കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ ഞെട്ടിച്ച് മിന്നലാക്രമണം; എണ്ണ കേന്ദ്രത്തിലേക്ക് കുതിച്ചെത്തി അഞ്ച് മിസൈലുകള്‍

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം. ബസറ പ്രവിശ്യയിലെ അമേരിക്കന്‍ എണ്ണ കേന്ദ്രത്തിന് നേരെയാണ് അര്‍ധരാത്രി ആക്രമണമുണ്ടായത്. അഞ്ച് മിസൈലുകളാണ് മേഖലയില്‍ പതിച്ചതെന്ന് സൈനികര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള സംഘങ്ങളാണെന്ന് അമേരിക്ക ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Recommended Video

cmsvideo
കൊറോണ ഭീഷണിയിലും അമേരിക്കയെ ഞെട്ടിച്ച് മിന്നലാക്രമണം | Oneindia Malayalam

ഏറെ നാള്‍ക്ക് ശേഷമാണ് ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ യുദ്ധസമാന സാഹചര്യമായിരുന്നു. ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. ആഴ്ചകളായി ആക്രമണം നടക്കാറില്ല. ഇതിനിടെയാണ് കഴിഞ്ഞ രാത്രി ശക്തമായ ആക്രമണം അമേരിക്കന്‍ കേന്ദ്രത്തിന് നേരെയുണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊറോണ ശക്തിപ്പെട്ടിരിക്കെ...

കൊറോണ ശക്തിപ്പെട്ടിരിക്കെ...

ഇറാനിലും അമേരിക്കയിലും കൊറോണ രോഗം വ്യാപിച്ചിരിക്കുകയാണ്. ഇറാന്‍ ഏറെകുറെ രോഗത്തില്‍ നിന്ന് മുക്തമായി വരുന്നുണ്ടെങ്കിലും അമേരിക്കയില്‍ സ്ഥിതിഗതികള്‍ മറിച്ചാണ്. ദിവസേന നൂറ് കണക്കിന് ആളുകളാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിക്കുന്നത്.

അഞ്ച് മിസൈലുകള്‍

അഞ്ച് മിസൈലുകള്‍

കൊറോണ രോഗം ശക്തിപ്പെട്ടതോടെ മിക്ക രാജ്യങ്ങളും അവരുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇറാഖിലെ ബസറയില്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഇവിടെയുള്ള ഹല്ലിബര്‍ട്ടണ്‍ എണ്ണ കേന്ദ്രത്തിന് നേരെ അഞ്ച് മിസൈലുകള്‍ പതിക്കുകയായിരുന്നു.

റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി

റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി

ആള്‍നഷ്ടമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരില്‍ മിക്കവരും അവധിയിലാണ്. ഓഫീസുകളിലും ജോലി സ്ഥലത്തും ജീവനക്കാര്‍ ഒരുമിക്കുന്നത് നിയന്ത്രിച്ചിരുന്നു. അതേസമയം, റോക്കറ്റ് ലോഞ്ചര്‍ അല്‍പ്പം അകലെ സൈന്യം കണ്ടെത്തി.

സൈന്യം നിര്‍വീര്യമാക്കി

സൈന്യം നിര്‍വീര്യമാക്കി

സുബൈര്‍-ഷുഹൈബ റോഡില്‍ നിന്ന് റോക്കറ്റ് ലോഞ്ചര്‍ സൈന്യം കണ്ടെത്തി. 11 മിസൈലുകളും ഇവിടെ നിന്ന് ലഭിച്ചു. ഈ ഭാഗത്ത് നിന്നായിരിക്കും എണ്ണ കേന്ദ്രത്തിന് നേരെ ആക്രമണം നടന്നത് എന്ന് കരുതുന്നു. എല്ലാ മിസൈലുകളും സൈന്യം നിര്‍വീര്യമാക്കി.

ആരും ഏറ്റെടുത്തിട്ടില്ല

ആരും ഏറ്റെടുത്തിട്ടില്ല

മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്. ആക്രമണത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങളായിരിക്കും ആക്രമണം നടത്തിയത് എന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ കരുതുന്നത്. ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താറുള്ളത് ഇവരാണ്.

 ബസറ ഓയില്‍ കമ്പനി

ബസറ ഓയില്‍ കമ്പനി

വിദേശികളായ ജോലിക്കാര്‍ ഏറെ താമസിക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. കൂടാതെ ഇറാഖിലെ ബസറ പ്രവിശ്യയുടെ ഉടമസ്ഥതയിലുള്ള ബസറ ഓയില്‍ കമ്പനിയുടെ എണ്ണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ മിക്ക ഓഫീസുകളും താമസ സ്ഥലങ്ങളും കാലിയാണ്.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി

സുബൈര്‍ എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എണ്ണ കമ്പനിയാണ് ഹല്ലിബര്‍ട്ടണ്‍. ഈ കമ്പനി നടത്തുന്നത് ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയായ ഇഎന്‍ഐ ആണ്. കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ആദ്യമായിട്ടാണ് ബസറയില്‍ ആക്രമണം നടക്കുന്നത്. ജൂണിലെ ആക്രമണത്തിന് ശേഷം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയെങ്കിലും അമേരിക്കന്‍ സൈനികര്‍ പരിശോധന നടത്താറുണ്ട്.

English summary
Rockets target US oil company site in southern Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X