ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയ അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിന് നേരെ റോക്കറ്റ് ആക്രമണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയാണ് റോക്കറ്റ് ആക്രമണം നടന്നത്. ആളപായം ഒന്നും തന്നെ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാ ജീവനക്കാര്‍ പാര്‍ലമെന്റിലേയ്ക്ക് പ്രവേശിയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.അഫ്ഗാനിസ്ഥാന് ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയ പാര്‍ലെമന്റ് മന്ദിരമാണ് ആക്രമിയ്ക്കപ്പെട്ടത്.
ലാഹോറില്‍ 72 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം ഉണ്ടായത്. പാക് താലിബാന്റെ പോഷക സംഘടനയാണ് ചാവേര്‍ ആക്രമണം നടത്തിയത്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പാകിസ്താനിലെ ചാവേര്‍ ആക്രമണം.

അഫ്ഗാന്‍ പാര്‍ലെമന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. 2015 ജൂണ്‍ 23 നും അഫ്ഗാന്‍ പാര്‍ലമെന്റിന് നേരെ വന്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications