കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തി യുക്രെയിന്‍; രക്ഷപ്പെട്ട പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്തു

Google Oneindia Malayalam News

കീവ്: യുക്രേനിയന്‍ വ്യോമ പ്രതിരോധ വിദഗ്ധര്‍ ശനിയാഴ്ച ചെര്‍നിഹിവിന്റെ പ്രാന്തപ്രദേശത്ത് ഒരു റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തി അതിന്റെ പൈലറ്റിനെ പിടികൂടി. സംഭവത്തിനിടെ, മേജര്‍ ക്രിവോലപോവ് എന്ന സഹ പൈലറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൈലറ്റ് ജെറ്റില്‍ നിന്ന് പുറത്താക്കുന്നതിന്റെ വീഡിയോ യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ക്രാസ്നോയാര്‍ട്ട്സെവ് എന്ന പൈലറ്റാണ് ഇപ്പോള്‍ യുക്രെയിനിന്റെ കസ്റ്റഡിയിലായത്.

കേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയുംകേരള കോണ്‍ഗ്രസ് ബി മാറുന്നു!! അവയവം ദാനം ചെയ്യുമെന്ന് ഗണേഷ് കുമാര്‍, മരണം വരെ തുടരില്ല, ഒഴിയും

അതേസമയം, യുക്രെയ്‌നിലെ ചെര്‍നിഹിവ് മേഖലയില്‍ റഷ്യന്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ആക്രമണം എവിടെയാണ് നടന്നതെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. രണ്ട് സ്‌കൂളുകളിലും സ്വകാര്യ വീടുകളിലും നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റീജിയണല്‍ ഗവര്‍ണര്‍ നേരത്തെ അറിയിച്ചിരുന്നു.

russia

അതേസമയം, റഷ്യയില്‍ വിവിധ മേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുറത്തുകടക്കുന്നതിന് വേണ്ടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിനിടെയും റഷ്യ ആക്രമണം തുടരുകയാണെന്ന് യുക്രെയിന്‍ പറയുന്നു. മാനുഷിക ഇടനാഴിയില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ ഒഴിപ്പിക്കല്‍ യുക്രെയിന്‍ നിര്‍ത്തിവച്ചു. എന്നാല്‍ മനപ്പൂര്‍വം ഒഴിപ്പിക്കല്‍ വൈകിപ്പിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.

ഇതിനിടെ, റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായ കേഴ്‌സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രെയിന്‍ ജനത തെരുവിലിറങ്ങി. യുക്രൈന്‍ വിട്ടവരുടെ ജനസംഖ്യ പത്ത് ലക്ഷം കടന്നിട്ടുണ്ടെന്നാണ് കണക്ക്. നാട് വിട്ട് പോയവര്‍ക്ക് വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രസിഡന്റിന്റെ ആത്മവിശ്വാസം.

ഇതിനിടെ, റഷ്യയ്‌ക്കെതിരെ നാറ്റോ രാജ്യങ്ങള്‍ നോ ഫ്‌ളൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന യുക്രെയിന്‍ ആവശ്യം കഴിഞ്ഞ ദിവസം അംഗരാജ്യങ്ങള്‍ തള്ളിയിരുന്നു. പിന്നാലെ യുക്രെയിനില്‍ ഇനിയുണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ ആയിരിക്കുമെന്നാണ് സെലന്‍സ്‌കി പറയുന്നത്. നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലന്‍സ്‌കിയുടെ ആഗ്രഹമെന്നാണ് റഷ്യന്‍ മറുപടി.

English summary
Russian plane shot down in Ukraine; The escaped pilot was taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X