കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിസ് ട്രസ്സിന് പകരക്കാരന്‍ ആരാകും? റിഷി സുനാക് അടുത്ത പ്രധാനമന്ത്രിയാകുമോ? ട്വിസ്റ്റ് വരുന്നു

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ ലിസ് ട്രസ്സ് രാജിവെച്ചതോടെ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ആരാകും അടുത്ത പ്രധാനമന്ത്രിയെന്നാണ് ചോദ്യം. വലിയ പിന്തുണയോടെ തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇന്ത്യന്‍ വംശജനായ റിഷി സുനാകിനെയായിരുന്നു പരാജയപ്പെടുത്തിയത്.

എന്നാല്‍ ഇതിന് ശേഷമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. റിഷി സുനാക് കൃത്യമായ സാമ്പത്തിക സന്ദേശം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. കൃത്യമായൊരു തന്ത്രത്തോടെ നഷ്ടപ്പെട്ടു പോയ പ്രധാനമന്ത്രി തിരിച്ചുപിടിക്കാനാണ് സുനാകിന്റെ നീക്കം. അതേസമയം പോരാട്ടവീര്യത്തിന് തെല്ലും കുറവ് വന്നിട്ടില്ല. ബോറിസ് ജോണ്‍സന്‍ ക്യാമ്പിനെയാണ് ഒതുക്കേണ്ടത്.

1

റിഷി സുനാകിനെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്ന് തടഞ്ഞത് ബോറിസ് ജോണ്‍സന്റെ തന്ത്രമായിരുന്നു. ടോറി പാര്‍ട്ടിയില്‍ പതിമൂന്ന് അംഗങ്ങള്‍ നേരത്തെ ലിസ് ട്രസ്സിനെ നേരിട്ട് കണ്ട് രാജിവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് അവരുടെ ഭരണത്തിന് പ്രശ്‌നങ്ങളൊന്നും നേരിടില്ലായിരുന്നു.

എന്നാല്‍ രാജിവെച്ചതോടെ പുതിയ നേതാവിനെ പാര്‍ട്ടി കണ്ടെത്തേണ്ടി വരും. റിഷി സുനാക് അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന സുപ്രധാന നേതാവ് തന്നെയാണ്. എന്നാല്‍ ടോറി പാര്‍ട്ടിയിലെ വിഭാഗീയതയും തമ്മിലടിയും കാര്യങ്ങളെ വഷളാക്കിയിരിക്കുകയാണ്.

അതേസമയം ബോറിസ് ജോണ്‍സന്റെ വിശ്വസ്തര്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വന്‍ വിജയമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ലിസ് ട്രസ് രാജിവെക്കാന്‍ കാരണമായ കാര്യങ്ങള്‍ തന്നെയാണ് ജോണ്‍സന്റെ പുറത്താകലിലേക്കും നയിച്ചത്.

അന്ന് എംപിമാരും മന്ത്രിമാരും ബോറിസിന്റെ കാല് വാരിയിരുന്നു. ലിസ് ട്രെസ്സിന്റെ രാജിക്ക് മുമ്പ് അവരുടെ മന്ത്രിസഭയില്‍ നിന്ന് സ്യുവെല്ല ബ്രാവര്‍മാനും രാജിവെച്ചിരുന്നു. ഇവ കുടിയേറ്റ വകുപ്പിന്റെയും, ക്രമസമാധാന നിലയുടെയും മന്ത്രിയായിരുന്നു.

റിഷി സുനാക്കിന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജ് കൂടിയാണ് ഉള്ളത്. എന്നാല്‍ ബോറിസ് ജോണ്‍സന്‍ ആജന്മ ശത്രുവായി കാണുന്നത് സുനാകിനെയാണ്. തന്റെ സര്‍ക്കാര്‍ വീഴാന്‍ കാരണം റിഷിയുടെ രാജിയായിരുന്നുവെന്നാണ് ബോറിസ് ജോണ്‍സന്‍ കരുതുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക് പാക്കേജിലൂടെയാണ് റിഷി സുനാക്ക് പ്രശംസിക്കപ്പെട്ടത്.

രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്തത് സുനാക്കിന്റെ മികവായിരുന്നു. അതേസമയം ജനങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ജീവിത ചെലവുകള്‍ അനുവദിക്കാത്തതിലും അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു.

English summary
rishi sunak may be britain's next pm after liz truss's sudden resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X