അഭയാര്‍ത്ഥികള്‍ യാത്ര ചെയ്ത ബോട്ട് തുര്‍ക്കി തീരസേന ആക്രമിച്ചെന്ന് റിപ്പോര്‍ട്ട്
ഈസ്താംബുള്‍: സ്ത്രീകളും കുട്ടികളും അടക്കം അഭയാര്‍ത്ഥികളെ കുത്തി നിറച്ചെത്തിയ ബോട്ട് തുര്‍ക്കി സീരസംരക്ഷണ സേന ആക്രമിച്ചെന്ന് റി്‌പോര്‍ട്ട്. 2.7 ദശലക്ഷം കുടിയേറ്റക്കാരെ രാജ്യത്ത് സ്വീകരിച്ച് ലോക രാജ്യങ്ങളുടെ പ്രശംസ നേടിയ തുര്‍ക്കി അഭയാര്‍ത്ഥികളോട് കണ്ണില്‍ ചോരയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
വടികളും മറ്റും കൊണ്ട് ബോട്ടിന്റെ എഞ്ചിന്‍ തകര്‍ക്കാന്‍ ശ്രിമിച്ചു. ഒരു സ്ത്രീയുടെ തലയ്ക്ക് അടിയേറ്റതായും ബോട്ടിലുള്ളവര്‍ പറഞ്ഞു. ബോട്ട് മൂക്കാനും തീരസേന ശ്രമിച്ചതായി സംഭവം ചിത്രീകരിച്ച ചാനല്‍ ഫോറിന്റെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാര്‍ തുര്‍ക്കി വഴി എത്തുന്നതില്‍ യറോപ്യന്‍ യൂണിയന്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതാണ് തുര്‍ക്കിയുടെ ഈ നീക്കത്തിന് കാരണമെന്ന് വിമര്‍ശനമുണ്ട്. എറിത്രിയ, കാമറൂണ്‍, കോംഗോ, സിറിയ ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
അതേസമയം ആരെയും അപകടപ്പെടുത്താതെയും പരിക്കേല്‍പ്പിക്കാതെയുമാണ് തങ്ങള്‍ കുടിയേറ്റക്കാരുടെ നീക്കം വിഫലമാക്കാന്‍ ശ്രമിച്ചതെന്ന് തീരസേന പറഞ്ഞു. സംഭവത്തോട് പ്രചതികരിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചു. എന്നാല്‍ അഭയാര്‍ത്ഥി ബോട്ടുകളെ തടയാന്‍ വടിയുമായി തീര സേനയെ നിയോഗിച്ചിട്ടുള്ളതായി തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications