Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ തടഞ്ഞാല്‍ ഞങ്ങള്‍ക്ക് പറ്റില്ലെന്ന് ഖത്തര്‍; അമേരിക്കയുടെ നീക്കം പാളി... അമീറിനെ വിളിച്ച് സെലന്‍സ്‌കി

ദോഹ: യുദ്ധത്തിന്റെ കരിനിഴല്‍ യുക്രൈന് മേല്‍ വീണിട്ട് ആഴ്ചകളായി. ഏത് സമയവും റഷ്യ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ സൈനികരെ ദിവസങ്ങള്‍ തമ്പടിപ്പിച്ച ശേഷമാണ് ഇന്ന് പുലര്‍ച്ചെ ആക്രമണത്തിനുള്ള നിര്‍ദേശം വ്‌ളാദിമിര്‍ പുടിന്‍ റഷ്യന്‍ സൈന്യത്തിന് നല്‍കിയത്. മൂന്ന് ഭാഗത്ത് നിന്നുമുള്ള ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

കര-വ്യോമ സേനകള്‍ ആക്രമണം തുടരുകയാണ്. സാധ്യമാകുന്ന രീതിയില്‍ തിരിച്ചടിക്കുമെന്ന് യുക്രൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയുമായി ഉടക്കിയാല്‍ യൂറോപ്പ് ശരിക്കും പെടും. ഇതിന് താരതമ്യേന ബദല്‍ നില്‍ക്കാന്‍ സാധിക്കുന്ന ഏക രാജ്യം ഖത്തറാണ്. അതുകൊണ്ടാണ് ഖത്തറിലേക്ക് ബൈഡനും പുടിനും ഒടുവില്‍ സെലന്‍സ്‌കിയും വിളിച്ചത്...

1

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യങ്ങളാണ് റഷ്യയും ഖത്തറും ഇറാനും. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന് ഖനനം വളരെ കുറച്ച് മാത്രമേ സാധ്യമാകുന്നുള്ളൂ. ഖത്തര്‍ ഖനനം ചെയ്യുന്നുണ്ടെങ്കിലും അതിന് പരിമിതിയുണ്ട്. എന്നാല്‍ റഷ്യയുടെ അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം വഴി ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്റെ വലിയൊരളവ് പോയിരുന്നത് യൂറോപ്പിലേക്കാണ്.

2

യുക്രൈനെതിരെ യുദ്ധം തുടങ്ങിയതോടെ യൂറോപ്പ് ആശങ്കയിലാണ്. ഏത് സമയവും യുദ്ധം വ്യാപിച്ചേക്കാം. റഷ്യയില്‍ നിന്നുള്ള വാതകം വരുന്നതും കുറയും. ഈ സമയം യൂറോപ്പും ഒരുപക്ഷേ അമേരിക്കയും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ബദല്‍ മാര്‍ഗം കാണണമെന്ന ലക്ഷ്യത്തോടെയാണ് നേതാക്കള്‍ ഖത്തറിലേക്ക് വിളിക്കുന്നത്.

3

ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഖത്തര്‍ അമീറിന് പ്രത്യേക സന്ദേശം അയച്ചിരുന്നു. ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളും ബന്ധം ശക്തിപ്പെടുത്തേണ്ട ആവശ്യകതയുമെല്ലാം ഊന്നിപ്പറഞ്ഞുള്ളതായിരുന്നു കത്ത് എന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യുദ്ധ ഭീതിക്കിടെ പുടിന്‍ വിളിച്ചത് വെറുതെയാകില്ല എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

4

യുദ്ധം തുടങ്ങിയതോടെ യുക്രൈന്‍ ലോകത്തെ എല്ലാ നേതാക്കളുമായും ബന്ധപ്പെടുന്നുണ്ട്. പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ വിളിക്കുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും യുദ്ധത്തിന്റെ വഴി ഒഴിവാക്കണമെന്നും ചര്‍ച്ചയുടെ വഴി സ്വീകരിക്കണമെന്നുമാണ് ഖത്തറിന്റെ നിലപാട്. അമീര്‍ ഇക്കാര്യമാണ് ലോക നേതാക്കളോട് പറയുന്നത് എന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

5

റഷ്യക്കെതിരെ തിരിഞ്ഞാല്‍ യൂറോപ്പിന് നല്‍കിവരുന്ന വാതക വിതരണം റഷ്യ നിര്‍ത്തുമെന്ന ഉറപ്പാണ്. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നു. ഖത്തറിന്റെ സഹായം തേടി ആഴ്ചകള്‍ക്ക് മുമ്പ് ബൈഡന്‍ വിളിച്ചതും അതുകൊണ്ടാണ്. എന്നാല്‍ കൈ മലര്‍ത്തുകയാണ് ഖത്തര്‍ ചെയ്തത്.

6

റഷ്യ നല്‍കി വരുന്ന വാതകം നിലച്ചാല്‍ പകരം തരാന്‍ ഖത്തറിന് സാധിക്കില്ല എന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് അല്‍ കഅബി പറഞ്ഞു. ഖത്തറിന് എന്നല്ല, ലോകത്തെ ഒരു രാജ്യത്തിനും പകരം തരാന്‍ സാധിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ വാതകം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഒട്ടേറെ രാജ്യങ്ങളുമായുണ്ട്. ഇതെല്ലാം ദീര്‍ഘകാല കരാറാണെന്നും ഊര്‍ജ മന്ത്രി പറഞ്ഞു.

7

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വാതകം കയറ്റി അയക്കുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. ഏഷ്യന്‍ രാജ്യങ്ങളുമായുള്ളത് ദീര്‍ഘകാല കരാറാണ്. അത് കഴിഞ്ഞാല്‍ ബാക്കി വരുന്ന വാതകം 15 ശതമാനം വരെയാണ്. ഇത് മാത്രമാണ് യൂറോപ്പിലേക്ക് അധികമായി അയക്കാന്‍ സാധിക്കുക. യൂറോപ്പിലേക്ക് റഷ്യ അയക്കുന്നത് 40 ശതമാനം വരെ വാതകമാണ്. റഷ്യ അയക്കുന്നതിന് പകരം വെക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ഖത്തര്‍ ഊര്‍ജ മന്ത്രി കൂട്ടിച്ചേര്‍ത്തു. യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയെങ്കിലും ഇടപെടില്ല എന്നാണ് നാറ്റോ പറയുന്നത്. റഷ്യയുടെയും യുക്രൈന്റെയും നിരവധി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+