കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹഫീസ് സയ്യിദും ലഖ്വിയും അടിച്ച് പിരിഞ്ഞു?കാരണം!! ലഷ്‌കര്‍ ഇ തൊയിബയില്‍ ആഭ്യന്തര യുദ്ധം!!

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരാണ് സാഖിയുര്‍ റഹ്മാന്‍ ല്ഖ്വിയും ഹഫീസ് സയ്യിദും.ഹഫീസ് സയ്യിദുസാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ലഷ്‌കര്‍ സ്ഥാപകനായ ഹഫീസ് സയ്യിദും സംഘടനയുടെ കശ്മീര്‍ വിഭാഗത്തിന്റെ തലവനുമായ സാഖിയുര്‍ റഹ്മാന്‍ ലഖ്വിയും തമ്മില്‍ അഭിപ്രായ ഭിന്നത് രൂക്ഷമാണെന്ന് രാഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കശ്മീര്‍ താഴ് വരകളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനായി കശ്മീരിലെ വിഘടനവാദികളെ വധിക്കാന്‍ വരെ ലഷ്‌കര്‍ തോയിബ പദ്ധതിയിട്ടിരുന്നതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനും ലഷ്‌കര്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

lashkar e thoiba

ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കോ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കോ സംഘടനയുടെ പേര് ഉപയോഗിക്കുകയോ പുറത്ത് അറിയുകയോ ചെയ്യാന്‍പാടില്ലെന്ന് ലഷ്‌കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തെ പ്രാദേശിക ഗ്രൂപ്പുകളാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇതുമായി ബന്ധപ്പെട്ട് ക്വിറ്റ് കശ്മീര്‍ മൂവ്‌മെന്റ് എന്ന പേരില്‍ ലഘുലേഖകളും സംഘടന പ്രചരിപ്പിച്ചിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരാണ് സാഖിയുര്‍ റഹ്മാന്‍ ല്ഖ്വിയും ഹഫീസ് സയ്യിദും.ഹഫീസ് സയ്യിദുസാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. നിലവില്‍ വീട്ടുതടങ്കലിലാണ് ഹഫീസ് സയ്യിദ്. ലഖ്വി താനുമായി അടുപ്പമുള്ളവരെ പാക് അധീന കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. അതേസമയം ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

അതിനിടെ മറ്റൊരു പാക് തീവ്രവാദ സംഘടനയായ തെഹ്രിക്് ഇ മുജാഹിദീന്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൗലാന ഷൗക്കത്ത് കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ജാവേദ് മുന്‍ഷി എന്ന ബില്‍പാപയാണ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.

English summary
Pakistani terror outfit Lashkar-e-Taiba (LeT) founder Hafiz Saeed and his Kashmir ‘operations-in-charge’ Zakiur Rehman Lakhvi have reportedly fallen out with each other, leading to problems in the top rung of the organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X