ആ 'സ്വപ്ന'വും തകർന്നു: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം തകർത്ത് റഷ്യന്‍ സേന
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടർച്ചയായ മൂന്നാം ദിനവും അതിശക്തമായി തുടരുകയാണ്. ഇന്നും രൂക്ഷമായ പോരാട്ടമാണ് കീവിലും മറ്റ് പ്രധാന നഗരങ്ങളിലും നടക്കുന്നത്. തലസ്ഥാനത്ത് വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.കീവ് പൂർണ്ണമായും റഷ്യന്‍ സൈന്യത്താല്‍ വളയപ്പെട്ടതോടെ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല.
സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ വ്യക്തമാക്കി. അതിനിടെ ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം റഷ്യന്‍ അക്രമണത്തില്‍ തകർന്നതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. കീവിനടത്തുള്ള ഒരു എയർഫീൽഡില്‍ വെച്ചായിരുന്നു വിമാനം തകർത്തത്. AN-225 'Mriya' -- യുക്രേനിയൻ ഭാഷയിൽ 'സ്വപ്നം' എന്ന് അർത്ഥമാക്കുന്ന വിമാനമാണ് തകർക്കപ്പെട്ടത്.

യുക്രേനിയൻ എയറോനോട്ടിക്സ് കമ്പനിയായ അന്റോനോവ് നിർമ്മിച്ച വിമാനമാണിത്. ഏറ്റവും വലിയ യാത്രാ വിമാനം എന്നതിനോടൊപ്പം തന്നെ കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമെന്ന സവിശേഷതയും ഉണ്ടായിരുന്നു. "ലോകത്തിലെ ഏറ്റവും വലിയ വിമാനമായ "മ്രിയ" (സ്വപ്നം) റഷ്യൻ സൈന്യം കീവിനടുത്തുള്ള ഒരു എയർഫീൽഡിൽ നശിപ്പിച്ചു. ഞങ്ങൾ വിമാനം പുനർനിർമ്മിക്കും. ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുക്രെയ്ൻ എന്ന ഞങ്ങളുടെ സ്വപ്നം ഞങ്ങൾ നിറവേറ്റും," - വിമാനം തകർക്കപ്പെട്ടതിനെ അപലപിച്ചുകൊണ്ട് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിനൊപ്പം, ഉക്രെയ്നിന്റെ ഹാൻഡിൽ വിമാനത്തിന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്യുകയും "അവർ ഏറ്റവും വലിയ വിമാനം കത്തിച്ചു, പക്ഷേ ഞങ്ങളുടെ മരിയ ഒരിക്കലും നശിക്കില്ല'' എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച ഉക്രേനിയൻ രാജ്യത്തിന് നേരെ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യ ഒന്നിലധികം നഗരങ്ങളിൽ ക്രൂയിസ് മിസൈലുകൾ വർഷിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ പോരാട്ടം രൂക്ഷമായി, ഈ സമയത്ത് റഷ്യൻ സൈന്യത്തിൽ നിന്ന് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സാധിച്ചുവെന്ന് യുക്രേനിയന്‍ സൈന്യം അവകാശപ്പെടുന്നത്.
അതേസമയം, റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകും.












Click it and Unblock the Notifications