വാഗ്നര്‍ ഗ്രൂപ്പിന്റെ ഓരോ നീക്കവും നിരീക്ഷിച്ച് യുക്രൈന്‍, കൊലയാളി സംഘത്തെ നയിക്കുന്നത് യുറ്റ്കിന്‍
കീവ്: യുക്രൈന്‍ ശക്തമായി തന്നെ റഷ്യയുടെ സൈനിക നീക്കത്തെ ചെറുക്കുന്നുണ്ട്. എന്നാല്‍ യുക്രൈന്‍ ഭയക്കുന്നത് റഷ്യ അയച്ചിരിക്കുന്ന കൊലയാളി സംഘത്തെയാണ്. ഇവരുടെ ഒരു ശ്രമത്തെയാണ് കഴിഞ്ഞ ദിവസം യുക്രൈന്‍ പരാജയപ്പെടുത്തിയത്. കൂടുതല്‍ പേര്‍ വന്നാല്‍ അത് വെല്ലുവിളിയാവുമെന്നാണ് യുക്രൈന്‍ കരുതുന്നത്.
അതുകൊണ്ട് ഈ സംഘത്തെ നിരീക്ഷിക്കാനുള്ള ശ്രമത്തിലാണ് സെലിന്‍സ്‌കിയുടെ സര്‍ക്കാര്‍. ഇതിനെ നയിക്കുന്നത് ആരാണെന്ന് വരെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കരങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഇതിനിടെ റഷ്യയുടെ ആയുധങ്ങളില്‍ പ്രത്യേക ചിഹ്നം ഉപയോഗിക്കുന്നതില്‍ വിവാദവും ഉയര്‍ന്നിരിക്കുകയാണ്.

ഇതൊരു പക്ഷേ എന്നെ ജീവനോടെ നിങ്ങള്‍ കാണുന്നത് അവസാനമായിട്ടായിരിക്കുമെന്ന് നേരത്തെ യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കളെ അഭിസംബോധന ചെയ്യവേ സെലിന്‍സ്‌കി പറഞ്ഞതാണിത്. റഷ്യയുടെ വാടക കൊലയാളികള്‍ തന്നെ കൊലപ്പെടുത്തുമെന്ന് അദ്ദേഹം യുഎന്നിനെയും അറിയിച്ചിട്ടുണ്ട്. പുടിന്റെ ടാര്‍ഗറ്റ് നമ്പര്‍ വണ്ണാണ് താനെന്ന് സെലിന്‍സ്‌കി പറയുന്നു. എന്നാല്‍ ഭീഷണി കൊണ്ടൊന്നും രാജ്യം വിട്ട് പോകാന്‍ സെലിന്‍സ്‌കി തയ്യാറായിട്ടില്ല. ഒന്നിലധികം തവണ സെലിന്‍സ്‌കിക്ക് നേരത്തെ വധശ്രമം ഉണ്ടായി കഴിഞ്ഞു. സെലിന്‍സ്‌കി കൊല്ലപ്പെട്ടാലും യുക്രൈന്‍ സര്‍ക്കാര്‍ തുടരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വ്യക്തമാക്കിയിരുന്നു.

വാഗ്നര്‍ ഗ്രൂപ്പാണ് സെലിന്‍സ്‌കിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ പുടിന്റെ വാടക കൊലയാളികളാണെന്ന് വേണമെങ്കില്‍ പറയാം. ശീതയുദ്ധത്തിന് ശേഷം മറ്റ് വിമത ഗ്രൂപ്പുകളെ പോലെ വാഗ്നര്‍ ഗ്രൂപ്പും വളര്‍ന്ന് വലുതാവുകയായിരുന്നു. പ്രധാനമായും ഇവര്‍ക്ക് മറ്റുള്ള ഗ്രൂപ്പുകളെ അപേക്ഷിച്ച് വില തുച്ഛമാണ്. ആരോടും ഒന്നിനോടും ബാധ്യതയുണ്ടാവില്ല. ക്രെംലിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെലിന്‍സ്‌കി പറയുന്നു. കിഴക്കന്‍ യുക്രൈനിലെ വിമത പ്രദേശങ്ങളായ ലുഹാന്‍സ്‌കിലും ഡൊണെറ്റ്‌സ്‌കിലും ഇവരുടെ സാന്നിധ്യം ശക്തമാണെന്ന് റിപ്പോര്‍ട്ടുണ്ട്. വിമതര്‍ക്കിടയില്‍ നിന്ന് കൊണ്ടാണ് ഇവര്‍ സെലിന്‍സ്‌കിയെ വധിക്കാന്‍ നോക്കുന്നത്.

