ഏഴുവയസ്സുകാരി ഒളിച്ചോടി.. ടിക്കറ്റെടുക്കാതെ ട്രെയിനിലും വിമാനത്തിലും പോലും കറങ്ങി.. എന്നിട്ടോ?

  • Posted By:
Subscribe to Oneindia Malayalam

ജനീവ: ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി അച്ഛനെയും അമ്മയെയും വിട്ട് ഓടിപ്പോകുക എന്ന് പറഞ്ഞാൽ തന്നെ അതൊരു വാര്‍ത്തയാണ്. കഴിഞ്ഞില്ല, ഓടിപ്പോയ കുട്ടി ജെനീവ വിമാനത്താവളം വരെ ഒറ്റക്ക് ട്രെയിനിൽ യാത്ര ചെയ്താലോ. പോരാതെ വിമാനത്താവളത്തിലെ സുരക്ഷാ സൗകര്യങ്ങളെയൊക്കെ മറികടന്ന് വിമാനത്തിൽ കയറി യാത്ര കൂടി ചെയ്താലോ.. അതും ടിക്കറ്റ് പോലും ഇല്ലാതെ.. ഞെട്ടിയില്ലേ? ബാക്കി കൂടി കാണൂ..

സെലക്ടർമാരോട് ചോദിച്ചിട്ടല്ല ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്.. നിർത്തുന്നതും! തുറന്നടിച്ച് നെഹ്റ!!

Good Bye Ashish Nehra: 6/23 മുതൽ 6/59 വരെ... ആശിഷ് നെഹ്റയുടെ ടോപ് 5 ബൗളിംഗ് പ്രകടനങ്ങൾ!!

റെയിൽവേ സ്റ്റേഷനിൽ വെച്ച്

റെയിൽവേ സ്റ്റേഷനിൽ വെച്ച്

ജനീവ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അച്ഛനമ്മമാരുമായി ഏഴുവയസ്സുകാരി പെൺകുട്ടി പിരിഞ്ഞത്. എന്നിട്ട് നേരെ ജനീവ വിമാനത്താവളത്തിലേക്ക് പോയി. സ്വിസ് പോലീസിൽ അച്ഛനും അമ്മയും ഉടനേ തന്നെ വിവരം അറിയിച്ചു. ജനീവ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അച്ഛനമ്മമാരുമായി ഏഴുവയസ്സുകാരി പെൺകുട്ടി പിരിഞ്ഞത്. എന്നിട്ട് നേരെ ജനീവ വിമാനത്താവളത്തിലേക്ക് പോയി. സ്വിസ് പോലീസിൽ അച്ഛനും അമ്മയും ഉടനേ തന്നെ വിവരം അറിയിച്ചു.

സിസി ടിവി ക്യാമറകൾ തുണയായി

സിസി ടിവി ക്യാമറകൾ തുണയായി

പോലീസ് റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലുമുള്ള സി സി ടി വി ക്യാമറകളിലൂടെ കുട്ടിയെ ട്രാക്ക് ചെയ്യാൻ സാധിച്ചു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗെയ്റ്റ് വഴിയാണ് പെൺകുട്ടി അകത്ത് കയറിയത്. മുതിർന്നവരും കുട്ടികളുമടക്കം ഒരുപാട് പേർ ഈ സമയത്ത് പരിസരത്തുണ്ടായിരുന്നു.

വിമാനത്തിന്റെ അകത്ത്

വിമാനത്തിന്റെ അകത്ത്

ആരാലും ശ്രദ്ധിക്കപ്പെടാതെ ഡിപ്പാര്‍ച്ചർ ഗേറ്റും കടന്ന് വിമാനത്തിന്റെ അകത്തെത്താനും കുട്ടിക്ക് സാധിച്ചു. ആദ്യത്തെ തവണ കുട്ടി ഒരു ജിവനക്കാരന്റെ കൂടെ വിമനാത്തിന്റെ അടുത്ത് വരെ വന്ന് തിരിച്ചുപോയി. മാതാപിതാക്കളെ തേടുന്നതായി അഭിനയിച്ച ശേഷം കുട്ടി വീണ്ടുമൊരു ശ്രമത്തിൽ വിമാനത്തിന്റെ അകത്ത് കയറിപ്പറ്റി.

പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പിടികൂടി പോലീസിൽ ഏൽപ്പിച്ചു

അവസാനം വിമാനത്തിന്റെ അകത്ത് വെച്ചാണ് പെൺകുട്ടിയെ പിടികൂടിയത്. ഉടൻ തന്നെ പോലീസില്‍ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ കുട്ടിയെ വീട്ടുകാർക്ക് തിരിച്ചുകിട്ടുകയും ചെയ്തു. ഏത് വിമാനത്തിലാണ് ഇത്രയും നാടകീയ സംഭവങ്ങൾ നടന്നത് എന്ന കാര്യം പുറത്ത് വിടാന്‍ അധികൃതർ തയ്യാറായിട്ടില്ല.

English summary
Runaway 7-year-old takes train to airport, boards plane with no ticket.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്