കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനില്‍ 2 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; തീരുമാനത്തിന് കാരണം ആത്മീയ ഗുരു

Google Oneindia Malayalam News

മോസ്‌കോ: യുദ്ധം തുടരുന്ന യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. താല്‍ക്കാലിക വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ തുടരുക. ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ദിനത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

റഷ്യയുടെ ആത്മീയ ഗുരു പാട്രിയാര്‍ക്ക് കിരിലിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് പുടിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. ജനുവരി ആറിന് രാത്രി പന്ത്രണ്ട് മണി മുതല്‍ ജനുവരി ഏഴ് രാത്രി വരെ ഇത് തുടരുമെന്ന് പുടിന്‍ പറഞ്ഞു. പാട്രിയാര്‍ക്ക് കിറിലിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു.

1

യുക്രൈനില്‍ സൈന്യം പൂര്‍ണമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് ക്രെംലിന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുക്രൈനിലും, റഷ്യയിലും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓര്‍ത്തഡോക്‌സ് ക്രിസ്മസ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ച ശേഷം റഷ്യ പ്രഖ്യാപിക്കുന്ന ആദ്യ വെടിനിര്‍ത്തലാണിത്. യുദ്ധം നടക്കുന്ന മേഖലയിലെ നല്ലൊരു ഭാഗവും ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ്.

അതുകൊണ്ട് യുക്രൈന്‍ സൈന്യവും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. അവിടെയുള്ള ആളുകള്‍ക്ക് പള്ളികളില്‍ പോവാനും മറ്റുമുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും ക്രെംലിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് റഷ്യയോട് ആഹ്വാനം ചെയ്തിരുന്നു.

English summary
russian president vladimir putin ordered ceasefire in ukraine after spiritual leaders request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X