റഷ്യയിൽ യാത്രാ വിമാനം തകർന്നു വീണു; 71 പേർ കൊല്ലപ്പെട്ടു!

  • Written By: Desk
Subscribe to Oneindia Malayalam

മോസ്കോ: റഷ്യൻ തലസ്ശാനമായ മോസ്കോയ്ക്ക് സമീപം യാത്രാ വിമാനം തകർന്നു വീണു. 65 യാത്രക്കാരും 6 ജീവനക്കാരുമടക്കം 71 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 71 പേരും കൊല്ലപ്പെട്ടു.

ദോമജിയധവ വിമാത്താവളത്തിൽനിന്നു പറന്നുയർന്ന സാറാത്താവ് എയർലൈൻസിന്റെ അന്റോനോവ് AN-148 വിമാനമാണ് തകർന്നു വീണത്. ഷ്യൻ നഗരമായ ഒര്കസ്‌കിലേക് പോവാൻ പറന്നുയർന്നയുടൻ വിമാനം തകർന്ന് വീഴുകയായിരുന്നു.

Accident

ഉക്രേനിയൻ കമ്പനിയാണ് വിമാനത്തിന്റെ നിർമാതാക്കൾ. ഉറല്‍സ് നഗരത്തിലെ ഓസ്കിലേക്കു പോകുകയായിരുന്ന വിമാനമാണ് തകർന്നത്. പ്രാദേശിക സമയം രാവിലെ 11.22 ഓടെ പറന്ന വിമാനം അഞ്ചു മിനിട്ടിനുള്ളിൽ തന്നെ നിലം പതിച്ചു. വിമാനത്തിന് ഏഴുവർഷം പഴക്കമാണുള്ളത് . കഴിഞ്ഞ വർഷമാണ് കമ്പനി ഈ വിമാനം വാങ്ങിയത് . അപകട കാരണം ഇനിയും വ്യക്തമല്ല.

English summary
A Russian passenger plane has crashed after leaving Moscow's Domodedovo airport with 71 people on board.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്