കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിന്‍ ലാദന്‍ പാകിസ്താന്റെ തടവിലായിരുന്നു, ഒബാമ പറഞ്ഞതെല്ലാം നുണ'

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: അല്‍ ഖ്വായദ് ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ എങ്ങനെയാണ് മരിച്ചത്? പാകിസ്താന്‍ പോലും അറിയാതെ അബോട്ടാബാദിലെ ഒളികേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലെന്നാണ് പ്രസിഡന്റ് ബരാക് ഒബാമ ലോകത്തോട് മുഴുവന്‍ പറഞ്ഞത്. എന്നാല്‍ ഒബാമ പറഞ്ഞത് കളവായിരുന്നോ?

ആണെന്നാണ് ഒരാള്‍ പറയുന്നത്. അയാള്‍ ഒരു പത്രപ്രവര്‍ത്തകനാണ്. വെറും ഒരു പത്രപ്രവര്‍ത്തകനല്ല. പത്രപ്രവര്‍ത്തനത്തിലെ നൊബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന പുലിറ്റ്‌സര്‍ സമ്മാനം നേടിയ സെയ്മര്‍ ഹെര്‍ഷ്.

Osama Bin Laden

2006 മുതല്‍ ലാദന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തടവിലായിരുന്നു എന്നാണ് ഹെര്‍ഷ് ലണ്ടന്‍ റിവ്യു ഓഫ് ബുക്‌സില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്(ലേഖനം വായിക്കാം). പാക് സൈനിക മേധാവിയായിരുന്നു ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയ്ക്കും ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് അഹമ്മദ് പാഷയ്ക്കും അമേരിക്കന്‍ ഓപ്പറേഷനെ കുറിച്ച് അറിയാമായിരുന്നുവെന്നും ഹെര്‍ഷ് പുസ്തകത്തില്‍ പറയുന്നുണ്ട്.

ലാദന്‍ തങ്ങളുടെ തടവിലുണ്ടെന്ന കാര്യം പാകിസ്താന്‍ അമേരിക്കയെ അറിയിച്ചിരുന്നില്ല. പാകിസ്താന്റെ ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് 25 ദശലക്ഷം ഡോളര്‍( ഏതാണ്ട് 160 കോചി രൂപ) കൈക്കൂലി കൊടുത്തിട്ടാണത്രെ അമേരിയ്ക്ക ഈ വിവരം സ്വന്തമാക്കിയത്.

പ്രസിഡന്റ് ബരാക് ഒബാമ തന്റെ ആദ്യ ടേമിന്റെ അവസാനകാലത്താണ് ഒസാമയെ വധിച്ച കാര്യം പ്രഖ്യാപിച്ചത്. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഒബാമ ഇതിനെ ഉപയോഗിച്ചുവെന്നും ഹെര്‍ഷ് കുറ്റപ്പെടുത്തുന്നുണ്ട്.

English summary
Pulitzer Prize-winning journalist Seymour Hersh has a startling new article claiming the White House fed the public lie after lie about how the US killed Osama bin Laden in May 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X