ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; എല്ലാം കായിക മാമാങ്കം ലക്ഷ്യമിട്ട്, ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഷന്‍

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഗള്‍ഫ് മേഖലയിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. പക്ഷേ, അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് അവര്‍ക്കെന്നും ഹരമാണ്. ഒരു പക്ഷേ, അതിവേഗം പുരോഗതിയുടെ പാതയില്‍ സഞ്ചരിച്ചിരുന്ന ഖത്തര്‍ ദുബായ് നഗരത്തെ പോലും പിന്നിലാക്കി കുതിക്കുമായിരുന്നു. ഓര്‍ക്കാപുറത്ത് വന്നുവീണ ഉപരോധം അല്‍പ്പം ക്ഷീണമായെങ്കിലും ഖത്തര്‍ കുതിപ്പ് തുടരാനുള്ള ശ്രമത്തിലാണ്. അമീര്‍ തമീം അല്‍ഥാനിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമായി തടസങ്ങള്‍ ഓരോന്നായി നീങ്ങിയതോടെ ഖത്തറിലേക്ക് വീണ്ടും ചരക്കുകള്‍ എത്തുന്നുണ്ട്. ഈ വേളയില്‍ ലോകത്തെ ഏറ്റവും വലിയ മെട്രോ സ്‌റ്റേഷന്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു...

മുശൈരിബ് മെട്രോ സ്‌റ്റേഷന്‍

മുശൈരിബ് മെട്രോ സ്‌റ്റേഷന്‍

മുശൈരിബ് മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് ഖത്തര്‍. ഖത്തര്‍ റെയില്‍വേ കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തി. ലോകത്തെ ഏറ്റവും വലിയ മെട്രോ സ്‌റ്റേഷനുകളില്‍ ഒന്നായിരിക്കും മുശൈരിബില്‍ ഒരുങ്ങുകയെന്ന് ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ ലക്ഷ്യം

നിലവിലെ ലക്ഷ്യം

ഈ പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ ജൂണില്‍ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ അല്‍പ്പം മന്ദഗതിയിലായി. ഇപ്പോള്‍ വീണ്ടും ജോലികള്‍ ആരംഭിക്കുകയാണ്. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 മൂന്ന് ലൈനുകള്‍

മൂന്ന് ലൈനുകള്‍

സ്റ്റേഷന്‍ നിര്‍മാണത്തിന് വേണ്ട സാമഗ്രികള്‍ എത്തിയിട്ടുണ്ടെന്ന് ഖത്തര്‍ റെയില്‍വേ കമ്പനി അറിയിച്ചു. ഭൂമിക്കടിയിലൂടെയും മുകളിലൂടെയും മെട്രോ ലൈന്‍ പോകുന്നുണ്ട്. മൂന്ന് ലൈനുകളാണ് മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്നത്.

 മുശൈരിബിന്റെ പ്രത്യേകത

മുശൈരിബിന്റെ പ്രത്യേകത

2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകുന്നത് ഖത്തറാണ്. അപ്പോഴുണ്ടാകാന്‍ സാധ്യതയുള്ള ജനത്തിരക്ക് പരിഗണിച്ചാണ് മെട്രോ സ്‌റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കിയിരിക്കുന്നത്. മുശൈരിബ് സ്‌റ്റേഷനില്‍ നിന്ന് എല്ലാ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്കുമുള്ള ട്രെയിനുകള്‍ ലഭിക്കും.

2000 ജോലിക്കാര്‍

2000 ജോലിക്കാര്‍

മെട്രോ ട്രെയിനുകളുടെ ഇന്റര്‍ചെയ്ഞ്ച് പോയിന്റായിരിക്കും മുശൈരിബ് സ്‌റ്റേഷന്‍. സ്‌റ്റേഷന്‍ നിര്‍മാണത്തെ കുറിച്ച് ഖത്തര്‍ റെയിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 2000 ജോലിക്കാരാണ് മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

തരംതിരിച്ച് യാത്ര

തരംതിരിച്ച് യാത്ര

മെട്രോ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുന്ന 37 സ്റ്റേഷനുകളില്‍ ഒന്നാണ് മുശൈരിബ്. ദോഹ മെട്രോ ലൈനുകള്‍ ചുവപ്പ്, പച്ച, ഗോള്‍ഡ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന എല്ലാ സ്‌റ്റേഡിയങ്ങളിലേക്കുമെത്താനുള്ള സൗകര്യം മുശൈരിബില്‍ നിന്നുണ്ടാകും.

