• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണിലും ജോലി വെട്ടിക്കുറക്കല്‍; ഈ ആഴ്ച 10000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇ - കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിലും ജോലിക്കാരെ വെട്ടിക്കുറക്കുന്നു. ഈ ആഴ്ച ഏകദേശം 10000 ജീവനക്കാരെ കോര്‍പ്പറേറ്റ്, ടെക്നോളജി ജോലികളില്‍ നിന്ന് പിരിച്ചു വിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉപകരണ യൂണിറ്റിലും റീട്ടെയില്‍ ഡിവിഷനിലും ഹ്യൂമന്‍ റിസോഴ്സിലും ആയിരിക്കും വെട്ടിക്കുറക്കല്‍.

അതേസമയം ഇത് സംബന്ധിച്ച പ്രതികരണത്തിന് ആമസോണ്‍ ഇതുവരെ തയ്യാറായിട്ടില്ല എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ ആമസോണിന് ഏകദേശം 16,08,000 ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജോലിക്കാരുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടാന്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്ന കോര്‍പ്പറേറ്റുകളുടെ പട്ടികയില്‍ വരുന്ന ഒടുവിലത്തെ കമ്പനിയാണ് ആമസോണ്‍.

കഴിഞ്ഞ ഏതാനും പാദങ്ങള്‍ ലാഭകരമല്ലാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാനും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കാനും ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച മുതല്‍ ഇതിനുള്ള നടപടി കമ്പനി ആരംഭിക്കും.10,000 ത്തോളം പേരെ പറഞ്ഞ് വിടുകയാണെങ്കില്‍ അത് ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

ആഗോളതലത്തില്‍ 1.6 ദശലക്ഷത്തിലധികം ജോലി ചെയ്യുന്ന ഒരു കമ്പനിയുടെ തൊഴിലാളികളുടെ 1 ശതമാനത്തില്‍ താഴെ മാത്രമേ ഇത് പ്രതിനിധീകരിക്കൂന്നുള്ളൂ. മാസങ്ങള്‍ നീണ്ട അവലോകനത്തിന് ശേഷം, ആമസോണ്‍, ചില ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് മറ്റ് അവസരങ്ങള്‍ തേടാന്‍ മുന്നറിയിപ്പ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരുംവിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും

കൊവിഡ് കാലത്ത് ആമസോണ്‍ വലിയ ലാഭം കൊയ്തിരുന്നു. എന്നാല്‍ പിന്നീട് ആമസോണിന്റെ വളര്‍ച്ച രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായി. നേരത്തെ ട്വിറ്റര്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.

'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍

കൊവിഡിന് ശേഷം യു കെയിലും യു എസിലും സാമ്പത്തിക മാന്ദ്യം വന്നേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇതിനോടകം പല കമ്പനികളും ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ആമസോണില്‍ 10000 പേരെ പിരിച്ചുവിടുന്നത്.

English summary
reports says that Amazon is also cutting jobs off 10000 employess in this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X