ഇന്ത്യ കണ്ണായ മാര്‍ക്കറ്റ്; സൗദി അറേബ്യ വീണു... കുതിച്ചുകയറി റഷ്യ, അമേരിക്കന്‍ പാര നേട്ടമായി

ദുബായ്: ലോക രാജ്യങ്ങള്‍ ഇന്ത്യയെ വളരെ പ്രാധാന്യത്തോടെയാണ് നോക്കുന്നത്. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച മനുഷ്യ വിഭവമുള്ള രാജ്യമാണ് എന്നതാണ് ഇതിന് ഒരു കാരണം. മറ്റൊന്ന്, ലോകത്തെ പ്രധാന വിപണിയാണ് ഇന്ത്യ. ആവശ്യമുള്ള മിക്ക സാങ്കേതിക ഉപകരണങ്ങളും ഇന്ധനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ സഹകരണം നിലനിര്‍ത്താനുള്ള കാരണവും ഇതുതന്നെ.

വലിയൊരു അളവില്‍ പ്രവാസി ഇന്ത്യയ്ക്കാര്‍ ജോലി ചെയ്യുന്നത് ഗള്‍ഫിലാണ്. ഗള്‍ഫിലെ എണ്ണയെ ആശ്രയിച്ചാണ് ഇന്ത്യയുടെ പല പദ്ധതികളും. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖല അകലുകയാണ്. പകരം പുതിയ രാജ്യങ്ങള്‍ കയറി വന്നിരിക്കുന്നു. ഇതിന് പരോക്ഷമായിട്ടാണെങ്കിലും കാരണമായത് അമേരിക്കയാണ്. രസകരമായ ആഗോള മാറ്റങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക...

1

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. അമേരിക്കയുടെ നിയന്ത്രണം കുറഞ്ഞതോടെ ഇറാഖ് സ്വന്തമായി എണ്ണ കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന ഇറാഖില്‍ നിന്നാണ് രാജ്യത്തേക്ക് കൂടുതല്‍ എണ്ണ എത്തുന്നത്. ഇറാഖ് വന്‍ തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത് സൗദിയില്‍ നിന്നായിരുന്നു.

2

ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാഖിന്റെ വരവോടെ രണ്ടാം സ്ഥാനത്തേക്ക് സൗദി തള്ളപ്പെട്ടു. വന്‍ തോതിലുള്ള എണ്ണ ശേഖരവും അത് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുമാണ് സൗദിയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് എണ്ണ അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയുടെ സ്ഥാനം വീണ്ടും മാറിയിരിക്കുന്നു. മൂന്നാം സ്ഥാനത്തേക്ക് സൗദിയെ പിന്തള്ളി റഷ്യ രണ്ടാം സ്ഥാനത്തെത്തി.

3

ഇന്ത്യയിലേക്ക് എണ്ണ ഇറക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അധികം വൈകാതെ ഇറാഖിനെയും പിന്തള്ളി റഷ്യ ഒന്നാമതെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് കാരണം മറ്റൊന്നുമല്ല, റഷ്യ എണ്ണ വില കുത്തനെ കുറച്ചിരിക്കുന്നു. അവസരം മുതലെടുത്ത് ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുന്നു. സൗദി വില കുറച്ചാല്‍ സൗദിയില്‍ നിന്നു എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറാണ്. പക്ഷേ, സൗദി വില കുറയ്ക്കാന്‍ തയ്യാറല്ല എന്നതാണ് സത്യം.

'ദിലീപ് കൂടുതൽ കൂടുത> ഇന്നസെന്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു, ആ ബോധ്യം ആൾക്കാർക്കുണ്ട്': രാഹുൽ ഈശ്വർ

4

ലോകത്തെ പ്രധാന എണ്ണ വിപണിയാണ് ഇന്ത്യ. ഇന്ത്യയെ പോലുള്ള ഒരു വിപണി സൗദിക്ക് നഷ്ടമാകുന്നത് ആ രാജ്യത്തിന് വലിയ തിരിച്ചടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുമ്പോള്‍ എന്തിന് ഉയര്‍ന്ന വിലയ്ക്ക് എണ്ണ വാങ്ങണം എന്ന ന്യായമായ ചോദ്യമാണ് മുന്നിലുള്ളത്. സൗദിയുടെ എണ്ണയേക്കാള്‍ ബാരലിന് 19 ഡോളര്‍ കുറവിലാണ് റഷ്യ എണ്ണ നല്‍കുന്നത്.

5

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുപ്രകാരം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടിയിരിക്കുകയാണ്. സര്‍ക്കാര്‍ ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയ വേളയില്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. പ്രധാന വിപണിയായ യൂറോപ്പ് റഷ്യയെ അകറ്റി നിര്‍ത്താനും തുടങ്ങി...

6

ഈ വേളയിലാണ് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മറുതന്ത്രം പയറ്റിയത്. ഇതാകട്ടെ അമേരിക്ക തീരെ പ്രതീക്ഷിച്ചതുമില്ല. വില കുറച്ച് എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ ലോക രാജ്യങ്ങളെ അറിയിച്ചു. പ്രധാന വിപണികളായ ഇന്ത്യയെയും ചൈനയെയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. ഇന്ത്യ ഒട്ടും മടിച്ചില്ല. വില കുറച്ചാല്‍ ഞങ്ങള്‍ വാങ്ങുമെന്ന് കൈകൊടുത്തു.

7

അമേരിക്ക റഷ്യയ്‌ക്കെതിരെ വച്ച കെണി മറ്റൊരു തരത്തില്‍ ഇന്ത്യയ്ക്ക് നേട്ടമായി എന്ന് പറയാം. അതേസമയം തന്നെ സൗദിക്ക് തിരിച്ചടിയുമായി. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 25 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 47 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. റഷ്യയുടെ എണ്ണയേക്കാള്‍ 9 ഡോളര്‍ കൂടുതലാണ് ഇറാഖിലെ എണ്ണയ്ക്ക്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇറാഖിനെ മാറ്റി നിര്‍ത്തി റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാനുള്ള സാധ്യത ഏറി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+