നോട്ട് വച്ച ഒരു ആവശ്യം. അത് ഒരിക്കലും സാധ്യമല്ലെന്നും ഖത്തര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

വൈറ്റ് ഹൗസില്‍ പോകില്ല

വൈറ്റ് ഹൗസില്‍ പോകില്ല

പ്രശ്‌നപരിഹാരത്തിനായി വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് സമാധാന ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ നിലനില്‍ക്കുന്ന വിലക്കുകള്‍ കാരണം ഖത്തര്‍ അമീര്‍ ആ ചര്‍ച്ചയില്‍ പങ്കെടുക്കകയില്ലെന്നും വ്യക്തമാക്കി.

സൈന്യം തിരിച്ചെത്തി

സൈന്യം തിരിച്ചെത്തി

യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിനായി ഖത്തറിന്റെ സൈനികര്‍ സൗദി അറേബ്യയില്‍ ഉണ്ടായിരുന്നു. വിലക്കിന്റെ സാഹചര്യത്തില്‍ ഈ സൈനികരെല്ലാം തന്നെ ഖത്തറില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+