സ്‌പേസ് സ്റ്റേഷനില്‍ നിന്ന് പിന്‍മാറാനുള്ള നീക്കവുമായി റഷ്യ; നാസയുടെ പ്രതികരണം ഇങ്ങനെ
വാഷിംഗ്ടണ്‍: ബഹിരാകാശ മേഖലയില്‍ റഷ്യയുടെ നിര്‍ണായക പ്രഖ്യാപനം ഒരുങ്ങുന്നുവെന്ന് സൂചന. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ നിന്ന് പിന്‍മാറാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റഷ്യയുടെ പുതിയ സ്‌പേസ് ചീഫ് പ്രഖ്യാപിച്ചു. 2024ഓടെയാവും പിന്‍മാറ്റം. അതേസമയം നാസ ഇക്കാര്യത്തെ ഗൗരവത്തോടെ എടുത്തിട്ടില്ല.

മോസ്‌കോ ഇതുവരെ ഔദ്യോഗികമായി ഇങ്ങനൊരു കാര്യം അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. രണ്ട് ദശാബ്ദത്തോളമായി സ്‌പേസ് സ്റ്റേഷനും ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പരസ്പര സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്ന യുഎസ്. ഇത് റഷ്യ-അമേരിക്ക ബന്ധത്തെ രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുകയാണ്. ഇതാണ് ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ അവസാനത്തിലേക്ക് നയിക്കുന്നതെന്നാണ് സൂചന.
റഷ്യയുടെ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ യൂരി ബോറിസോവാണ് ഈ പ്രഖ്യാപനം നടത്തിയത്. വളരെ അമ്പരപ്പിക്കുന്ന പ്രഖ്യാപനം കൂടിയായിരുന്നു ഇത്. രാഷ്ട്രീയ മേഖലയിലെ അഭിപ്രായ വ്യത്യാസം മറ്റിടങ്ങളിലേക്ക് നീങ്ങില്ലെന്നായിരുന്നു ഇരുരാജ്യങ്ങളും കരുതിയത്.
ശാസ്ത്ര മേഖല ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രാഷ്ട്രീയമില്ലാത്ത മേഖലയാണ്. അതുകൊണ്ട് ബഹിരാകാശ മേഖലയിലെ സഹകരണം അങ്ങനെ പിന്‍വലിക്കേണ്ട ഒന്നായി റഷ്യ കാണില്ലെന്നും യുഎസ് കരുതിയിരുന്നു. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് പോകുന്നതും വരുന്നതുമായ ബഹിരാകാശ വാഹനങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിലുള്ള കരാര്‍ രണ്ടാഴ്ച്ച മുമ്പാണ് ഒപ്പിട്ടത്.
2030 വരെ ഈയൊരു സഹകരണം തുടരാനാണ് നാസയുടെ പ്ലാന്‍. യുഎസ്സിന്റെ പങ്കാളികളുടെ കാര്യത്തില്‍ മാറ്റമില്ലെന്നും അവര്‍ പറഞ്ഞു. റഷ്യയുടെ തീരുമാനങ്ങളെ കുറിച്ച് അറിയില്ലെന്നാണ് നാസ പറയുന്നത്.
ബഹിരാകാശ മേഖലയില്‍ സജീവ സാന്നിധ്യമായി നിലനില്‍ക്കാനാണ് നാസ ആഗ്രഹിക്കുന്നത്. അതിനായി റഷ്യയുമായി സഹകരിക്കും. അത് ഭാവി ലക്ഷ്യമിട്ടുള്ളതാണെന്നും നാസ ഡയറക്ടര്‍ വ്യക്തമാക്കി. ഐഎസ്എസ് എന്ന പദ്ധതി പ്രകാരമാണ് യുഎസ്-റഷ്യ പങ്കാളിത്തമുള്ളത്.
കാനഡ, ജപ്പാന്‍, എന്നിവര്‍ക്ക് പുറമേ പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കാളികളാണ്. യുഎസ്സുമായി പങ്കാളിത്തത്തിലുള്ള എല്ലാ കാര്യങ്ങളും നടപ്പാക്കും. എന്നാല്‍ 2024ന് ശേഷം സ്‌പേസ് സ്റ്റേഷനില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം എടുത്ത് കഴിഞ്ഞതാണെന്ന് ബോറിസോവ് പറഞ്ഞു. വള്ാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications