കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യകൾക്ക് താമസിക്കാനിടമില്ല, ബംഗ്ലാദേശിലേക്കുള്ള വാതിലും അടയുന്നു?പുതിയ ക്യാമ്പ്

ബംഗ്ലാദേശില്‍ റോഹിങ്ക്യകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ക്യാമ്പുകളെല്ലാം നിറഞ്ഞിരിക്കുകയാണ്

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ധാക്ക: മ്യാൻമാറിൽ നിന്നും പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികൾക്ക് ബംഗ്ലാദേശിലേയും താവളം അടയുന്നു. ബംഗ്ലാദേശിൽ റോഹിങ്ക്യകൾക്കായി തയ്യാറാക്കിയിട്ടുള്ള ക്യാമ്പുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇതു കാരണം നിരവധി അഭയാർഥികളാണ് വഴിമുട്ടി നിൽക്കുന്നത്.

യുഎന്നിൽ സ്വയം കുഴിതോണ്ടി പാകിസ്താൻ;പലസ്തീൻ യുവതിയെ കശ്മീരിയാക്കി, ലോധിയുടെ ചിത്രപ്രദർശനം ഗംഭീരംയുഎന്നിൽ സ്വയം കുഴിതോണ്ടി പാകിസ്താൻ;പലസ്തീൻ യുവതിയെ കശ്മീരിയാക്കി, ലോധിയുടെ ചിത്രപ്രദർശനം ഗംഭീരം

mynmar

ബംഗ്ലാദേശിലെ ക്യാമ്പുകളിലെത്തുന്ന അഭയാർഥികൾ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ്. നിലവിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി സജ്ജമാക്കിയിട്ടുള്ള മുഴുവൻ ക്യാമ്പുകളും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പുതുതായി ക്യാമ്പിൽ എത്തുന്ന ജനങ്ങൾക്ക് താമസിക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ് ബംഗ്ലാദേശിൽ ഉള്ളത്.

 റോഹിങ്ക്യകളുടെ അവസാന വാതിലും അടയുന്നു

റോഹിങ്ക്യകളുടെ അവസാന വാതിലും അടയുന്നു

മ്യാൻമാറിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യകളുടെ അവസാന ആശ്രയവും അടയുന്നു. അഭയാർഥികൾക്കായി തുറന്ന ക്യാമ്പുകൾ ഇപ്പോൾ ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്

 മറ്റെരു ക്യാമ്പു തുറക്കും

മറ്റെരു ക്യാമ്പു തുറക്കും

നിലവിൽ ബംഗ്ലാദേശിലെ മുഴുവൻ ക്യാമ്പുകളും ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഇതിനു പരിഹാരമായി എല്ലാവരേയും കൂടുതൽ സൗകര്യമുള്ള മറ്റൊരു ക്യാമ്പിലേയ്ക്ക് മാറ്റുമെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.

 കൂടുതൽ സൗകര്യം

കൂടുതൽ സൗകര്യം

കൂടുതൽ സൗകര്യവും കൂടുതൽ ജനങ്ങളെ പാർപ്പിക്കാൻ ശേഷിയുള്ള വലിയ ക്യാമ്പുകളായിരിക്കും റോഹിങ്ക്യൻ ജനങ്ങൾക്ക് വേണ്ടി നിർമ്മിക്കുക. സൈന്യത്തിന്റെ സന്നദ്ധ സംഘടനകളുടേയും സഹായത്താൽ 14000 ക്യാമ്പുകളാണ് നിർമ്മിക്കുക

 ക്യാമ്പു നിർമ്മാണം

ക്യാമ്പു നിർമ്മാണം

10 ദിവസത്തിനകം ക്യാമ്പു നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്യേശിക്കുന്നത്. ഒരോ ക്യാമ്പിലും ആറു കുടുംബങ്ങളെ താമസിപ്പിക്കാവുന്ന രീതിയിലാണ് പുതിയ ക്യാമ്പിന്റെ ഘടന.

ജനങ്ങൾ കഷ്ടതയിൽ

ജനങ്ങൾ കഷ്ടതയിൽ

പുതുതായി ബംഗ്ലാദേശ് ക്യാമ്പിൽ എത്തുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ സ്ഥിതി വളരെ കഷ്ടം നിറഞ്ഞതാണ്. രണ്ടാഴ്ച മുൻപ് ആനയുടെ ആക്രമത്തിൽ രണ്ടു പേർ മരിച്ചിരുന്നു. കൂടാതെ കനത്ത മഴയെ തുടർന്ന് ക്യാമ്പിൽ വെള്ളം നിറഞ്ഞ് ആകെ മലിനപ്പെട്ട അവസ്ഥയിലാണ്.

 അഭയാർഥികളുടെ എണ്ണം കൂടുന്നു

അഭയാർഥികളുടെ എണ്ണം കൂടുന്നു

ദിനംപ്രതി മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറുന്ന റോഹിങ്ക്യൻ ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. ആഗസ്റ്റ് 25 ആരംഭിച്ച സംഘർഷത്തിൽ നാലു ലക്ഷത്തോളം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. കൂടാതെ 12 പേർ ആക്രമത്തിലും മരിച്ചിരുന്നു.

English summary
But a spokeswoman for the International Organization for Migration (IOM) told the BBC it was "too soon to say that the influx is over".The reason for the fall in new arrivals is now being analysed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X