അതേസമയം വാഗ്നര്‍ ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്നാണ് പുടിന്‍ പറയുന്നു. വാഗ്നര്‍ എന്നാണ് നിരവധി കമ്പനികളുടെയും ഗ്രൂപ്പുകളുടെയും ശൃംഖലയാണെന്ന് പലരും കരുതുന്നുണ്ട്. ആറായിരത്തോളം കൊലയാളികള്‍ ഈ ഗ്രൂപ്പിലുണ്ട്. ആഫ്രിക്കയുടെ പശ്ചിമ മേഖലയിലും, സബ് സഹാറന്‍ ആഫ്രിക്കയിലും ഇവര്‍ പല കൂട്ടക്കുരുതികളും നടത്തിയിയിട്ടുണ്ട്. ക്രൂരമായ പീഡനം, ബലാത്സംഗം, കസ്റ്റഡി കൊലപാതകങ്ങള്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ഈ മേഖലയിലാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലിബിയ, സിറിയ, മൊസാംബിക്, മാലി, സുഡാന്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് സാന്നിധ്യമുണ്ട്. 2021 ഡിസംബറില്‍ യൂറോപ്പ്യന്‍ യൂണിയന്‍ വാഗ്നര്‍ ഗ്രൂപ്പിനെതിരെ ഉപരോധം കൊണ്ടുവന്നിരുന്നു.

വാഗ്നര്‍ ഗ്രൂപ്പ് നിരവധി കൊലയാളികളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്ത്, പരിശീലിപ്പിച്ച് സ്വകാര്യ സൈന്യത്തിന്റെ ഭാഗമാക്കുകയും, ഇവരെ ലോകത്തെമ്പാടുമുള്ള യുദ്ധ മേഖലയിലേക്ക് അയക്കുകയും ചെയ്യാറുണ്ട്. പ്രശ്‌ന ബാധിത മേഖലയില്‍ സംഘര്‍ഷം ആളിക്കത്തിക്കാനും, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനും, സാധാരണ ജനങ്ങളെ തല്ലിച്ചതയ്ക്കാനും വേണ്ടിയാണ് ഇവര്‍ സൈന്യത്തെ അയക്കാറുള്ളത്. ഇരുട്ടിന്റെ നിഴലില്‍ നിന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ദിമിത്രി ഉറ്റ്കിനാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട കമ്പോസറായിരുന്ന റിച്ചാര്‍ഡ് വാഗ്നറുടെ പേരാണ് സംഘടനയ്ക്ക് നല്‍കിയിരിക്കുന്നത്.

ദിമിത്രി ഉറ്റ്കിന്‍ മുന്‍ റഷ്യന്‍ സൈനികനാണ്. 2013 വരെ റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഗ്രൂവിന്റെ ഭാഗമായിരുന്നു അദ്ദേഹം. ലെഫ്. കേണല്‍ പദവി വരെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. മൊറാന്‍ സുരക്ഷാ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2016ല്‍ പുടിനൊപ്പം അദ്ദേഹം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. യുക്രൈനിലെ സേവനത്തിന് ഉറ്റ്കിന് ആദരിക്കപ്പെട്ടിരുന്നു. നാസി ടാറ്റൂകള്‍ ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട് ഉറ്റ്കിന്‍. ചെചന്‍ യുദ്ധത്തിന്റെ ഭാഗമായിട്ടുണ്ട് ഉറ്റ്കിന്‍. രണ്ട് യുദ്ധത്തിലും ഉറ്റ്കിന്‍ പങ്കാളിയായിരുന്നു. 2014 വരെ റഷ്യയുടെ യുക്രൈനെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഉറ്റ്കിന്‍. സെലിന്‍സ്‌കിയുടെ സര്‍ക്കാര്‍ നിലവില്‍ ഉറ്റ്കിനെയും വാഗ്നറിനെയും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. യുക്രൈന്‍ സൈന്യത്തിന് കൃത്യമായി ഇവരുടെ ഓരോ നീക്കവും മനസ്സിലാക്കാന്‍ സാധിച്ചത് വലിയ തിരിച്ചടിയായിട്ടാണ് ഇവര്‍ കാണുന്നത്.












Click it and Unblock the Notifications