ഇറാഖിനും സൗദിക്കും സമാനതകളില്ലാത്ത തിരിച്ചടി നല്‍കി റഷ്യ: 2024 - ലെങ്കിലും തിരിച്ച് വരുമോ?
2023/24 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി മാറി റഷ്യ. ഇക്കാലയളവില്‍ പരമ്പരാഗത് വ്യാപാര പങ്കാളികളായ മിഡിൽ ഈസ്റ്റേൺ, ഒപെക് ഉത്പാദകരുടെ വിപണി വിഹിതം ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് വ്യവസായ സ്രോതസ്സുകളിൽ നിന്നുള്ള ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ കാണിക്കുന്നത്.
ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ പശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് റഷ്യ തങ്ങളുടെ ക്രൂഡ് ഓയിലിന് വലിയ രീതിയിലുള്ള കിഴിവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. അവസരം മുതലെടുത്ത ഇന്ത്യ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തു. ഇതോടെ നേരത്തെ ഇന്ത്യന്‍ വിപണിയില്‍ നാമമാത്ര പങ്കാളി മാത്രമായിരുന്ന റഷ്യ ഏറ്റവും വലിയ കളിക്കാരായി മാറി.

ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയാണ്. യുദ്ധത്തിന് ധനസഹായം നൽകുന്നതിനായി റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങള്‍ ഫലത്തില്‍ ഇന്ത്യക്ക് ഗുണകരമായി മാറുകയായിരുന്നു.
മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള 4.7 ദശലക്ഷം ബാരൽ (ബിപിഡി) ക്രൂഡ് ഇറക്കുമതിയുടെ 35% റഷ്യൻ എണ്ണയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വർഷം മുമ്പ് ഇത് 22% ആയിരുന്നു2023/2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 1.64 ദശലക്ഷം ബിപിഡി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. അതായത് മുൻവർഷത്തേക്കാൾ 57% ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻ്റ് സ്‌റ്റേറ്റ്‌സിലെ (സിഐഎസ്) അംഗങ്ങളായ റഷ്യ, കസാക്കിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വിഹിതം ഇന്ത്യയുടെ ഇറക്കുമതിയിൽ ഒരു വർഷം മുമ്പ് 26% ആയിരുന്നത് 2023/24 ൽ 39% ആയി ഉയരുകയും ചെയ്തിട്ടുണ്ട്. നേരെ മറുവശത്ത് ഇന്ത്യൻ ഇറക്കുമതിയിൽ മിഡിൽ ഈസ്റ്റേൺ ഓയിലിൻ്റെ വിഹിതം 55% ൽ നിന്ന് 46% എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തു.
2023/24 വർഷങ്ങളിൽ റഷ്യക്ക് ശേഷം രണ്ടാമത്തെ വലിയ വിതരണക്കാരായി ഇറാഖ് തുടർന്നു. 2023/2024 ൽ ഇന്ത്യ ആദ്യമായി ഒപെക്, ഒപെക് ഇതര രാജ്യങ്ങളിൽ നിന്ന് തുല്യ അളവിൽ എണ്ണ ഇറക്കുമതി ചെയ്തായും ഡാറ്റ കാണിക്കുന്നു. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്.
സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിലയെ തുടർന്നാണ് സൗദി എണ്ണയുടെ ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കുവൈത്തിൽ നിന്നുള്ള ഇറക്കുമതിയും കുത്തനെ കുറഞ്ഞിട്ടുണ്ട്.
അതേസമയം, അടുത്ത കാലത്തായി റഷ്യയില്‍ നിന്നും വരുന്ന എണ്ണയുടെ കിഴിവ് വലിയ തോതില്‍ കുറഞ്ഞു. ഇതോടെയാണ് എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുമുണ്ട്. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിക്കുക എന്നതായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു പ്രധാന പദ്ധതി.
ഈ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും ഇറക്കുമതി പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട്.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications