അമേരിക്കയെ ഞെട്ടിച്ച് സൗദി അറേബ്യ; മിസൈല്‍ പ്രതിരോധം സജ്ജം!! ഖത്തറും സൗദിയും മല്‍സരിക്കുന്നു

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയും ഖത്തറും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു, മറ്റ് രാജ്യങ്ങള്‍ ആശങ്കയില്‍ | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയുടെ ഉറ്റരാഷ്ട്രമാണ് അമേരിക്ക. സൗദി ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തറുമായും അമേരിക്കക്ക് അടുത്ത ബന്ധമാണ്. ഈ അവസരത്തിലാണ് സൗദി അറേബ്യ അല്‍പ്പം മാറി ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്. അതാകട്ടെ, അമേരിക്കക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഞെട്ടലുണ്ടാക്കുകയും ചെയ്തു.

  സൗദി അറേബ്യയെ മറിച്ചിടാന്‍ ഇറാന്‍ തന്ത്രം; കൂടെ മറ്റൊരു രാജ്യവും!! അമേരിക്കയും ചൈനയും കൈവിടും

  റഷ്യയുമായാണ് സൗദി അറേബ്യ പുതിയ ആയുധ കരാറുണ്ടാക്കിയിരിക്കുന്നത്. ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ആണ് റഷ്യയില്‍ നിന്ന് പ്രധാനമായും സൗദി വാങ്ങുന്നത്. ഇതുവരെ അമേരിക്കയുടെ ആയുധവില്‍പ്പന കേന്ദ്രമായിരുന്ന സൗദി, റഷ്യയുമായി ഇടപാട് നടത്തിയത് ആശങ്കയോടെയാണ് അമേരിക്ക കാണുന്നത്. കൂടുതല്‍ വിശദീകരിക്കാം...

  അമേരിക്കയില്‍ പ്രഥമ വനിതാ പോര്; അവകാശമുന്നയിച്ച് ട്രംപിന്റെ ഭാര്യമാര്‍, രസകരമാണ് കാര്യങ്ങള്‍

  വളഞ്ഞ ബന്ധങ്ങള്‍

  വളഞ്ഞ ബന്ധങ്ങള്‍

  എന്നാല്‍ ഖത്തറുമായി അടുത്ത ബന്ധമാണ് റഷ്യയ്ക്ക്. സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ റഷ്യ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി-റഷ്യ ആയുധ കരാര്‍.

  റഷ്യയുടെ പ്രതികരണം

  റഷ്യയുടെ പ്രതികരണം

  സൗദിയുമായുള്ള ആയുധ കരാര്‍ മറ്റൊരു രാജ്യത്തെ ലക്ഷ്യം വച്ചല്ല എന്നാണ് റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. പക്ഷേ, അമേരിക്കക്കും ഖത്തറിനും ഇറാനും തിരിച്ചടിയാണ് സൗദി-റഷ്യ കരാര്‍ എന്ന് നിരീക്ഷകര്‍ പറയുന്നു.

  റഷ്യ ഇറാനെയും കൈവിട്ടോ?

  റഷ്യ ഇറാനെയും കൈവിട്ടോ?

  റഷ്യയും ഇറാനും മികച്ച ബന്ധം നിലനിര്‍ത്തുന്നവരാണ്. സൗദിയും ഇറാനുമാകട്ടെ എല്ലാ കാര്യത്തിലും ശത്രുതയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ റഷ്യ സൗദി അറേബ്യയ്ക്ക് ആയുധം വില്‍ക്കുന്നതില്‍ ഇറാനും അതൃപ്തിയുണ്ട്.

