Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈസ്റ്ററിന് യുക്രൈനില്‍ ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; തടവുകാരെ പരസ്പരം കൈമാറി

മോസ്‌കോ: ഈസ്റ്ററിനോടനുബന്ധിച്ച് യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഒരു ദിവസത്തേക്കു മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു പുടിന്റെ പ്രഖ്യാപനമുണ്ടായത്.

ശനിയാഴ്ച റഷ്യന്‍ പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച് ഞായറാഴ്ച അര്‍ധരാത്രി വരെയാണ് യുദ്ധത്തിന് ഇടവേള നല്‍കിയിരിക്കുന്നത്. അതേസമയം, റഷ്യയുടെ ഏകപക്ഷീയമായ പ്രഖ്യാപനത്തോട് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.

'ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആറ് മണി മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ റഷ്യന്‍ വിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നു' - റഷ്യന്‍ ചീഫ് ഓഫ് സ്റ്റാഫ് വലേരി ജെറാസിമോവിനോട് സംസാരിക്കവെയാണ് പുടിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

putin zelensky

മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നാണ് പുടിന്‍ അറിയിച്ചത്. റഷ്യ മുന്നോട്ടുവച്ച മാതൃക യുക്രൈന്‍ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിര്‍ത്തല്‍ സമയത്തെ യുക്രൈന്റെ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തുറക്കുമെന്നും പുടിന്‍ പറഞ്ഞു.

അതേസമയം വെടിനിര്‍ത്തല്‍ ലംഘനമോ യുക്രൈന്റെ ഭാഗത്തുനിന്ന് പ്രകോപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ റഷ്യന്‍ സൈന്യം തയാറാണെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ മധ്യസ്ഥതയില്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരവേയാണ് യുദ്ധത്തിന് ഒരു ദിവസത്തെ ഇടവേള നല്‍കിക്കൊണ്ടുള്ള പുടിന്റെ പ്രഖ്യാപനം. മോസ്‌കോ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും യുക്രൈന്‍ വിഷയത്തില്‍ ന്യായമായ ഒത്തുതീര്‍പ്പ് ഉറപ്പാക്കാന്‍ യുഎസ്, ചൈന, ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് യുക്രൈനിലെ ഊര്‍ജ വിതരണ സൗകര്യങ്ങള്‍ ആക്രമിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റഷ്യ സമ്മതിച്ചിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടര്‍ന്നതായി ഇരുപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. യുക്രൈന്‍ നൂറിലധികം തവണ തങ്ങളുടെ ഊര്‍ജവിതരണ സംവിധാനങ്ങള്‍ ആക്രമിച്ചതായി പുടിന്‍ ആരോപിച്ചു.

അതിനിടെ, മൂന്നു വര്‍ഷം പിന്നിട്ട യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുരോഗമനം ഉണ്ടായില്ലെങ്കില്‍ അമേരിക്ക സമാധാന ശ്രമങ്ങള്‍ ഉപേക്ഷിച്ചേക്കുമെന്ന് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ, ശനിയാഴ്ച ഇരുപക്ഷവും നൂറുകണക്കിന് യുദ്ധത്തടവുകാരെ പരസ്പരം കൈമാറി. യുക്രൈന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് 246 റഷ്യന്‍ സൈനികരെ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റ 15 റഷ്യന്‍ സൈനികര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. റഷ്യന്‍ തടവില്‍ നിന്ന് 277 യുക്രൈന്‍ യുദ്ധത്തടവുകാര്‍ നാട്ടിലേക്ക് മടങ്ങിയതായി സെലെന്‍സ്‌കിയും അറിയിച്ചു. യുദ്ധത്തടവുകാരുടെ മോചനത്തിന് മധ്യസ്ഥത വഹിച്ച യുഎഇയ്ക്ക് ഇരു രാജ്യങ്ങളും നന്ദി അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള യുദ്ധത്തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണിത്.

2022 ഫെബ്രുവരി 24 നാണ് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വലിയ സൈനിക സംഘര്‍ഷമായി ഇതു മാറുകയും ചെയ്തു. ഇടയ്ക്കിടെയുള്ള വെടിനിര്‍ത്തലുകള്‍, തടവുകാരുടെ കൈമാറ്റം, യുഎസ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍, ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ളവരുടെ മധ്യസ്ഥത ശ്രമങ്ങള്‍ എന്നിവയൊക്കെ നടക്കുന്നുണ്ടെങ്കിലും സംഘര്‍ഷത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+