Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന്‍ കണക്ക് പറയേണ്ടി വരും, യുദ്ധക്കുറ്റത്തിന് വിചാരണ നേരിടേണ്ടി വരുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: വ്‌ളാദിമിര്‍ പുടിനെതിരെ കടുത്ത നടപടി വേണമെന്ന് യുഎസ് പ്രസിഡന്റ്്. യുക്രൈനിലെ കൊടും ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നത് പുടിനാണ്. യുദ്ധ കുറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പുടിനാണ്. അദ്ദേഹത്തിനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരണം. യുക്രൈനില്‍ നിന്ന് ലഭിക്കുന്നത് കൊടിയ ക്രൂരതകളുടെ നിര തന്നെയാണ്. ബുച്ചയില്‍ എന്താണ് നടന്നതെന്ന് നിങ്ങളെല്ലാവരും കണ്ടതാണ്. പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്നും ബൈഡന്‍ ആരോപിച്ചു. നേരത്തെ കീവിന് സമീപമുള്ള ടൗണുകളിലൊന്നായ ബുച്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കി സന്ദര്‍ശനം നടത്തിയിരുന്നു. ദാരുണമായ കാഴ്ച്ചകളാണ് ഇവിടെയുള്ളത്.

1

ബുച്ചയിലെ തെരുവിലാകെ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. റഷ്യയുടെ സൈനിക നീക്കം വംശഹത്യക്ക് തുല്യമാണെന്ന് സെലിന്‍സ്‌കി ആരോപിച്ചിരുന്നു. റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഇനിയും വേണമെന്ന് സെലിന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വംശഹത്യയെന്ന് റഷ്യയുടെ ആക്രമണത്തെ വിശേഷിപ്പിക്കാന്‍ ബൈഡന്‍ തയ്യാറായില്ല. സാധാരണക്കാരായ 410 പേരുടെ മൃതദേഹങ്ങളാണ് കീവിലെ ടൗണുകളില്‍ നിന്ന് കണ്ടെടുത്തത്. ഈ ചെറുപട്ടണങ്ങളെല്ലാം റഷ്യയില്‍ നിന്ന് യുക്രൈന്‍ സൈന്യം തിരിച്ചുപിടിച്ചതാണ്. ബുച്ചയിലെ വിവിധ ഇടങ്ങളില്‍ 21 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറിന വെനഡിക്ടോവ പറഞ്ഞു.

യുക്രൈന് ഇനിയും ആയുധങ്ങള്‍ നല്‍കുന്നത് തുടരണമെന്ന് ബൈഡന്‍ പറയുന്നു. ഈ പോരാട്ടം തുടരേണ്ടതുണ്ട്. എല്ലാവരും വിവരങ്ങളും വിശദമായി ശേഖരിക്കേണ്ടതുണ്ട്. പുടിനെ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. വളരെ ക്രൂരനാണ് പുടിന്‍. വളരെ ക്രൂരമായ കാര്യങ്ങളാണ് ബുച്ചയില്‍ നടക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ കൊടും ക്രൂരതകള്‍ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വൈറ്റ് ഹൗസ് അധികൃതര്‍ റഷ്യക്കെതിരെയുള്ള നിലപാട് കടുപ്പിച്ചിരുന്നു. റഷ്യയുടെ ഏത് മേഖലയ്‌ക്കെതിരെയാണ് കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബൈഡന്‍ പറഞ്ഞു.

നിലവില്‍ ഉപരോധത്തെ മറികടക്കുന്നതിനായി റഷ്യ ചെയ്യുന്ന സൂത്രപണികളെ പഴുതടച്ച് കുരുക്കുകയാണ് യുഎസ് ചെയ്യുന്നത്. സാമ്പത്തികമായി കുരുക്കാനാണ് നീക്കം. ഇതിലൂടെ യുദ്ധം ദുര്‍ബലമാകുമെന്നാണ് കരുതുന്നത്. യൂറോപ്പ്യന്‍ യൂണിയന്‍ റഷ്യയുടെ യുദ്ധ കുറ്റങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ യുക്രൈനിലേക്ക് ഉദ്യോഗസ്ഥരെ അയക്കുന്നുണ്ട്. ഇവര്‍ പ്രോസിക്യൂട്ടര്‍ ജനറലിനെ സഹായിക്കും. റഷ്യന്‍ ഏജന്‍സി സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രൈന്‍ ജനതയെ കൂട്ടക്കുരുതിക്കിരയാക്കുകയാണ് റഷ്യന്‍ സൈന്യം. അമേരിക്കയും മറ്റ് നാല്‍പ്പത് രാജ്യങ്ങളും റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+