  ആര്‍ക്കും ഭീഷണിയല്ല

  ആര്‍ക്കും ഭീഷണിയല്ല

  സൗദിയുമായുണ്ടാക്കിയ കരാര്‍ ഇറാന് ഭീഷണിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് പെസ്‌കോവ് വിശദീകരിച്ചത്. തങ്ങളുടെ കരാര്‍ മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

  സല്‍മാന്‍ രാജാവിന്റെ വരവ്

  സല്‍മാന്‍ രാജാവിന്റെ വരവ്

  കഴിഞ്ഞാഴ്ച സല്‍മാന്‍ രാജാവ് റഷ്യ സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണ് റഷ്യയുമായി ആയുധ കരാറുകള്‍ ഒപ്പുവച്ചത്. നിരവധി ആയുധങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്.

  അമേരിക്കയും പ്രഖ്യാപിച്ചു

  അമേരിക്കയും പ്രഖ്യാപിച്ചു

  സൗദി-റഷ്യ ആയുധ ഇടപാട് പ്രഖ്യാപനം വന്ന ഉടനെ അമേരിക്കയും സൗദിക്ക് ആയുധം നല്‍കുമെന്ന് അറിയിച്ചു. സൗദി അറേബ്യയ്ക്ക് താഡ് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് അനുമതി നല്‍കി. 1500 കോടി ഡോളറിന്റേതാണ് അമേരിക്ക-സൗദി കരാര്‍.

  റഷ്യയ്ക്ക് തിരിച്ചടിയാകുമോ

  റഷ്യയ്ക്ക് തിരിച്ചടിയാകുമോ

  അമേരിക്കയുടെ പുതിയ പ്രഖ്യാപനം റഷ്യയ്ക്ക് തിരിച്ചടിയാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ പെസ്‌കോവിനോട് ചോദിച്ചു. തങ്ങള്‍ തങ്ങളുടെ കാര്യം മാത്രമാണ് നോക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  കോര്‍ണറ്റ്-ഇഎം റോക്കറ്റ്

  കോര്‍ണറ്റ്-ഇഎം റോക്കറ്റ്

  സൗദി അറേബ്യയിലേക്ക് റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇനി ഒഴുകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന് പുറമെ, കോര്‍ണറ്റ്-ഇഎം റോക്കറ്റ് സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്.

  കൈമാറുന്ന ആയുധങ്ങളില്‍ ഇതും

  കൈമാറുന്ന ആയുധങ്ങളില്‍ ഇതും

  ഒന്നിലധികം റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാന്‍ സാധിക്കുന്ന ടോസ്-വണ്‍ എ എന്ന സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. എജിഎസ്-30 ഓട്ടോമേറ്റഡ് ഗ്രനേഡുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ കലാഷ്‌നിക്കോവ് എകെ -103 തോക്കുകളും നല്‍കുന്നുണ്ട്.

  ഖത്തറും ആയുധങ്ങള്‍ വാങ്ങുന്നു

  ഖത്തറും ആയുധങ്ങള്‍ വാങ്ങുന്നു

  ഖത്തര്‍ അടുത്തിടെ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പുവച്ചിരുന്നു. ഫ്രാന്‍സുമായും ബ്രിട്ടനുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൗദിയും ആയുധങ്ങള്‍ വാങ്ങുന്നത്. ഗള്‍ഫിലേക്ക് ആയുധങ്ങള്‍ ഒഴുകുന്ന കാഴ്ചയാണിപ്പോള്‍.

  ഖത്തര്‍ കരുത്താര്‍ജ്ജിക്കുന്നു

  ഖത്തര്‍ കരുത്താര്‍ജ്ജിക്കുന്നു

  അതേസമയം, സൈനികമായി ഖത്തര്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. വ്യോമസേനയെ ശക്തിപ്പെടുത്തുകയാണ് ഖത്തര്‍ ചെയ്യുന്നത്. രാഷ്ട്രീയ, സാമ്പത്തിക നിരീക്ഷകരില്‍ ചിലര്‍ ഇക്കാര്യം ആശങ്കയോടെ നോക്കിക്കാണുന്നുമുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് ഖത്തര്‍ സൈന്യത്തിന് സംഭവിക്കുന്നത്.

