വിവാഹ സത്ക്കാരത്തിനിടെ റോക്കറ്റ് പതിച്ച് 28 മരണം
കാബൂള്‍: വിവാഹ വിരുന്നിനിടെ റോക്കറ്റ് പതിച്ച് ഒരു 28 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ സാങ്പിന്‍ ജില്ലയിലാണ് വിവാഹ പാര്‍ട്ടിയ്ക്കിടെ സൈന്യത്തിന്റെ റോക്കറ്റ് ദിശമാറി പതിച്ച് അപകടം ഉണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി സൂചന. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
സൈനിക ചെക്ക്‌പോസ്റ്റിനടുത്താണ് വിവാഹ സത്ക്കാരം നടന്ന് വീട്. സൈനികര്‍ താലിബാന്‍ ഭീകകരെ ലക്ഷ്യമാക്കി അയച്ച റോക്കറ്റ് ദിശമാറി വിവാഹ വീട്ടില്‍ പതിച്ചതാണെന്നാണ് നിഗമനം. വധു എത്തുന്നത് കാത്ത് വീടിന് പുറത്തുണ്ടായിരുന്ന ആളുകള്‍ക്കിടയിലേയ്ക്കാണ് റോക്കറ്റ് പതിച്ചത്.

സൈനിക പോസ്റ്റില്‍ നിന്ന് താലിബാനെ ലക്ഷ്യമാക്ക അയച്ച റോക്കറ്റാകാം വിവാഹ വീട്ടില്‍ പതിച്ചതെന്ന് ഹെല്‍മന്ദ് പ്രവിശ്യയിലെ പൊലീസ് മേധാവി ബച്ച ഗള്‍ പറഞ്ഞു.വീടിന് അടുത്തുള്ള രണ്ട് സൈനിക ചെക്ക് പോസ്റ്റുകളില്‍ നിന്നും താലിബാന്‍ ഭീകകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇത്തരത്തില്‍ ആക്രമണത്തിന് വേണ്ടി സൈന്യം ഉപയോഗിച്ച റോക്കറ്റ് ദിശമാറി പതിച്ചതാവാം എന്നാണ് വിലയിരുത്തല്‍.
സൈനികര്‍ തോന്നിയത് പോലെ റോക്കറ്റ് അയച്ചതാണോ എന്നും അന്വേഷിയ്ക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു. 51 പേര്‍ക്കാണ് പരിക്കേറ്റത്. ഹെല്‍മന്ദ് താഴ് വരയില്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത് പതിവാണ്.












Click it and Unblock the Notifications