ചൈനയുടെ ഒരുക്കം യുദ്ധത്തിന് തന്നെ!! ടിബറ്റില്‍ ആയുധങ്ങളും സൈനിക വാഹനങ്ങളുമെത്തിച്ച് സൈന്യം

  • Posted By:
Subscribe to Oneindia Malayalam

ബീജിംങ്: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ടിബറ്റില്‍ ചൈനയുടെ യുദ്ധസന്നാഹങ്ങളെന്ന് സൂചന. ഡോക് ലാമില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചൈന ടിബറ്റില്‍ വന്‍തോതില്‍ ആയുധങ്ങളും സൈനിക വാഹനങ്ങളുമെത്തിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഹോങ്കോങിലെ മാധ്യമങ്ങളാണ് ഇന്ത്യയെ നേരിടാനാണ് ചൈനയുടെ നീക്കമെന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡാണ് വടക്കന്‍ ടിബറ്റിലേയ്ക്ക് സൈനിക സാമഗ്രികളെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡ്- റെയില്‍ മാര്‍ഗ്ഗം ടിബറ്റിലേയ്ക്ക് എത്തിച്ചുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിബറ്റില്‍ സൈനികാഭ്യാസം

ടിബറ്റില്‍ സൈനികാഭ്യാസം

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ അഞ്ച് തവണയാണ് ചൈന ടിബറ്റില്‍ ലൈവായി സൈനികാഭ്യാസം നടത്തിയിരുന്നു. ചൈനയുടെ പീപ്പിള്‍സ് ആര്‍മിയുടെ സൈനികാഭ്യാസത്തിന്‍റെ വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ദക്ഷിണ ചൈനയിലെ സ്വതന്ത്രാവകാശമുള്ള ടിബറ്റില്‍ അഞ്ച് സൈനിക അഭ്യാസം നടത്തിയതായി ചൈനയുടെ ഔദ്യോഗിക ടിവി ചാനല്‍ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ചാനലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോക് ല വിട്ടുള്ള കളിയില്ല!!

ഡോക് ല വിട്ടുള്ള കളിയില്ല!!

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ട്രൈ ജംങ്ഷനായ ഡോക് ലാമില്‍ റോഡ് നിര്‍മാണം നടത്തിയതിന് പിന്നാലെയാണ് ജൂണ്‍ മാസം പകുതിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ഭൂട്ടാന്‍ ഡോക് ലാം എന്ന് വിളിക്കുന്ന പ്രദേശത്തിന്‍റെ ഇന്ത്യന്‍ പേരാണ് ഡോക് ല എന്നത്. ചൈന ഡോംഗ് ലാങ് എന്ന് വിളിക്കുന്ന ഈ പ്രദേശം തങ്ങള്‍ക്ക് പരമാധികാരമുള്ളതാണ് എന്നതാണ് ചൈനീസ് വാദം.

പിന്നോട്ട് പോകേണ്ടത് ഇന്ത്യന്‍ സൈന്യമോ

പിന്നോട്ട് പോകേണ്ടത് ഇന്ത്യന്‍ സൈന്യമോ

ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കണമെന്നുമാണ് ചൈന ഇന്ത്യയ്ക്ക് മുമ്പില്‍ ഉന്നയിക്കുന്ന ആവശ്യം. ഡോക് ല ട്രൈ ജംങ്ഷനാണെന്ന വാദവും ചൈന ഇതിനോടകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

പാകിസ്താനൊപ്പം ചേര്‍ന്ന് ആക്രമിക്കും!!

പാകിസ്താനൊപ്പം ചേര്‍ന്ന് ആക്രമിക്കും!!

പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്നും ടിബറ്റ് പ്രശ്നത്തില്‍ ഇന്ത്യ നിലപാട് ദുര്‍ബലപ്പെടുത്തണമെന്നുമാണ് മുലായം സിംഗ് ലോക് സഭയില്‍ ആവശ്യപ്പെട്ടത്. ടിബറ്റിന്‍റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ മുലായം സിംഗാണ് സര്‍ക്കാരിനോട് നിലപാടില്‍ മാറ്റം വരുത്തണ​മെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയായപ്പോഴാണ് ഇന്ത്യ- ചൈന പ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കുന്ന നിലപാട് സഭയില്‍ വ്യക്തമാക്കാന്‍ മുലായം സിംഗ് ആവശ്യപ്പെട്ടത്. ചൈന പാകിസ്താനില്‍ ആണവായുധങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സിംഗ് അവകാശപ്പെടുന്നു.

