കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് അമേരിക്കയായ ഇന്ത്യന്‍ വംശജക്കെതിരെ അധിക്ഷേപം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മിസ് അമേരിക്ക പട്ടം നേടിയ ഇന്ത്യന്‍ വംശജയായ നിന ദാവലൂരിക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ക്രൂരമായ ആക്രമണം. അറബ് വംശജയെന്നും അല്‍ ഖായ്ദ എന്നും വിളിച്ചാണ് നിനയെ ട്വിറ്ററിലും മറ്റും അമേരിക്കന്‍ പിന്തുണക്കാര്‍ ആക്ഷേപിക്കുന്നത്.

മിസ് അമേരിക്ക പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് 24 കാരിയായ നിന ദാവലൂരി. ആന്ധ്രപ്രദേശില്‍ നിന്നും 30 വര്‍ഷം മുന്‍പ് അമേരിക്കയിലേക്ക് നിനയുടെ കുടുംബം കുടിയേറുകയായിരുന്നു. നിന ജനിച്ചതും വളര്‍ന്നതുമെല്ലാം ന്യൂയോര്‍ക്കിലാണ്.

തന്നെ തീവ്രവാദിയെന്ന് വിളിച്ച അമേരിക്കന്‍ ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളെ കണക്കിലെടുക്കുന്നില്ലെന്ന് നിന പ്രതികരിച്ചു. താന്‍ അറബ് വംശജയല്ല. ഇന്ത്യക്കാരിയാണ്. അഥവാ ഇനി അറബ് വംശജയാണെങ്കിലും സാരമില്ല, മിസ് അമേരിക്കയാണ് താന്‍ - നിന പറഞ്ഞു. നിനയുടെ കൂടുതല്‍ വിശേഷങ്ങളിലേക്കും ചിത്രങ്ങളിലേക്കും. (ചിത്രങ്ങള്‍ നിനയുടെ ഫേസ്ബുക്ക് പേജില്‍നിന്നും)

മിസ് അമേരിക്ക

മിസ് അമേരിക്ക

മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട നിന ദാവലൂരിയുടെ ആഹ്ലാദം.

നിന ദാവലൂരി

നിന ദാവലൂരി

മിസ് അമേരിക്ക പട്ടം കെട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് നിന ദാവലൂരി എന്ന 24 കാരി.

ഇന്ത്യന്‍ വംശജ

ഇന്ത്യന്‍ വംശജ

ഇന്ത്യന്‍ വംശജയാണെങ്കിലും നിന ജനിച്ചതും പഠിച്ചതുമെല്ലാം ന്യൂയോര്‍ക്കിലാണ്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വംശീയമായി വരെ ആക്ഷേപിക്കപ്പെടുന്നുണ്ട് മിസ് അമേരിക്ക പട്ടം ചൂടിയ ഈ സുന്ദരി.

അല്‍ഖായ്ദയോ?

അല്‍ഖായ്ദയോ?

അറബ് വംശജയെന്നും അല്‍ ഖായ്ദക്കാരി എന്നും നിനയെ ആക്ഷേപിക്കുന്നവരും കുറവല്ല.

സെപ്തംബര്‍ 11

സെപ്തംബര്‍ 11

2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി നിനയുടെ വിജയത്തെ കൂട്ടിക്കെട്ടാനും പ്രതിഷേധക്കാര്‍ മറന്നില്ല.

കുശുമ്പ്, കുന്നായ്മ

കുശുമ്പ്, കുന്നായ്മ

അമേരിക്കക്കാരിയല്ലാത്ത ഒരാള്‍ മിസ് അമേരിക്ക പട്ടം ചൂടിയതിന് പിന്നിലെ കുശുമ്പാണ് ഇവരുടെ പ്രതികരണത്തിന് പിന്നിലെന്ന് പ്രതിഷേധ സന്ദേശങ്ങള്‍ വായിച്ചാലറിയാം.

അസൂയയ്ക്ക് മരുന്നില്ല

അസൂയയ്ക്ക് മരുന്നില്ല

പ്രതിഷേധക്കാരോട് പോയി പണി നോക്കാന്‍ പറയാനുള്ള ധൈര്യമൊക്കെയുണ്ട് ഈ അഞ്ചടി ഏഴിഞ്ചുകാരിക്ക്.

അറബല്ല, ഇന്ത്യന്‍

അറബല്ല, ഇന്ത്യന്‍

താന്‍ അറബ് വംശജയല്ല. ഇന്ത്യക്കാരിയാണ്. ഇനി അറബ് വംശജയാണെങ്കിലും എന്താണ് കുഴപ്പമെന്നാണ് ട്വിറ്ററിലൂടെ ഈ മിടുക്കി ചോദിച്ചത്.

പിന്തുണയുണ്ട്

പിന്തുണയുണ്ട്

എതിര്‍ക്കാന്‍ മാത്രമല്ല, നിനയെ അനുകൂലിച്ചും ഒട്ടേറെപ്പേര്‍ രംഗത്തുവരുന്നുണ്ട്.

English summary
Racist comments against Indian-origin Miss America Nina Davuluri. Some people called Nina as an Arab and a terrorist with ties to Al Qaeda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X