• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര് ഭരിച്ചാലും അമേരിക്ക ഉത്തരകൊറിയയുടെ ഏറ്റവും വലിയ ശത്രു: കിം ജോങ് ഉൻ

Google Oneindia Malayalam News

സോൾ: ആര് അധികാരത്തിലെത്തിയാലും അമേരിക്കയ്ക്ക് മുമ്പിൽ തലകുനിക്കില്ലെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയൻ ഏകാധാപതി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം പുറത്തുവരുന്നത്. അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ ശത്രു തന്നെയാണെന്നും കിം വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപരമായിത്തീരുമെന്ന പ്രതീക്ഷകളും നിലനിന്നിരുന്നു.

ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, അക്കാര്യത്തില്‍ യോജിപ്പ്ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്, അക്കാര്യത്തില്‍ യോജിപ്പ്

യുഎസിൽ ആര് അധികാരത്തിൽ വന്നാലും ഉത്തരകൊറിയയ്ക്കെതിരായ നയത്തിന്റെ യഥാർത്ഥ സ്വഭാവം ഒരിക്കലും മാറില്ലെന്ന് ജോ ബൈഡന്റെ പേര് പരാമർശിക്കാതെ കിം ജോങ് ഉൻ പറഞ്ഞതായാണ് റിപ്പോർട്ട്. 2018 ജൂണിൽ കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിയിക്ക് ശേഷവും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അമേരിക്ക ഏറ്റവും വലിയ ശത്രുവാണെന്ന് കിം ജോങ് ഉൻ പരസ്യമായി പ്രഖ്യാപിച്ചതോടെ അമേരിക്കയുമായി ഭാവിയിലും നല്ല ബന്ധമായിരിക്കില്ലെന്ന സൂചനയാണ് കിം ഇപ്പോൾ നൽകിയിട്ടുള്ളത്.

ഉത്തരകൊറിയയിൽ താൻ നടപ്പിലാക്കിയ സാമ്പത്തിക വികസന പദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി കിം അടുത്ത കാലത്തായി തുറന്ന് സമ്മതിച്ചിരുന്നു. കിമ്മിന്റെ തുറന്നുപറച്ചിൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരത്തിലെത്താനിരിക്കെ യുഎസ്- ഉത്തരകൊറിയ ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് ആദ്യം വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തകിടം മറിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

നമ്മുടെ വിപ്ലവത്തിനും നമ്മുടെ ഏറ്റവും വലിയ ശത്രുവുമായ യുഎസിനെ അട്ടിമറിക്കുന്നതിൽ പ്യോങ്‌യാങ് ശ്രദ്ധ കേന്ദ്രീകരിക്കുകയും വികസിക്കുകയും ചെയ്യണമെന്ന് കിം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ കോൺഗ്രസിൽ പറഞ്ഞു. കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി കെസി‌എൻ‌എ റിപ്പോർട്ട് ചെയ്തുിരുന്നു.

ആണവായുധങ്ങളും ബാ ലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതിന് പ്യോങ്‌യാങ് ധാരാളം വിഭവങ്ങൾ സംഭരിച്ചിട്ടുണ്ട്. ഇത് യുഎസിന്റെ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിന് വേണ്ടിയാണെന്നും കിം ചൂണ്ടിക്കാണിച്ചു. "ആരാണ് അധികാരത്തിലിരിക്കുന്നതെങ്കിലും, ഉത്തരകൊറിയയ്‌ക്കെതിരായ നയത്തിന്റെ യഥാർത്ഥ സ്വഭാവം ഒരിക്കലും മാറില്ല," ബിഡെനെ പേരെടുത്ത് പരാമർശിക്കാതെ കിം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
  Kim jong un seeks apology with tears | Oneindia Malayalam

  രാഹുല്‍ പ്രചാരണത്തെ നയിക്കും, യൂത്ത് കോണ്‍ഗ്രസിന് 20 സീറ്റ്, കേരളം പിടിക്കാന്‍ കോണ്‍ഗ്രസ് ഗെയിം!!രാഹുല്‍ പ്രചാരണത്തെ നയിക്കും, യൂത്ത് കോണ്‍ഗ്രസിന് 20 സീറ്റ്, കേരളം പിടിക്കാന്‍ കോണ്‍ഗ്രസ് ഗെയിം!!

  English summary
  Report says Kim Jong said US Is North Korea's Biggest Enemy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X