'ദിവസങ്ങൾ കഴിയുന്തോറും ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞു വരുന്നു'; 'വെള്ളം ആവശ്യത്തിന് കിട്ടാനില്ല'
കീവ്: റഷ്യയുടെ ആക്രമണത്തിൽ ആശങ്ക മാറാതെ കിഴക്കൻ യുക്രൈയ്നിലുള്ള വിദ്യാർഥികൾ. യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുകയാണ്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് യുക്രൈയ്നിലുള്ള വിദ്യാർഥികൾ രംഗത്ത് എത്തിയത്.
ശനിയാഴ്ചയും ഹാർകീവിൽ പ്രദേശത്ത് സ്ഫോടന ശബ്ദങ്ങൾ തുടർച്ചയായി കേൾക്കാം. ഹാർകീവിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥിയായ കണ്ണൂർ സ്വദേശിനി അപർണ വിനോദാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമുഖ മാധ്യമം ആയ മനോരമ ഓൺലൈനിനോടാണ് വിദ്യാർഥികൾ സാഹചര്യം പങ്കിട്ടത്.
ഹാർകിവ് ഉൾപ്പെടെയുള്ള കിഴക്കൻ യുക്രെയ്ന്റെ ഭാഗങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ശക്തമായ ആക്രമണമുണ്ടായ ഇവിടങ്ങളിൽ റോഡ് ഗതാഗതമടക്കം അസാധ്യമായ സാഹചര്യമാണ്. ഭക്ഷണം കിട്ടാത്ത അവസ്ഥയ്ക്കു സുഹൃത്തുക്കൾ ചേർന്നു താൽക്കാലികം ആയി എങ്കിലും, പരിഹാരം കണ്ടിട്ടുണ്ട്. ലഘു ഭക്ഷണവും വെള്ളവും കുറച്ച് ലഭിച്ചിട്ടുണ്ട്.

ദിവസങ്ങൾ കഴിയുന്തോറും ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. വെള്ളം ആവശ്യത്തിന് കിട്ടാനില്ല. ഹാർകീവിലെ പ്രദേശവാസികൾ വന്ന് ഒരു കാരണവശാലും മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങരുതെന്നാണു പറയുന്നത്. എംബസിയുടെ ഭാഗത്തുനിന്നോ സർക്കാരിൽനിന്നോ ഒരു അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല. എല്ലാ ഇന്ത്യക്കാരും യുക്രെയ്നിൽനിന്നു മടങ്ങണമെന്ന് ഇന്ത്യയിൽനിന്ന് ആരും നിർദേശിച്ചതായി അറിയില്ല. താൽപര്യമുള്ളവർക്കു മടങ്ങാമെന്നാണു പറഞ്ഞത്. ഞാൻ മെഡിക്കൽ പഠനത്തിന്റെ അവസാന വർഷത്തിലാണ്.

കാര്യങ്ങൾ സാധാരണ പോലെയായിരുന്നെങ്കിൽ അടുത്ത ജൂണിൽ എന്റെ ബിരുദദാന ചടങ്ങ് നടക്കേണ്ടതായിരുന്നു. ഇപ്പോള് യുക്രെയ്ൻ വിട്ടാൽ സർട്ടിഫിക്കറ്റ് ഇനി ഒരു വർഷം കഴിഞ്ഞു നോക്കിയാൽ മതിയെന്നാണ് സർവകലാശാലയിൽനിന്നു പറഞ്ഞത്. ശനിയാഴ്ചയും രാവിലെ മുതൽ എംബസിയുമായി ബന്ധപ്പെടാൻ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഭയം കൂടിക്കൂടി വരികയാണ്. ഞങ്ങൾ ഇപ്പോഴുള്ള ഹാർക്കീവ് പ്രദേശം യുക്രെയ്ന്റെ കിഴക്കു ഭാഗത്താണ്.

റഷ്യയുമായി വളരെ കുറഞ്ഞ ദൂരമാണ് ഇവിടെനിന്നുള്ളത്. രക്ഷാപ്രവർത്തനം നടക്കുന്ന റുമാനിയ, പോളണ്ട്, ഹങ്കറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ആയിരത്തിനു മുകളിൽ കിലോമീറ്റർ ദൂരമുണ്ട്. അങ്ങോട്ടേക്കു പോകാൻ ഞങ്ങൾക്കു വഴികളൊന്നുമില്ല. പടിഞ്ഞാറൻ യുക്രെയ്നിൽ നിന്നാണ് ഇന്ത്യ ഇപ്പോൾ ആളുകളെ കൊണ്ടുപോകുന്നത്.

അതേസമയം, എത്ര ദിവസം ഇവിടെ ഇങ്ങനെ തങ്ങാനാകുമെന്ന് അറിയില്ല. ഇപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. കിഴക്കൻ യുക്രെയ്നിലുള്ളവർ തൽക്കാലം അവിടെ തന്നെ തുടരാനാണ് എംബസി പറയുന്നത്. കിഴക്കൻ യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. കൊടും തണുപ്പിലാണ് മെട്രോ ട്രെയിനുകൾക്കകത്തെ താമസം. ട്രെയിനിലും മെട്രോ സ്റ്റേഷനിലുമായുള്ള ജീവിതം മൂന്നാം ദിവസവും തുടരുകയാണ് അപർണ പറയുന്നു.

അതേസമയം, യുക്രൈനിലെ തന്റെ ദുരനുഭവം പങ്കിട്ട് എംബിബിഎസ് വിദ്യാർഥിനി. യുക്രൈനിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ കൊണ്ടോട്ടി ചുങ്കം സ്വദേശിനി നിലോഫ ഷബീറയാണ് റഷ്യൻ ആക്രമത്തെ കുറിച്ച് വിവരിക്കുന്നത്. ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാണാം. താമസിക്കുന്നിടത്ത് നിന്ന് റഷ്യൻ അതിർത്തിയിലേക്ക് 50 കിലോമീറ്ററിൽ താഴെയാണ് ഉളളത്.

'പുലർച്ചെ അഞ്ചിന് സ്ഫോടന ശബ്ദം കേട്ടാണ് ഉണർന്നത്. വൈകിട്ടും സ്ഫോടനങ്ങൾ തുടരുകയാണ്. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതും ബോംബും ഷെല്ലുകളും പൊട്ടുന്നതിന്റെ ശബ്ദങ്ങൾക്കിടയിൽ ആണ്. ഇനി ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങരുത് എന്നാണ് ലഭിച്ച നിർദേശം. ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാണാം. താമസിക്കുന്നിടത്ത് നിന്ന് റഷ്യൻ അതിർത്തിയിലേക്ക് 50 കിലോമീറ്ററിൽ താഴെയേ ഉള്ളൂ.

യുക്രൈനിലെ ഖാർകിവ് നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. ജനവാസ മേഖലയാണ്. അടുത്ത ദിവസം നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. ഇന്നലെ ബസിൽ വിമാനത്താവളത്തിലേക്കു പോയവരെ, ഷെല്ലാക്രമണത്തെത്തുടർന്ന് തിരിച്ച് ആയച്ചു. വിമാനത്താവളം അടച്ചു എന്നാണ് ഞാൻ കേട്ടത്. വൈകിട്ടോടെ എല്ലാവരെയും കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് മാറ്റി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. - നിലോഫ പറയുന്നു.












Click it and Unblock the Notifications