Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

ദോഹ: ഖത്തറില്‍ കനത്ത മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഈ ആഴ്ച അവസാനം വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും തുടരുമെന്നാണ് അറിയിപ്പ്. എന്നാല്‍ അപൂര്‍വമായ കാലവസ്ഥ വ്യതിയാനം രാജ്യത്തില്ലന്നും കാലവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഖത്തറില്‍ വ്യാപക മഴ ആരംഭിച്ചത്.

60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയായിരുന്നു രാജ്യത്ത് ലഭിച്ചത്. 1962-ന് ശേഷം ഖത്തറിൽ ഇത്രയും ശക്തമായ മഴ ലഭിച്ചിട്ടില്ലെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം തന്നെയാണ് വ്യക്തമാക്കിയത്. ദോഹ, അല്‍ വക്ര, അല്‍ റയാന്‍, ഐന്‍ ഖാലിദ്, അബു ഹമൂര്‍ എന്നിവിടങ്ങളിലെല്ലാം മഴ പെയ്‌തിരുന്നു. കനത്ത മഴ മൂലം പലയിടങ്ങളിലും ഗതാഗതഗതം തടസപ്പെട്ടു. ബുധനാഴ്‌ച രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്‌ച പുലര്‍ച്ചയോടെ കനത്ത മഴ പെയ്‌തത്.

qatar

മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ള അടിയന്തരഘട്ടങ്ങളില്‍ 999 എന്ന നമ്പരില്‍ വിളിക്കാമെന്നും അറിയിപ്പുണ്ട്.പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ ഏകീകൃത കോൾ സെന്ററും (184) കഴിഞ്ഞ ദിവസം മുതല്‍ സജീവമാണ്.
സെന്ററിൽ ലഭിക്കുന്ന പരാതികളും റിപ്പോർട്ടുകളും ഉടൻ തന്നെ അതാത് നഗരസഭകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. റോഡുകളിലെ മഴവെള്ളം നീക്കൽ, ശക്തമായ കാറ്റിനെ തുടർന്ന് മറിഞ്ഞു വീണ മരങ്ങൾ നീക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കാണ് പൊതുജനങ്ങൾക്ക് അധികൃതരുടെ സേവനം തേടാവുന്നതാണ്.

മഴവെള്ളക്കെട്ടിനെതുടർന്ന് ഗതാഗതം തടസ്സപ്പെടുകയോ വീടുകളിൽ അമിതമായി വെള്ളം കയറുകയോ ചെയ്താൽ നഗരസഭയുടെ സഹായത്തിനായി 184 എന്ന നമ്പറിലും പൊതുമരാമത്ത് അതോറിറ്റിയുടെ സഹായത്തിനായി 188 എന്ന നമ്പറിലും സഹായം തേടാംമഴ സാധ്യതയുള്ളതിനാല്‍ റാസല്‍ഖൈമ എമിറേറ്റില്‍ കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഫുജൈറയ്‍ക്കും റാസല്‍ഖൈമയ്‍ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+