അമേരിക്ക ഇന്ത്യയ്ക്കൊപ്പം

അമേരിക്ക ഇന്ത്യയ്ക്കൊപ്പം

ഇന്ത്യയും ചൈനയുമായി ഡോക് ലാമില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും സമാധാനം നിലനിര്‍ത്തുന്നതിനായി ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും സമാധാനം പുഃസ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുവരണമെന്നാണ് യുഎസ് ഉന്നയിക്കുന്ന ആവശ്യം. ഇതിനായി ഇരു രാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ ലക്ഷ്യം വേണ്ടെന്ന് ചൈന

രാഷ്ട്രീയ ലക്ഷ്യം വേണ്ടെന്ന് ചൈന

സിക്കിം സെക്ടറിലെ ഡോക് ല അതിര്‍ത്തി തര്‍ക്കത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ചൈന കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യം ഡോക് ലാമില്‍ അതിക്രമിച്ച് കടന്നുവെന്ന് ആരോപിക്കുന്ന ചൈന എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും രാജ്യത്തോട് ആവശ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷഷം ഒഴിവാക്കാന്‍ സൈന്യത്തെ പിന്‍വലിക്കാനാണ് ചൈനീസ് നിര്‍ദേശം.

ഇന്ത്യയ്ക്ക് തോല്‍ക്കാന്‍ മനസ്സില്ല

ഇന്ത്യയ്ക്ക് തോല്‍ക്കാന്‍ മനസ്സില്ല

സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെച്ചൊല്ലി ഉടലെടുത്ത പ്രശ്നങ്ങളാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഒരു മാസമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം. ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുമെന്നാണ് ഇന്ത്യ ഭയക്കുന്നത്. അതിനാല്‍ ഡോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനോ പിന്‍വലിയാനോ ഇന്ത്യയ്ക്ക് നീക്കമില്ല.

ചൈന യുദ്ധം ഭയക്കുന്നില്ല

ചൈന യുദ്ധം ഭയക്കുന്നില്ല

സിക്കിമിലെ അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലെത്തുന്നതിനെ ഭയക്കുന്നില്ലെന്ന് ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് മാധ്യമമാണ് ചൈന പരമാധികാരം രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കിയത്. യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്നും, യുദ്ധത്തെ ഭയക്കുന്നില്ലെന്നും യുദ്ധത്തിന്‍റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാണെന്നും ഗ്ലോബല്‍ ടൈംസാണ് വ്യക്തമാക്കിയത്

 അതിക്രമിച്ച് കടന്നത് ഇന്ത്യയോ ചൈനയോ!!

അതിക്രമിച്ച് കടന്നത് ഇന്ത്യയോ ചൈനയോ!!

കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ളതാണെന്നും ചൈനയ്ക്ക് പരമാധികാരമുള്ള ഭൂപ്രദേശത്ത് ഇന്ത്യ കടന്നുകയറിയതാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന. ഇന്ത്യ ഡോക് ലാമില്‍ അതിക്രമിച്ചു കടന്നിട്ടുള്ളത് രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് വേണ്ടിയാണെന്നും ചൈന ആരോപിക്കുന്നു. നിലവിലെ സാഹചര്യം മനസ്സിലാക്കി ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുനമെന്നാണ് കരുതുന്നതെന്നും ചൈന പറയുന്നു.

 പ്രശ്നം ശൈത്യകാലം വരെമാത്രം!

പ്രശ്നം ശൈത്യകാലം വരെമാത്രം!

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തര്‍ക്കം അടുത്ത ശൈത്യകാലം വരെ നീണ്ടുനില്‍ക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഓഷ്യാനിക് സ്റ്റ‍ഡീസിന്‍റെ ഡയറക്ടര്‍ ഹു ഷിഷെങ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാനും വാഗ് വാദം നടത്താനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നും അദേഹം വ്യക്തമാക്കുന്നു.

 ഇന്ത്യന്‍ സൈന്യം പിന്‍മാറുമോ!!

ഇന്ത്യന്‍ സൈന്യം പിന്‍മാറുമോ!!

ശൈത്യകാലത്ത് കാലാവസ്ഥ മോശമാകുന്നതോടെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്നോ ട്ട് പോകുമെന്നാണ് ഹു ഷിഷെങ് വിലയിരുത്തുന്നത്. തണുപ്പ് അസഹ്യമാകുന്നതോടെ ചൈനീസ് സൈന്യവും പ്രദേശത്തുനിന്ന് പിന്‍വലിയുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരു രാജ്യങ്ങളിലേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

English summary
In the wake of an Army face-off and chill in ties with India over Dokalam stand-off, China has moved tens of thousands of tonnes of military vehicles and equipment into Tibet, report said on Wednesday.
Please Wait while comments are loading...