  അടിമുടി മാറുന്ന ഖത്തര്‍ സൈന്യം

  അടിമുടി മാറുന്ന ഖത്തര്‍ സൈന്യം

  സപ്തംബര്‍ മാസത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഖത്തര്‍ സൈന്യം തുടക്കമിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ നിന്ന് 24 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഖത്തര്‍ ഒപ്പുവച്ചു. അമേരിക്കയില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടനുമായുള്ള കരാര്‍.

  വാങ്ങുന്ന യുദ്ധവിമാനങ്ങള്‍

  വാങ്ങുന്ന യുദ്ധവിമാനങ്ങള്‍

  ബ്രിട്ടനില്‍ നിന്ന് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ആണ് ഖത്തര്‍ വാങ്ങുന്നത്. അമേരിക്കയില്‍ നിന്ന് ബോയിങ് എഫ്-15 വിഭാഗത്തില്‍പ്പെട്ട ഈഗിള്‍സ് യുദ്ധവിമാനങ്ങളും. അമേരിക്കയുമായുള്ള കരാര് 1200 കോടി ഡോളറിന്റേതാണ്.

  കഴിഞ്ഞില്ല, മിസൈലുകളും

  കഴിഞ്ഞില്ല, മിസൈലുകളും

  അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ നേരത്തെ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.

  പരിശീലനവും നല്‍കുന്നു

  പരിശീലനവും നല്‍കുന്നു

  വ്യോമസേനാംഗങ്ങള്‍ക്ക് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമുള്ള പരിശീലനം നല്‍കാന്‍ ഫ്രാന്‍സിനോട് ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഗള്‍ഫ് സാഹചര്യത്തില്‍ ഖത്തര്‍ സൈന്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ആശങ്കയോടെയാണ് സൗദിയും യുഎഇയും ബഹ്റൈനും കാണുന്നത്.

  താവളങ്ങളും ആക്രമണങ്ങളും

  താവളങ്ങളും ആക്രമണങ്ങളും

  അമേരിക്കന്‍ വ്യോമ സേനയുടെ ആസ്ഥാനം ഖത്തറിലുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ആസ്ഥാനവും ഖത്തറിലാണ്. അതിന് പുറമെ തുര്‍ക്കി സൈന്യത്തിനും ഖത്തറില്‍ ആസ്ഥാനമുണ്ട്. സിറിയ, ഇറാഖ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ആക്രമണം നടത്തിയിരുന്നത് ഖത്തറില്‍ നിന്ന് ഉയരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങളായിരുന്നു.

   12ല്‍ നിന്ന് 84ലേക്ക് ഒരു ചാട്ടം

  12ല്‍ നിന്ന് 84ലേക്ക് ഒരു ചാട്ടം

  2005 വരെ ഖത്തറിന് കൈവശം 12 ദസ്സോള്‍ട്ട് മിറാജ് യുദ്ധവിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. വിവിധ ഇനത്തില്‍പ്പെട്ട 84 യുദ്ധവിമാനങ്ങളാണ് ഈ കൊച്ചുരാജ്യത്തിന്റെ കൈവശമുള്ളത്.

  ലോകയുദ്ധങ്ങള്‍ സാക്ഷി

  ലോകയുദ്ധങ്ങള്‍ സാക്ഷി

  ഇത്രയധികം യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വാങ്ങിക്കൂട്ടുന്നതില്‍ ആശങ്ക പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സമാനമായ രീതിയില്‍ ചില രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നുവെന്നാണ് ഏവിയേഷന്‍ വീക്സിന്റെ ടോണി ഓസ്ബോണ്‍ നിരീക്ഷിക്കുന്നത്.

  English summary
  Soon after the arms deals with Moscow were announced, the Pentagon said the U.S. State Department had approved the possible sale of a THAAD antimissile defense system to Saudi Arabia at an estimated cost of $15 billion.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്