'കലാപ നീക്കത്തിന് പിന്നാലെ വാഗ്നർ ഗ്രൂപ്പ് തലവനെ പുടിൻ കണ്ടു', വെളിപ്പെടുത്തി റഷ്യ
മോസ്‌കോ: അല്‍പ്പായുസ്സ് മാത്രമുണ്ടായിരുന്ന ആഭ്യന്തര കലാപശ്രമത്തിന് പിന്നാലെ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിനുമായി പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റഷ്യ. ജൂണ്‍ 29ന് ആയിരുന്നു ആ നിര്‍ണായക കൂടിക്കാഴ്ച എന്നാണിപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വാഗ്നര്‍ സേന മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.
യൂണിറ്റ് കമാന്‍ഡര്‍മാരടക്കം 35 പേരെയാണ് പുടിന്‍ അന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത് എന്ന് സര്‍ക്കാര്‍ വക്താവ് ആയ ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മണിക്കൂറോളം ആ യോഗം നീണ്ടുനിന്നു. പുടിന്റെ സൈനികരാണ് എന്നും അദ്ദേഹത്തിന് വേണ്ടി പൊരുതും എന്നും വാഗ്നര്‍ കമാന്‍ഡര്‍മാര്‍ പ്രസിഡണ്ടിനോട് പറഞ്ഞതായും ദിമിത്രി പെസ്‌കോവ് വെളിപ്പെടുത്തി.

യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് നടത്തിയ കലാപ നീക്കം 1999ല്‍ റഷ്യയില്‍ അധികാരത്തിലെത്തിയതിന് ശേഷം പുടിന്‍ നേരിട്ട വമ്പന്‍ വെല്ലുവിളികളിലൊന്നായിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് റോസ്‌തോവ് നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. റഷ്യയിലെ അധികാര കേന്ദ്രങ്ങളെ വലിച്ച് താഴെയിട്ടിട്ട് മാത്രമേ മടക്കമുളളൂ എന്ന് പ്രഖ്യാപിച്ചായിരുന്നു പ്രിഗോഷിന്റെ നീക്കം.
എന്നാല്‍ ബെലാറൂസ് പ്രസിഡണ്ട് അലക്‌സാണ്ടര്‍ ലുകാഷെന്‍കോ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ വാഗ്നര്‍ ഗ്രൂപ്പ് സൈനിക നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തങ്ങളുടെ പോരാട്ടം റഷ്യന്‍ സര്‍ക്കാരിന് എതിരെയല്ല മറിച്ച് സൈനിക നേതൃത്വത്തിന് എതിരെ ആയിരുന്നു എന്നാണ് പ്രിഗോഷിന്‍ പ്രതികരിച്ചിരുന്നത്. യുക്രൈന്‍ യുദ്ധത്തിന് കാരണം സൈനിക തലവന്മാരുടെ വിഡ്ഢിത്തങ്ങള്‍ ആണെന്നാണ് പ്രിഗോഷിന്‍ ആരോപിക്കുന്നത്.
കലാപ നീക്കത്തില്‍ നിന്നും പിന്തിരിയാനുണ്ടാക്കിയ ധാരണ പ്രകാരം പ്രിഗോഷിനും വാഗ്നര്‍ ഗ്രൂപ്പും ബെലാറുസിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പ് പ്രിഗോഷിന്‍ റഷ്യയില്‍ തിരിച്ച് എത്തിയതാി ലൂകാഷെന്‍കോ പറയുന്നു. ബെലാറുസിലേക്ക് മാറുന്നത് സംബന്ധിച്ച് വാഗ്നര്‍ സൈന്യം തീരുമാനമെടുക്കാത്ത പശ്ചാത്തലത്തില്‍ ഒത്തുതീര്‍പ്പ് കരാര്‍ നടപ്പിലാകുന്ന കാര്യം സംശയത്തിലാണ്.












Click it and Unblock the Notifications