കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമത്തെ കൊവിഡ് വാക്സിനുമായി റഷ്യ: അംഗീകാരം ഉടനെന്ന് സൂചന, പരീക്ഷണം പുരോഗമിക്കുന്നു!!!

Google Oneindia Malayalam News

മോസ്കോ: കൊറോണ വൈറസിനെതിരായ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്തതിന് പിന്നാലെ രണ്ടാമത്തെ വാക്സിനുമായി റഷ്യ. രണ്ടാമത്തെ വാക്സിന് ഒക്ടോബർ 15 ഓടെ അംഗീകാരം ലഭിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇന്ത്യയിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ പരീക്ഷണം നടത്താനുള്ള നീക്കത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിക്കാത്തതായതോടെ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയിൽ സ്പുട്നിക് 5ന്റെ വിപുലമായ പഠനം നടത്തണമെന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിസിന്റെ ആവശ്യമാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇതിന് പിന്നാലെയാണ് റഷ്യ പുതിയ വാക്സിൻ വികസിപ്പിച്ചെടുത്തെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Recommended Video

cmsvideo
Russia to introduce the second new vaccine | Oneindia Malayalam

എഎ റഹീമിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി, ചാനല്‍ ചര്‍ച്ചയ്ക്കിടെ...എഎ റഹീമിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്; പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതി, ചാനല്‍ ചര്‍ച്ചയ്ക്കിടെ...

രണ്ടാമത്തെ വാക്സിൻ

രണ്ടാമത്തെ വാക്സിൻ


റഷ്യയിലെ സൈബിരിയ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിന്റെ മനുഷ്യ പരീക്ഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ മാസം തന്നെ പൂർത്തിയായെന്നാണ് റഷ്യ പറയുന്നത്. ഒക്ടോബർ 15ന് തന്നെ വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ് അറിയിച്ചിട്ടുള്ളത്. വാക്സിന് ആവശ്യമായ പരീക്ഷണങ്ങൾ നടത്താതെയാണ് റഷ്യ സ്പുട്നിക് 5 പുറത്തിറയതെന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് റഷ്യ രണ്ടാമത്തെ കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തതായുള്ള വാദവുമായി രംഗത്തെത്തുന്നത്.

 വിവരങ്ങൾ പങ്കുവെച്ചില്ല

വിവരങ്ങൾ പങ്കുവെച്ചില്ല

സ്പുട്നിക് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യപരീക്ഷണത്തിനായുള്ള പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. റെഡ്ഡീസ് ലബോറട്ടറിസിനോട് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോളർ ഓഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നു. സ്പുട്നിക് വാക്സിന്റെ വിതരണക്കാരായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഇന്ത്യയിൽ നിന്നുള്ള പങ്കാളികളായ റെഡ്ഡീസ് ലബോറട്ടീസിനോടാണ് ആവശ്യപ്പെട്ടത്. റഷ്യ ഇതിനകം തന്നെ സ്പുട്നിക് 5 എന്ന പേരിൽ ഒരു കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ക്ലിനിക്കൽ ട്രയലിന്റെ വിവരങ്ങൾ പങ്കുവെക്കുന്നതിൽ റഷ്യൻ സർക്കാർ പരാജയപ്പെട്ടതോടെ ലോകത്ത് റഷ്യയുടെ കൊവിഡ് വാക്സിനെക്കുറിച്ച് സംശയം ശക്തമാണ്.

 ചെറിയ തോതിൽ നടത്തണം

ചെറിയ തോതിൽ നടത്തണം

ഇന്ത്യയിൽ സ്പുട്നിക് വാക്സിന്റെ വിപുലമായ പഠനം നടത്താനുള്ള റെഡ്ഡീസ് ലാബിന്റെ പ്രമേയം കഴിഞ്ഞ ദിവസമാണ് ഡ്രഗ് കൺട്രോളർ പിൻവലിച്ചത്. ആദ്യം ചെറിയ തോതിൽ മരുന്ന് പരീക്ഷണം നടത്താനാണ് കമ്പനിയോട് ഡ്രഗ് കൺട്രോളർ ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്ന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുന്നതിന് മുമ്പ് വാക്സിൻ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കങ്ങൾക്കാണ് ഇത് തിരിച്ചടിയായത്.

നിർദേശം ഇങ്ങനെ...

നിർദേശം ഇങ്ങനെ...

സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള മരുന്ന് കമ്പനിയായ ഡോ. റെഡ്ഡിയുടെ ആവശ്യമാണ് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നിരസിച്ചത്. ആദ്യഘട്ട പരീക്ഷണം ചെറിയ ഒരു സംഘത്തിലാണ് നടത്തിയത്. സെപ്തംബർ ഒന്ന് മുതൽ റഷ്യയിൽ മൂന്നാംഘട്ട മരുന്ന് പരീക്ഷണം നടന്നുവരികയാണ്. 40000 പേരിലാണ് മരുന്ന് കുത്തിവെയ്ക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം നടത്തുന്നതിന് കമ്പനി ഡ്രഗ് കൺട്രോളറുടെ മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യകതകളും പാലിക്കണമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതിലുള്ള പരീക്ഷണങ്ങൾക്ക് മുതിരുന്നതിന് മുമ്പായി ചെറിയൊരു സംഘത്തിൽ മരുന്ന് പരീക്ഷിക്കാനാണ് ഡോ. റെഡ്ഡീസ് ലാബിന് ലഭിച്ചിട്ടുള്ള നിർദേശം.

 റെഡ്ഡീസ് ലാബിന്

റെഡ്ഡീസ് ലാബിന്

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് സ്പുട്നിക് 5 എന്ന കൊവിഡ് വാക്സിന്റെ വിതരണ ചുമതലയുള്ളത്. ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിനും മരുന്ന് വിതരണം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസമാണ് ഡോ. റെഡ്ഡീസ് ലാബ് ഇന്ത്യയുമായുള്ള പങ്കാളിത്തം ഉറപ്പുവരുന്നത്. ലോകത്ത് കൊവിഡ് വാക്സിന് ഡ്രഗ് റെഗുലേറ്ററുടെ അനുമതി നൽകിയ ആദ്യത്തെ രാജ്യം റഷ്യയാണ്. എന്നാൽ വൻതോതിലുള്ള മരുന്ന് പരീക്ഷണം പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു ഇത്. ഈ സാഹചര്യത്തിൽ മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് ഡോക്ടർമാരും ഗവേഷകരും ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

English summary
Russia to introduce new Covid vaccine after Sputnik 5, waiting for approval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X