മരിയോപോളിലെ തിയേറ്റര്‍ ഹൗസിംഗില്‍ 1000 ബോംബുകള്‍ വര്‍ഷിച്ച് റഷ്യ, കുട്ടികള്‍ അടക്കം അപകടത്തില്‍
കീവ്: യുക്രൈനിലെ തുറമുഖ നഗരമായ മരിയോപോളില്‍ ബോംബുകള്‍ വര്‍ഷിച്ച് റഷ്യ. പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ആയിരം ബോംബുകളോളം റഷ്യ വര്‍ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിയോപോളിലെ തിയേറ്ററിലാണ് അതിശക്തമായ ബോംബ് റഷ്യ വര്‍ഷിച്ചത്. റഷ്യന്‍ ആക്രമണത്തെ യുക്രൈന്‍ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആയിരങ്ങളാണ് ഈ തിയേറ്ററിനുള്ളില്‍ അഭയം തേടിയിരുന്നത്. കുട്ടികള്‍ അടക്കം ഇതിനുള്ളില്‍ ഉണ്ട്. യുക്രൈനിലെ പ്രമുഖ നാടക തിയേറ്ററാണിത്. ഇതൊരിക്കലും തങ്ങള്‍ മറക്കില്ലെന്നും, വെറുതെ വിടില്ലെന്നും മരിയോപോള്‍ ഭരണകൂടം വ്യക്തമാക്കി.

ഈ തിയേറ്റിനുള്ളില്‍ ആയിരത്തോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്ര പേര്‍ മരിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. റഷ്യ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ നടത്തുകയാണെന്ന് യുക്രൈന്‍ ആരോപിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് നേരെ യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിരവധി കുട്ടികള്‍ ഈ തിയേറ്ററിനുള്ളില്‍ അഭയം തേടിയതാണ് ആശങ്കയോടെ വിദേശരാജ്യങ്ങള്‍. റഷ്യന്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നു. ഈ വീഡിയോയില്‍ കുട്ടികള്‍ കെട്ടിടത്തില്‍ ഇരിക്കുന്നതായും കാണാം.
ഇതുവരെ 2400 പേര്‍ മരിയോപോളില്‍ ഇതുവരെ കൊലപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ഇപ്പോള്‍ വൈദ്യുതി ഇല്ല. ഗ്യാസോ വെള്ളമോ ഇവിടെയില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 13 ദിവസങ്ങളായി നഗരം ഒറ്റപ്പെട്ട് കിടക്കുകയാണ്. താപനില വര്‍ധിച്ച് വരികയാണ്. രാത്രി അഞ്ച് ഡിഗ്രിയോളമാണ് ചൂട് വര്‍ധിക്കുന്നത്. കനത്ത ഷെല്‍-മിസൈലാക്രമണങ്ങളാണ് മരിയോപോളില് നടക്കുന്നത്. വളരെ വേദനാജനകമായ ചിത്രങ്ങളാണ് പുറത്തുവരുന്നത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ കിടക്കുകയാണ്. കൂട്ടകുഴിമാടം ഒരുക്കിയാണ് ഇവരെ മറവു ചെയ്യുന്നത്. യുക്രൈന്‍ ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആക്രമണത്തിന്റെ ശക്തി കുറയ്ക്കാന്‍ റഷ്യ തയ്യാറായിട്ടില്ല.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം റഷ്യയോട് ആക്രമണങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. അതേസമയം തിയേറ്റര്‍ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെയുള്ള പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ അലയടിക്കുകയാണ്. റഷ്യയും യുക്രൈനും സമാധാന ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. ബെലാറസില്‍ വെച്ചാണ് ചര്‍ച്ച. ഓസ്ട്രിയയോ സ്വീഡനോ പോലെ നിഷ്പക്ഷ രാജ്യമായി നില്‍ക്കണമെന്ന റഷ്യയുടെ ആവശ്യം യുക്രൈന്‍ തള്ളി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്നാണ് വിശേഷിപ്പിച്ചത്. ഒരു ബില്യണ്‍ യുക്രൈനിലെ സുരക്ഷാ മേഖലയ്ക്കായി ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications