രാജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് പാലായനം ചെയ്തതായി അഭ്യൂഹം; പ്രതികരിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ
കൊളംബോ; ശ്രിലങ്കൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി സമർപ്പിച്ചതിന് പിന്നാലെ മഹിന്ദ രാജപക്‌സെ രാജ്യം വിട്ടു എന്നും ഉടൻ വിടും എന്ന തരത്തിലുള്ള നിരവധി അഭ്യൂഹങ്ങൾ ഉയരുന്നു. രാജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നു എന്നും അല്ലെങ്കിൽ കടക്കാനായി പദ്ധതിയിടുന്നു എന്നെല്ലാമാണ് അഭ്യൂഹങ്ങളിൽ പറയുന്നത്. ഇതേ തുടർന്ന് വിശദീകരണവുമായി രം ഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ. രാജപക്‌സെ ഇന്ത്യയിലേക്ക് പലായനം ചെയ്‌തു എന്ന അഭ്യൂഹങ്ങൾ എല്ലാം തെറ്റാണെന്ന് ഹൈക്കമ്മീഷൻ പറഞ്ഞു.
"ചില രാഷ്ട്രീയ വ്യക്തികളും അവരുടെ കുടുംബങ്ങളും ഇന്ത്യയിലേക്ക് പലായനം ചെയ്തതായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന കിംവദന്തികൾ അടുത്തിടെ ശ്രദ്ധിച്ചു. ഇവ വ്യാജവും തെറ്റായ റിപ്പോർട്ടുകളുമാണ്, സത്യമോ വസ്തുതയോ ഇല്ലാത്തവയാണ്. ഹൈക്കമ്മീഷൻ അവയെ ശക്തമായി നിഷേധിക്കുന്നു." ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. ഇദ്ദേഹത്തിന്റെ രാജിയെ തുടർന്ന് രാജപക്‌സെ അനുകൂലികളും സർക്കാർ വിരുദ്ധരും തമ്മിലുള്ള വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് ലങ്കയിൽ നടന്നത്.

അതേ സമയം തന്റെ പിതാവ് സ്വന്തം രാജ്യം വിട്ട് ഒളിച്ചോടില്ല എന്ന് അവകാശപ്പെട്ട് മഹിന്ദ രാജപക്‌സെയുടെ മകനും മുൻ കായിക മന്ത്രിയും ആയിരുന്ന നമൽ രം ഗത്ത് വന്നു. എന്റെ പിതാവ് സുരക്ഷിതനാണ്. ഞങ്ങളുടെ കുടുംബത്തിനെതിരായ ദേശീയ രോഷത്തിന്റെ കുതിച്ചുചാട്ടം ഇപ്പോൾ വളരെ മോശമായ രീതിയിലാണ് നടക്കുന്നതെന്നും നമൽ പറഞ്ഞു. മഹിന്ദ പ്രധാനമന്ത്രി സ്ഥാനം മാത്രമാണ് രാജി വെച്ചത് നിയമനിർമ്മാതാവ് സ്ഥാനം അദ്ദേഹം ഒഴിയില്ല. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും മകൻ നമൽ കൂട്ടിച്ചേർത്തു. രാജി വെച്ചതിന് ശേഷം പ്രതിഷേധക്കാരെ ഭയന്ന് മഹിന്ദ രാജപക്‌സെ കുടുംബത്തോടൊപ്പം ശ്രീലങ്കയിലെ നാവിക താവളത്തിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേ സമയം രാജ്യത്തെ എംപിമാർ രാജ്യം വിടുന്നത് തടയാൻ ബണ്ഡാരനായകെ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവേശന കവാടം പ്രതിഷേധക്കാർ തടഞ്ഞതായും ഒരു പ്രത്യേക റിപ്പോർട്ട് പറയുന്നുണ്ട്. രാജപക്‌സെ കുടുംബത്തോടൊപ്പം രാജ്യത്തേക്ക് പലായനം ചെയ്‌തെന്ന റിപ്പോർട്ടുകൾ ഇന്ത്യ നിഷേധിച്ചെങ്കിലും. ശ്രീലങ്കയുടെ ജനാധിപത്യത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക വീണ്ടെടുപ്പിനും തങ്ങൾ പൂർണ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശ്രീലങ്കയുടെ രാഷ്ട്രീയത്തിൽ രാജപക്‌സെ വംശജരാണ് ആധിപത്യം പുലർത്തുന്നത്. മഹിന്ദയുടെ ഇളയ സഹോദരൻ ഗോതബയ രാജപക്‌സെ ഇപ്പോഴും പ്രസിഡന്റായി തുടരുന്നുണ്ട്.












Click it and Unblock the Notifications