• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ സൈന്യം രണ്ടാം ആണവ കേന്ദ്രത്തിലേക്ക്, വെറും 32 കിമീ അകലെ, മരിയുപോള്‍ ബ്ലോക് ചെയ്തു

Google Oneindia Malayalam News

കീവ്: യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യന്‍ സൈന്യം. രാജ്യത്തെ രണ്ടാമത്തെ ആണവ കേന്ദ്രത്തിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചെത്തി കൊണ്ടിരിക്കുകയാണ്. വെറും 32 കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സൈന്യം. യുസ്‌നോക്രെയ്ന്‍സ്‌ക് ആണവ പവര്‍ സ്റ്റേഷന് സമീപത്തേക്ക് സൈന്യം വളരെ വേഗത്തിലാണ് എത്തുന്നത്. മൈകോലേവ് ഒബ്ലാസ്റ്റിലാണ് ഈ പവര്‍ സ്റ്റേഷനുള്ളത്. അതേസമയം കാര്‍ക്കീവില്‍ സ്ഥിതി വളരെ മോശമാണ്. ഒന്നിലധികം സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ഇവിടെയുള്ള താമസക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ തന്നെ ആണവ നിലയത്തില്‍ സ്‌ഫോടനം നടന്നത് ലോക രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ചോര്‍ച്ചയൊന്നുമില്ലെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചിരുന്നു.

ഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണംഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണം

യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടെ നിന്ന് പുറത്തേക്കും അകത്തേക്കും പോകാനാവാത്ത വിധം ബ്ലോക് ചെയ്തിരിക്കുകയാണ് റഷ്യന്‍ സൈന്യം. റഷ്യക്ക് നിലവില്‍ ഖേര്‍സന്‍ നഗരത്തിന്റെ നിയന്ത്രണം കൈവശമുണ്ട്. ഇവിടെ നിന്ന് മറ്റ് നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള മുന്നേറ്റത്തിലാണ് റഷ്യന്‍ സൈന്യം. രണ്ടാം ആഴ്ച്ചയിലേക്ക് യുദ്ധം കന്നതോടെ കടുപ്പിച്ചിരിക്കുകയാണ് റഷ്യയുടെ പോരാട്ടം. നഗരങ്ങളെ മുഴുവന്‍ ബോംബിട്ട് തകര്‍ക്കാനാണ് റഷ്യയുടെ പ്ലാനെന്നും, സാധാരക്കാരുടെ മരണനിരക്ക് ഒരുപാട് ഉയരാമെന്നും അമേരിക്ക പറയുന്നു. നാറ്റോ അധികൃതരും ഇക്കാര്യത്തില്‍ യുക്രൈന് മുന്നറിയിപ്പ് നല്‍കി.

യുദ്ധം തുടങ്ങിയ ശേഷം 500 മിസൈസുകളാണ് യുക്രൈനില്‍ റഷ്യ പ്രയോഗിച്ചതെന്ന് പെന്റഗണ്‍ പറയുന്നു. എല്ലാ തരത്തിലുമുള്ള മിസൈലുകള്‍ റഷ്യ പ്രയോഗിക്കുന്നുണ്ട്. ദിവസം രണ്ട് ഡസന്‍ എന്ന നിരക്കിലാണ് മിസൈല്‍ ഉപയോഗിക്കുന്നതെന്നും പെന്റഗണ്‍ വ്യക്തമാക്കി. മരിയുപോളില്‍ സാഹചര്യങ്ങള്‍ കഠിനമായി കൊണ്ടിരിക്കുകയാണ്. ഇവിടെ ഭക്ഷണവും വെള്ളവും തീര്‍ന്ന് തുടങ്ങിയിരിക്കുകയാണ്. റഷ്യയുടെ അടച്ചുപൂട്ടലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് മേയര്‍. ക്ലസ്റ്റര്‍ വെടിക്കോപ്പുകള്‍ റഷ്യ ഉപയോഗിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പോക്രോവ്‌സ്‌കിലാണ് ഈ ആയുധങ്ങള്‍ റഷ്യ ഉപയോഗിച്ചത്. ക്ലസ്റ്റര്‍ ബോംബുകളും, വാക്വം ബോംബുകള്‍ ഉപയോഗിക്കുന്നതിനെ അന്താരാഷ്ട്ര തലത്തില്‍ സംഘടനകള്‍ പലപ്പോഴും വിമര്‍ശിക്കാറുള്ളത്. അത്യന്തം അപകടം പിടിച്ച വെടിക്കോപ്പുകളാണിത്.

്അതേസമയം പുടിന്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷ്‌കോള്‍ഫുമായി സംസാരിച്ചു. എന്നാല്‍ യുക്രൈന്‍ നഗരങ്ങള്‍ ബോംബിട്ട് തകര്‍ക്കാനുള്ള നീക്കം ഇല്ലെന്ന് പുടിന്‍ ഷ്‌കോള്‍ഫിനെ അറിയിച്ചു. അമേരിക്ക അടക്കം ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്നും പുടിന്‍ പറഞ്ഞു. കീവിലും യുക്രൈനിലെ മറ്റ് വന്‍ നഗരങ്ങളിലും വ്യോമാക്രമണം നടത്തുമെന്നത് വ്യാജ വാര്‍ത്തകളാണെന്നും ക്രെംലിന്‍ അറിയിച്ചു. റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ച സാധ്യമാണെന്നും പുടിന്‍ പറയുന്നു. യുക്രൈനിലെ സമാധാനത്തിനായി ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. പക്ഷേ റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
  Russia conducts S-400 training 4,000 km away from Ukraine | Oneindia Malayalam

  സഹൂരാബാദില്‍ പോരാട്ടം ത്രില്ലറിലേക്ക്, വെല്ലുവിളി അഖിലേഷിന്റെ സഖ്യത്തിന്, രാജ്ബറിന് എളുപ്പമല്ലസഹൂരാബാദില്‍ പോരാട്ടം ത്രില്ലറിലേക്ക്, വെല്ലുവിളി അഖിലേഷിന്റെ സഖ്യത്തിന്, രാജ്ബറിന് എളുപ്പമല്ല

  English summary
  russia ukraine war: russian trroops just 32 km from second nuclear facility, mariupol blocked
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X