കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപി ജയരാജന്‍ ചെയ്തത് തന്നെ, സൗദി സിവില്‍ സര്‍വീസ് മന്ത്രിയെ പുറത്താക്കി,മന്ത്രിസഭയില്‍ അഴിച്ചു പണി

ബന്ധുനിയമനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സൗദി സിവില്‍ സര്‍വീസ് മന്ത്രിയെ പുറത്താക്കി. അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിനെയാണ് മന്ത്രിസഭയില്‍...

  • By Akhila
Google Oneindia Malayalam News

റിയാദ്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സൗദി സിവില്‍ സര്‍വീസ് മന്ത്രിയെ പുറത്താക്കി. അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിനെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. മന്ത്രിക്കെതിരെ ഭരണാധികാരി സല്‍മാന്‍ രാജാവ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭരണ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തി. ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസിഡര്‍മാര്‍ എന്നിവരെയാണ് മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടികുറച്ച അലവന്‍സുകള്‍ പുനസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു.

മന്ത്രിസഭയില്‍

മന്ത്രിസഭയില്‍

ടെലികോം, ഐടി മന്ത്രി ഡോ. മുഹമ്മദ് അല്‍സുവൈലിന് പകരം എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ ആമീര്‍ അല്‍സവായെ നിയമിച്ചു. സഹമന്ത്രി ഡോ. ഉസാം ബിന്‍ സഅദ് ബിന്‍ സഈദിനെ ആക്ടിങ് സിവില്‍ സര്‍വ്വീസ് മന്ത്രിയായി നിയമിച്ചു. സാംസ്‌കാരിക മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫിക്കു പകരം ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍അവദിനെ നിയമിച്ചു.

ഗവര്‍ണര്‍മാരെ മാറ്റി

ഗവര്‍ണര്‍മാരെ മാറ്റി

സൗദി ഇന്‍വസ്റ്റ്‌മെന്റ് അതോരിറ്റിയുടെ പുതിയ ഗവര്‍ണറായി എഞ്ചിനീയര്‍ ഇബ്രാഹീം അല്‍ഉമറെ തിരഞ്ഞെടുത്തു. ഡോ. അബ്ദുറഹ്മാന്‍ അല്‍സീമിയെ വിദ്യാഭ്യാസ ഉപമന്ത്രിയായും നിയമിച്ചു. എഞ്ചിനീയര്‍ താരീഖ് അല്‍ഫാരിസിയെയാണ് മുന്‍സിപ്പല്‍ ഉപമന്ത്രി. എഞ്ചിനീയര്‍ മന്‍സൂര്‍ അല്‍അനിസയെ പരിസ്ഥിതി ഉപമന്ത്രിയായും നിയമിച്ചു. സഅദ് അല്‍ഖലാബിനെ ഉപഗതാഗത മന്ത്രിയായി നിയമിച്ചു.

 മറ്റ് വിഭാഗങ്ങളിലേക്ക്

മറ്റ് വിഭാഗങ്ങളിലേക്ക്

ജനറല്‍ ഇന്റിലജന്‍സ് ഉപമേധാവി ജനറല്‍ യൂസുഫ് അല്‍ഇദ്രീസിനെ വിരമിക്കാന്‍ അനുവദിച്ചു. പകരം അഹമ്മദ് അസീരിക്ക് ചുമതല നല്‍കി. ഡോ. ഗാനിം അല്‍ മുഹമ്മദിനെ നഗരസഭാ സഹമന്ത്രിയായി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ എന്നിവരെയാണ് നിയമിച്ചത്.

 അലവന്‍സുകള്‍ പുനസ്ഥാപിക്കണം

അലവന്‍സുകള്‍ പുനസ്ഥാപിക്കണം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ത്തി വെച്ചിരുന്ന അലവന്‍സുകള്‍ പുനസ്ഥാപിക്കാനും രാജാവ് ഉത്തരവിട്ടു.

English summary
Riyadh civil service minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X