Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് ദ്വീപ് വിട്ടുകൊടുത്ത് ഇറാന്‍; ഖത്തര്‍-ഇറാന്‍ ഭായി ഭായി, ലോകകപ്പ് ഫുട്‌ബോളിലും ഒരുമിച്ച്

ഇറാന്‍ ഇതൊരു അവസരമായിട്ടാണ് കരുതുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ കിഷിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നാണ് ഇറാന്‍ കരുതുന്നത്.

ദോഹ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് ഖത്തര്‍ പുതുവഴികള്‍ തേടിയിറങ്ങിയത്. അത് ഇറാനിലേക്കും തുര്‍ക്കിയിലേക്കും യൂറോപ്പിലേക്കും എത്തി നില്‍ക്കുമ്പോള്‍ ബന്ധത്തതിന് ശക്തിപകര്‍ന്ന് ഇറാന്‍ ചില നീക്കങ്ങള്‍ നടത്തുന്നു. ഇതാകട്ടെ സൗദി സഖ്യത്തിന് കനത്ത തിരിച്ചടിയുമാണ്.

2022ലാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം. ഇതിനുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ തകൃതിയാണ്. കൊച്ചുരാജ്യമായ ഖത്തറില്‍ പക്ഷേ, ചില അസൗകര്യങ്ങള്‍ക്ക് സാധ്യതയുമുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ട് ഖത്തര്‍ ഇറാനുമായി ചില ധാരണകളുണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്തു സഹായവും ചെയ്യാന്‍ ഒരുക്കമാണെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തു...

ഇറാനിലെ കിഷ് ദ്വീപ്

ഇറാനിലെ കിഷ് ദ്വീപ്

ഇറാനിലെ കിഷ് ദ്വീപ് എല്ലാവര്‍ക്കും സുപരിചിതമാണ്. മുമ്പ് വിസ പുതുക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിഷ് ദ്വീപില്‍ വന്ന് തിരിച്ചുപോകുകയാണ് പതിവ്. ഇന്നും അങ്ങനെ ചെയ്യുന്നവര്‍ കുറവല്ല. വളരെ ചെലവ് കുറഞ്ഞ വഴി ആയതുകൊണ്ടാണ് കിഷിനെ പ്രവാസികള്‍ ആശ്രയിച്ചിരുന്നത്.

ഖത്തറിന്റെ നീക്കം

ഖത്തറിന്റെ നീക്കം

കിഷ് ദ്വീപ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സര വേളയില്‍ ഉപയോഗിക്കാനാണ് ഖത്തറിന്റെ നീക്കം. ഇതുസംബന്ധിച്ച് ഇറാനോട് സംസാരിച്ചുകഴിഞ്ഞു. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കെത്തുന്ന ടീമംഗങ്ങള്‍ക്ക് താമസത്തിനും മറ്റുമാണ് കിഷ് ഉപയോഗപ്പെടുത്തുക.

ഇറാനും ഖത്തറും തുടങ്ങി

ഇറാനും ഖത്തറും തുടങ്ങി

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇറാനും ഖത്തറും തുടങ്ങി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ മല്‍സരം തുടങ്ങുന്നതോടെ ഖത്തറിലേക്കെത്തും. വളരെ വിശാലമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്. നിരവധി വിഐപികളും ഈ സമയം വരാനുള്ള സാധ്യതയുണ്ട്.

കിഷിലേക്കെത്തി

കിഷിലേക്കെത്തി

ഈ സാധ്യതകളെല്ലാം മുന്‍കൂട്ടി കണ്ടാണ് ഖത്തര്‍ ഒരുമുഴം മുമ്പേ എറിയുന്നത്. കളിക്കാര്‍ക്ക് മറ്റൊരിടത്ത് സൗകര്യം ഒരുക്കുക. ടീമംഗങ്ങള്‍ക്ക് മറ്റു ശല്യങ്ങളൊന്നും ഉണ്ടാകരുത്. അതിന് പ്രത്യേക സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചു. പിന്നീടുള്ള തിരച്ചിലാണ് ഖത്തര്‍ അധികൃതരെ കിഷിലേക്ക് എത്തിച്ചത്.

