ചാരനെതിരെ വിഷ പ്രയോഗം; 23 റഷ്യൻ നയതന്ത്രജ്ഞരെ യുകെ പുറത്താക്കി!

  • Written By: Desk
Subscribe to Oneindia Malayalam

ലണ്ടൻ: ഡബിൾ ഏജന്റ് സെർജി സ്ക്രിപാലിന് നേർക്കുണ്ടായ രാസായുധാക്രമണത്തിൽ 23 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. ആക്രമണത്തിന് പിന്നാൽ റഷ്യയാണെന്ന് സംശയിക്കുന്നതായും 24 മണിക്കൂരിനുള്ളിൽ വിശദീകരണം നൽകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തേ രേസാ മേ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റഷ്യയെ കുറ്റപ്പെടുത്തുന്നതിനു മുന്പായി സ്ക്രിപാലിനു നേർക്കു പ്രയോഗിക്കപ്പെട്ട രാസായുധം പരിശോധിക്കാൻ അനുവദിക്കണമെന്ന് റഷ്യൻ വിദേശകാര്യ​​​മന്ത്രി സെർജിലാവ്‌​​​റോവ് ആവശ്യപ്പെട്ടിരുന്നു.

ക്രെംലിനുമായി ഇടഞ്ഞ മറ്റൊരു ചാരൻ അലക്സാണ്ടർ ലിറ്റ്വിങ്കോയെ റഷ്യക്കാർ പതിനൊന്ന് വർഷം മുമ്പ് ബ്രിട്ടനിലെ ഹോട്ടലിൽ റേഡിയോ ആക്ടീവ് രാസവസ്തു ഉപയോഗിച്ച് വധിച്ചിരുന്നു. ആ സമയത്തും റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയും സുരക്ഷാ മേഖലയിലടക്കം സഹകരണം നിർത്തിവെച്ചുമായിരുന്നു ബ്രിട്ടൻ പ്രതികരിച്ചിരുന്നത്. അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും വന്നിരിക്കുന്നത്.

Spy

പട്ടാളം ഉപയോഗിക്കുന്ന രാസായുധം ബ്രീട്ടീഷ് മണ്ണിൽ പ്രയോഗിച്ച് നിരപരാധികളെ കൊന്നൊടുക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തേ രേസാ മേ പാർലമെന്റിൽ പറഞ്ഞത്. ഒന്നുകിൽ ഇത് റഷ്യ നേരിട്ട് നടത്തിയ അക്രമമാണ്. അല്ലെങ്കിൽ അവരുടെ രാസായുധം മറ്റുള്ളവരുടെ കൈകളിലെത്തുന്ന തരത്തിൽ റഷ്യൻ സർക്കാരിന് നിയന്ത്രണം നഷ്ടമായിരിക്കുന്നു സ്ക്രിപാലിനും മകൾ യൂലിയാക്കും നേർക്കുണ്ടായ വിഷ പ്രയോഗത്തിൽ എന്തെല്ലാമറിയാമെന്ന് റഷ്യവ്യക്തമാക്കണമെന്നും അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 23 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The UK will expel 23 Russian diplomats after Moscow refused to explain how a Russian-made nerve agent was used on a former spy in Salisbury, the PM says.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്