2019ല്‍ പൂര്‍ത്തിയാക്കും

2019ല്‍ പൂര്‍ത്തിയാക്കും

ദോഹ മെട്രോ നെറ്റ് വര്‍ക്കിന്റെ ഭാഗമായി തന്നെയാണ് മുശൈരിബ് സ്‌റ്റേഷനും നിര്‍മിക്കുന്നത്. ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം 2019ല്‍ പൂര്‍ത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന 83 കിലോമീറ്ററില്‍ 63 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും.

മുശൈരിബില്‍ എത്തിയാല്‍

മുശൈരിബില്‍ എത്തിയാല്‍

മെട്രോ വഴി ഏത് ഭാഗത്തേക്കും യാത്ര ചെയ്യണമെങ്കിലും മുശൈരിബില്‍ ഇറങ്ങിയാല്‍ മതിയാകും. ഇവിടെ നിന്ന് എല്ലാ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ അടുത്തേക്കും യാത്രാ സൗകര്യം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ക്യുഐആര്‍പി സീനിയര്‍ ഡയറക്ടര്‍ ഡോ. മാര്‍ക്കസ് ഡെംലര്‍ പറഞ്ഞു.

 നിയന്ത്രിക്കപ്പെട്ടു

നിയന്ത്രിക്കപ്പെട്ടു

നേരത്തെ നിര്‍മാണം വേഗത്തിലാക്കാന്‍ ഖത്തര്‍ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ഉപരോധം തിരിച്ചടിയാകുകയായിരുന്നു. സൗദി കരാതിര്‍ത്തി അടച്ചതോടെ ചരക്കുകള്‍ വേഗത്തില്‍ എത്താനുള്ള വഴി അടഞ്ഞു. മാത്രമല്ല, കര, കടല്‍, വ്യോമ വഴികളെല്ലാം ഉപരോധത്തിന്റെ ഭാഗമായി നിയന്ത്രിക്കപ്പെട്ടു.

 ഇറാന്റെ സഹകരണം

ഇറാന്റെ സഹകരണം

ഖത്തര്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കിയിരിക്കുകയാണ്. ഇറാനുമായും ഖത്തര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിലെ ചില പ്രദേശങ്ങള്‍ ഫുട്‌ബോള്‍ മല്‍സരങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്ന് ഖത്തര്‍ ആരാഞ്ഞിരുന്നു.

ഇറാനിലേക്കും യാത്ര

ഇറാനിലേക്കും യാത്ര

വിമാന യാത്രാ സൗകര്യം വര്‍ധിപ്പിച്ച് ഖത്തറിനോട് ചേര്‍ന്ന ഇറാന്റെ ചില പ്രദേശങ്ങള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്ദര്‍ശിക്കുന്നതിനും താമസ സൗകര്യം ഒരുക്കുന്നതിനും പര്യാപ്തമാക്കാനാണ് ഖത്തര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെ കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഖത്തര്‍ അല്‍ഭുതം

ഖത്തര്‍ അല്‍ഭുതം

ഖത്തര്‍ പല കാര്യങ്ങള്‍ക്കൊണ്ടും ലോകത്തിന് അല്‍ഭുതമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ള രാജ്യമാണ് ഖത്തര്‍. മാത്രമല്ല, ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ളതും ഖത്തറില്‍ തന്നെ. ചുറ്റും ഉപരോധമുണ്ടായിട്ടും ഖത്തര്‍ ഭരണകൂടത്തിന്റെ ഇച്ഛാശക്തിയാണ് രാജ്യത്തെ ഇത്രയും ശക്തമായ രീതിയില്‍ പിടിച്ചുനിര്‍ത്തുന്നത്.

English summary
One of world's biggest metro stations takes shape at Msheireb, Qatar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്