Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനില്‍ 3000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയിരിക്കുകയാണെന്ന് പുടിന്‍

മോസ്‌കോ: മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ ബന്ദികളാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രൈന്‍ ചൈനീസ് വിദ്യാര്‍ത്ഥികളെയും ബന്ദികളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികളെ ഒഴിപ്പിക്കുന്നത് വൈകിപ്പിക്കാന്‍ യുക്രൈന്‍ ബോധപൂര്‍വം ശ്രമിക്കുന്നെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയിരിക്കുകയാണെന്ന റഷ്യയുടെയും യുക്രൈന്റേയും അവകാശവാദങ്ങള്‍ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സംഘര്‍ഷമേഖലയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും അവരെ കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകള്‍ ക്രമീകരിക്കുന്നതിന് യുക്രേനിയന്‍ അധികൃതരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ പുടിന്‍ നടത്തിയ പ്രധാന കാര്യങ്ങള്‍ പരാമര്‍ശിച്ച് ക്രെംലിന്‍ പുറത്തിറക്കിയ ഒരു വായനാക്കുറിപ്പിലാണ് റഷ്യന്‍ അവകാശവാദം. ഒരു വിദ്യാര്‍ത്ഥിയെയും ബന്ദിയാക്കിയ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. കാര്‍കിവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകള്‍ ക്രമീകരിക്കുന്നതിന് ഞങ്ങള്‍ യുക്രേനിയന്‍ അധികൃതരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

1

അതേസമയം സാധാരണക്കാരെ ഒഴിപ്പിക്കാനും അടിസ്ഥാന സാധനങ്ങള്‍ എത്തിക്കാനും സുരക്ഷിതമായ ഇടനാഴികള്‍ ക്രമീകരിക്കുന്നതിന് തങ്ങള്‍ ഒരു താല്‍ക്കാലിക കരാറില്‍ എത്തിയതായി യുക്രേനിയന്‍, റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുക്രൈനില്‍ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റിരുന്നു. കീവില്‍ നിന്ന് വരുന്നതിനിടെയാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥിയെ പാതിവഴിയില്‍ തിരിച്ചുകൊണ്ടുപോയെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചു. അതേസമയം ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

2

അതിനിടെ ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് സുരക്ഷിതമായി എത്തിക്കുന്നതിനായി പോളണ്ടിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു, ജനറല്‍ (റിട്ട) വികെ സിംഗ്, ജ്യോതിരാദിത്യ എം സിന്ധ്യ എന്നീ നാല് കേന്ദ്രമന്ത്രിമാരാണ് യുക്രൈനിനോട് ചേര്‍ന്നുള്ള രാജ്യങ്ങളിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ ഇതുവരെ രണ്ട് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്. ചൊവ്വാഴ്ച രാവിലെ യുക്രൈനിലെ ഖാര്‍കിവ് മേഖലയില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു.

Recommended Video

cmsvideo
    ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെന്‍ ബന്ദികളാക്കിയിരിക്കുകയാണെന്ന് വീണ്ടും ആവർത്തിച്ച് റഷ്യ
    3

    രണ്ട് ദിവസത്തിന് ശേഷം മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി സ്‌ട്രോക്ക് ബാധിച്ച് മരിച്ചിരുന്നു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ചളഗേരിയില്‍ നിന്നുള്ള നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ ആണ് രോഗ ബാധിതനായി മരിച്ചത്. യുക്രൈനിലെ ഖാര്‍കിവ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍ ജിന്‍ഡാല്‍. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചന്ദന്‍.

    4

    അതേസമയം യുക്രൈനില്‍ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലായി 420 പേരാണ് ഉള്ളത്. ഇന്നും നാളെയുമായി 7,400 ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതിനിടെ റഷ്യ-യുക്രെയ്ന്‍ രണ്ടാംഘട്ട ചര്‍ച്ച തുടങ്ങി. ബെലറൂസ്-പോളണ്ട് അതിര്‍ത്തി നഗരമായ ബ്രസ്റ്റിലാണ് ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഒന്നാംഘട്ട ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ വീണ്ടും സമാധാനം പുനസ്ഥാപിക്കുന്നതിനായി ഒന്നിച്ചിരിക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+