ഇറാന്‍ ഫ്രണ്ട് പേജ്

ഇറാന്‍ ഫ്രണ്ട് പേജ്

ഇറാന്‍ വാര്‍ത്താ വെബ്‌സൈറ്റായ ഇറാന്‍ ഫ്രണ്ട് പേജ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെ വിശദമായ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ശൈഖ് ഹമദ് അല്‍ഥാനി ഉടന്‍ കിഷ് ദ്വീപ് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഖത്തര്‍ സഹായം

ഖത്തര്‍ സഹായം

തെക്കന്‍ ഇറാനിലെ ദ്വീപാണ് കിഷ്. ഇവിടെ ചെറു വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമുണ്ട്. കൂടുതല്‍ സൗകര്യമുണ്ടാക്കാന്‍ ഖത്തര്‍ സഹായമൊരുക്കുന്നതിന് തയ്യാറാണ്. ഈ സാധ്യതകളൊക്കെ ചര്‍ച്ച ചെയ്യുന്നതിനാണ് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് അല്‍ഥാനി ഇറാനിലേക്ക് പോകുന്നത്.

തിയ്യതി ഉറപ്പിച്ചാല്‍

തിയ്യതി ഉറപ്പിച്ചാല്‍

നിലവില്‍ ഖത്തറില്‍ നിന്ന് കിഷ് ദ്വീപിലേക്ക് നേരിട്ട് വിമാന സര്‍വീസില്ല. പ്രത്യേക വിമാനം വഴിയോ കപ്പല്‍ മാര്‍ഗമോ കിഷിലെത്തി ശൈഖ് ഹമദ് അല്‍ഥാനി സൗകര്യങ്ങള്‍ വിലയിരുത്തും. ഫുട്‌ബോള്‍ മല്‍സരങ്ങളുടെ തിയ്യതി ഉറപ്പിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം.

ഉന്നത തല സംഘം

ഉന്നത തല സംഘം

ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടത്തിപ്പിന് വേണ്ടി ഒരു നിര്‍വാഹക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് മല്‍സരങ്ങള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. സ്‌റ്റേഡിയങ്ങളുടെ നിര്‍മാണവും മറ്റുമൊക്കെ വിലയിരുത്തുന്നതും ഈ സമിതിയാണ്. സമിതിയുടെ ഉന്നത തല സംഘം കിഷിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

 ധാരണാ പത്രത്തില്‍ പറയുന്നത്

ധാരണാ പത്രത്തില്‍ പറയുന്നത്

ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജും ചില ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം ഖത്തറിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും രണ്ട് ധാരണാ പത്രങ്ങളാണ് സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചത്. ഈ ധാരണാപത്രങ്ങളിലാണ് കിഷ് ദ്വീപ് ഉപയോഗിക്കുന്നത് സംബന്ധിച്ച് പറയുന്നത്.

ഇറാന് ഇതൊരു അവസരം

ഇറാന് ഇതൊരു അവസരം

ഇറാന്‍ ഇതൊരു അവസരമായിട്ടാണ് കരുതുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ കിഷിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്നാണ് ഇറാന്‍ കരുതുന്നത്. ഇതൊരു വന്‍ ലാഭമുണ്ടാക്കുന്ന വിനോദ സഞ്ചാര മേഖലയാക്കി മാറ്റാനും ഇറാന് പദ്ധതിയുണ്ട്. ഫുട്‌ബോള്‍ ടീമംഗങ്ങള്‍ കിഷിലേക്ക് വന്നാല്‍ സ്വാഭാവികമായും ആരാധകരും എത്തും. ദോഹയില്‍ നിന്ന് കിഷിലേക്ക് നേരിട്ട് സ്ഥിരം വിമന സര്‍വീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+