കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കുകാരനായ പാകിസ്താന്‍ മന്ത്രി കൊല്ലപ്പെട്ടു

Google Oneindia Malayalam News

പെഷവാര്‍: പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ന്യൂനപക്ഷകാര്യ മന്ത്രിയെ ആക്രമികള്‍ വെടിവെച്ചു കൊന്നു.മന്ത്രി സര്‍ദാര്‍ സോരണ്‍ സിങാണ് കൊല്ലപ്പെട്ടത്.മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികളാണ് വെടിവെച്ചുകൊന്നത്.

തോക്കുമായി മോട്ടോര്‍ ബൈക്കിലെത്തിയ ആക്രമികള്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഖെബര്‍ പത്തുംഗ്വവാ പ്രവിശ്യാ അസംബ്ലിയില്‍ ന്യൂനപക്ഷത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ മത്സരിച്ച് വിജയിച്ച സിക്കുകാരനായ സര്‍ദാര്‍ സോരണ്‍ സിംഗാണ് കൊല്ലപ്പെട്ടത്.

Pakistan Map

മന്ത്രി സംഭവ സ്ഥലത്തു തന്നെ മരിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി ഖാലിദ് ഹമാംദാനി വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടിത്തിട്ടില്ല. എന്നാല്‍ പ്രവിശ്യയിലെ സുരക്ഷാ സേനയെയും സാധാരണക്കാരെയും താലിബാന്‍ ഭീകരര്‍ ആക്രമിക്കുക പതിവാണ്.

വടക്കു കിഴക്കന്‍ പെഷവാര്‍ നഗരത്തില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ബൂണര്‍ ജില്ലയിലാണ് സംഭവം നടന്നത്. കൂടുതല്‍ മുസ്ലീങ്ങളുള്ള പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള വിവേചനവും ആക്രമങ്ങളും പതിവാണ്.

English summary
A Sikh Member of the Provincial Assembly of Khyber Pakhtunkhwa (KP) province in Pakistan, Soran Singh, was shot dead in the Buner district of the province Friday. Soran Singh was a leading Sikh politician and special assistant on minorities’ affairs to Khyber Pakhtunkhwa province Chief Minister Pervez Khattak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X