എച്ച്1ബി വിസയ്ക്ക് താൽക്കാലിക വിലക്ക്? തൊഴിലില്ലായ്മ മറികടക്കാൻ യുഎസ്, പുതിയ കുടിയേറ്റക്കാർക്കും
വാഷിംഗ്ടൺ: അമേരിക്ക തൊഴിൽ അധിഷ്ഠിത വിസകൾക്ക് താൽക്കാലിക ഏർപ്പെടുത്താൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഐടി പ്രൊഫഷണലുകൾക്കിടയിൽ വൻ പ്രചാരമുള്ള എച്ച്1ബി വിസ ഉൾപ്പെടെയുള്ളവയ്ക്കും സ്റ്റുഡന്റ് വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം രാജ്യത്ത് വ്യാപമാകി തൊഴിലില്ലായ്മ ഉടലെടുക്കുന്നതിനിടെയാണ് ഇത്തരം മാധ്യമറിപ്പോർട്ടുകളും പുറത്തുവരുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയും അവഗണിക്കുന്നു; തെളിവുകള് നിരത്തി ആരോപണവുമായി കോണ്ഗ്രസ്

എച്ച്1ബി വിസ
വൈദഗ്ദ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്1ബി വിസ. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിരവധി പേരാണ് ഓരോ വർഷവും എച്ച് 1ബി വിസയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ കമ്പനികൾ ജോലിക്ക് നിയോഗിക്കുന്നത്. എന്നാൽ നോൺ ഇമ്മിഗ്രന്റ് വിഭാഗത്തിൽപ്പെടുന്നതാണ് എച്ച്1ബി വിസ. അഞ്ച് ലക്ഷത്തോളം കുടിയേറ്റ ജീവനക്കാരാണ് രാജ്യത്ത് എച്ച്1ബി വിസയ്ക്ക് കീഴിൽ ജോലിചെയ്തുുവരുന്നത്.

താൽക്കാലിക നിരോധനം
ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുമെന്നും പുതിയ താൽക്കാലിക തൊഴിലധിഷ്ഠിത വികസകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കുമെന്നുമാണ് വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്യുന്നത്. അത് വൈദഗ്ദ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകൾക്ക് ബാധകമായ എച്ച്1ബി, കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള എച്ച്2ബി, വർക്ക് വിസകളെയും ബാധിക്കുമെന്ന സൂചനയാണ് മാധ്യമറിപ്പോർട്ടിലുള്ളത്.

ജോലി നഷ്ടം
33 മില്യൺ അമേരിക്കക്കാർക്കാണ് കൊറോണ വൈറസ് മൂലം രണ്ട് മാസത്തിനിടെ യുഎസിൽ ജോലി നഷ്ടമായത്. രാജ്യത്ത് നെഗറ്റീവ് വളർച്ചാനിരക്കാണ് ഐഎംഎഫും ലോകബാങ്കും രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പാദത്തിൽ യുഎസ് സമ്പദ് വ്യവസ്ഥ 15 മുതൽ 20 ശതമാനം നെഗറ്റീവ് വളർച്ച കൈവരിക്കുമെന്നാണ് വൈറ്റ് ഹൌസ് അധികൃതർ പറയുന്നത്.

നിരക്ക് വർധിക്കുന്നു
യുഎസിൽ ഏപ്രിൽ മാസത്തിൽ തൊഴില്ലായ്മയുടെ നിരക്ക് 14.7 ശതമാനമായെന്നാണ് പ്രതിമാസ കണക്കുകൾ. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. 1948ന് ശേഷമുള്ള വിവരങ്ങളുമായി താരതമ്യം ചെയ്താണ് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട ട്രംപ് ഭരണകൂടം കുടിയേറ്റവും വെട്ടിക്കുറച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ കൂടുതൽ വിശാലമായ അർത്ഥത്തിൽ നടപ്പിലാക്കാനാണ് അമേരിക്ക ഒരുങ്ങുന്നതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.
60 ദിവസത്തേക്ക് വിലക്ക്

പുതിയ കുടിയേറ്റക്കാർക്ക് പ്രവേശനമില്ല
60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ വിലക്കിക്കൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവ് കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. അമേരിക്കൻ പൌരന്മാരുടെ കുടുംബാംഗങ്ങളുൾപ്പെടെയുള്ളവർക്കും വിലക്ക് ബാധകമാണ്. കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തൊഴിലില്ലായ്മയ്ക്കും തൊഴിൽ നഷ്ടപ്പെടലിനും കാരണമായതോടെ കുടിയേറ്റക്കാരുടെ വരവിന് നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങിയേക്കുമാണെന്ന് സൂചനകൾ.