റഷ്യ ഇസ്ലാം മതം നിരോധിക്കാനൊരുങ്ങുന്നു?
മോസ്‌കോ: റഷ്യ ഇസ്ലാം മതത്തെ നിരോധിക്കാനൊരുങ്ങുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹിജാബ് ധരിക്കുന്നതിന് റഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ചില ഇസ്ലാമിക ഗ്രൂപ്പുകള്‍ ഇപപോള്‍ തന്നെ ആക്ഷേപിക്കുന്നത്. ഇതിന് പിറകെ നിരവധി ഇസ്ലാമിക പുസ്തകങ്ങളും ഇപ്പോള്‍ നിരോധിച്ച് വരികയാണ്.
രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്ലാമിക തീവ്രവാദം ശക്തി പ്രാപിക്കുന്നതായി റഷ്യന്‍ സര്‍ക്കാര്‍ കരുതുന്നു. ഇതുകൊണ്ടുതന്നെ തീവ്രവാദത്തെ ചെറുക്കാന്‍ വിദൂരമല്ലാത്ത ഭാവിയില്‍ മതം നിരോധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിജാബിനെതിരെയുള്ള റഷ്യന്‍ നീക്കത്തെ പറ്റിയുളള ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് അറബിക് വാര്‍ത്താ സൈറ്റ് ആയ ഇലാഫില്‍ പ്രസിദ്ധീകരിച്ച ലേഖനം തന്നെ ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ നഗരങ്ങളില്‍ അപമാനിക്കപ്പെടുന്നതായും ചിലപ്പോഴെല്ലാം ആക്രമിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ധരിക്കുന്നവര്‍ക്ക് ജോലി പോലും ലഭിക്കുന്നില്ലെന്നും ആരോപണം ഉണ്ട്.
സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള പല വിദ്യാഭ്യാസായ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ തന്നെ നിലവില്‍ വന്നിട്ടുണ്ട്. റഷ്യയിലെ മുസ്ലീം സമൂഹം ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.
ഹിജാബിന് പിറകെ ഇസ്ലാമിക പുസ്തകങ്ങളും രാജ്യത്ത് വ്യാപകമായി നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദത്തേയും ജിഹാദിനേയും പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളാണ് നിരോധിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
തീവ്രവാദം വളരുന്നതിന്റെ സൂചകമാണ് ഹിജാബ് ധരിക്കുന്നവരുടെ എണ്ണം കൂടുന്നതെന്നാണ് മുന്‍ ഇസ്ലാമിക് ജിഹാദിയായ തൗഫീക്ക് ഹമീദ് പറയുന്നത്. ഇന്തോനേഷ്യയിലും, ഈജിപ്തിലും അള്‍ജീരിയയിലും ബ്രിട്ടനിലും ഒക്കെ ഹിജാബ് ധരിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് തീവ്രവാദം വളര്‍ന്നതെന്നും മുന്‍ ജിഹാദി തന്നെ പറയുന്നു.












Click it and Unblock the Notifications